പരിശുദ്ധാത്മാഭിഷേക പ്രാർത്ഥന

ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേയ്ക്കും നിങ്ങളോട് കൂടെ ആയിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരികയും ചെയ്യും. ഇതാ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേൽ ഞാൻ അയയ്ക്കുന്നു എന്നരുളിച്ചെയ്ത യേശുവിന്റെ നാമത്തിൽ പിതാവായ ദൈവമേ അങ്ങയുടെ ദാനവും വാഗ്ദാനവുമായ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമെ.

◆◆◆ ഇസ്രായേലിന്റെ പ്രകാശം അഗ്നിയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച് ഒറ്റ ദിവസംകൊണ്ട് അവ ന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും. (ഏശ 10:17)

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ ഉണർത്തണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ രക്ഷിക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ സുഖപ്പെടുത്തണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ രൂപാന്തരപ്പെടുത്തണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ വിശുദ്ധീകരിക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ അങ്ങയുടെ പ്രേഷിതരാക്കി മാറ്റണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ അങ്ങയുടെ ശുശ്രൂഷകരാക്കി മാറ്റണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ദൈവസ്വരം ശ്രവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമെ

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി സ്വർഗം ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ ദൈവസ്‌നേഹം കൊണ്ട് നിറയ്ക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി എല്ലാ സ്വാർത്ഥതയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി എല്ലാ ദുശ്ശീലങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ദൈവത്തെ സ്തുതിക്കാൻ ഞങ്ങളെ പഠിപ്പിക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ യേശുവിനെപ്പോലെയാക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങൾ ദൈവത്തിന്റെ ഹിതം നിറവേറ്റാൻ സാധിക്കട്ടെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി പരിശുദ്ധ സ്‌നേഹത്തിന്റെ ബലിവസ്തു ആയിത്തീരട്ടെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി മറ്റുള്ളവർക്ക് ദൈവാനുഗ്രഹം നൽകാൻ ഞങ്ങളെ ഒരുക്കണമെ.

ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ദൈവവചനം പ്രചരിപ്പിക്കാൻ ഞങ്ങൾക്കു ശക്തി നൽകണമെ.

ഞങ്ങൾക്ക് പാപബോധം നൽകുന്ന പരിശുദ്ധാത്മാവേ (യോഹ 16:8) ഞങ്ങളിൽ വന്നു നിറയണമേ …,

ഞങ്ങൾക്ക് നീതിബോധം നൽകുന്ന പരിശുദ്ധാത്മാവേ (യോഹ 16:8)

ന്യായവിധിയെക്കുറിച്ച് ബോധ്യം തരുന്ന പരിശുദ്ധാത്മാവേ (യോഹ 16:8)

ഞങ്ങൾക്ക് സമൃദ്ധമായ ജീവൻ നൽകുന്ന പരിശുദ്ധാത്മാവേ (യോഹ 10:10)

എല്ലാ കാര്യങ്ങളും ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ (യോഹ 14:26)

ഞങ്ങളെ ദൈവവചനം അനുസ്മരിപ്പിക്കുന്ന പരിശുദ്ധാത്മാവേ (യോഹ 14:26)

പ്രപഞ്ചത്തിനു മീതെ ചലിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവേ(ഉൽപ്പ 1:1)

സാമുവേലിനെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ (1 സാമു 10:10)

മോശയെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ (പുറ 6:1)

സാംസണെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ (ന്യായ 14:6)

ദാവീദിനെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ (1 സാമു 16:13)

സോളമനെ ജ്ഞാനിയാക്കിയ പരിശുദ്ധാത്മാവേ (1 രാജാ 3:11)

ഏലിയായ്ക്ക് തീഷ്ണത കൊടുത്ത പരിശുദ്ധാത്മാവേ (2 രാജാ 2:9)

ഏലിശായ്ക്ക് ഇരട്ടി ശക്തി കൊടുത്ത പരിശുദ്ധാത്മാവേ ( 2 രാജാ 2:9)

പ്രവാചകന്മാരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ

കഷ്ടകാലത്ത് ജോബിനെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ (ജോബ്)

ദാവീദിലൂടെ സങ്കീർത്തനങ്ങൾ രചിച്ച പരിശുദ്ധാത്മാവേ (സങ്കീർത്തനങ്ങൾ)

ദാനിയേലിനെ ഉണർത്തിയ പരിശുദ്ധാത്മാവേ (ദാനി 13:45)

ശ്ലീഹന്മാരെ സ്‌നാനപ്പെടുത്തിയ പരിശുദ്ധാത്മാവേ (അപ്പ 2:4)

യേശുവിന്റെ സാക്ഷികളാകാൻ ശക്തിതരുന്ന പരിശുദ്ധാത്മാവേ (അപ്പ 1:8)

ശ്ലീഹന്മാരെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ (അപ്പ 4:8)

ശ്ലീഹന്മാർക്ക് രക്തസാക്ഷികളാകാൻ ധൈര്യം കൊടുത്ത പരിശുദ്ധാത്മാവേ

ശ്ലീഹന്മാർക്ക് വചനപ്രഘോഷണത്തിന് ശക്തി കൊടുത്ത പരിശുദ്ധാത്മാവേ

അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവേ (അപ്പ 5:12)

ഞങ്ങൾക്ക് നല്ല ദാനങ്ങൾ നൽകുന്ന പരിശുദ്ധാത്മാവേ (ലൂക്കാ 12:13)

വാഗ്ദാനപ്രകാരം ഞങ്ങളെ മുദ്രിതരാക്കിയ പരിശുദ്ധാത്മാവേ (എഫേ 1:13)

ഞങ്ങളെ അഭിഷേകം ചെയ്യുന്ന പരിശുദ്ധാത്മാവേ (ഏശ 61:1)

ജ്ഞാനത്തിന്റെയും ശക്തിയുടെയും പരിശുദ്ധാത്മാവേ (ഏശ 11:2)

ഉപദേശത്തിന്റെയും ദൈവഭക്തിയുടെയും പരിശുദ്ധാത്മാവേ (ഏശ 11:2)

ഞങ്ങളിലൂടെ സംസാരിക്കുന്ന പരിശുദ്ധാത്മാവേ (മർക്കോ13:11)

യേശുവിന്റെ മനസ്സറിയാൻ സഹായിക്കുന്ന പരിശുദ്ധാത്മാവേ (1 കോറി 2:16)

സഭയിൽ വസിക്കുന്ന പരിശുദ്ധാത്മാവേ

കൂദാശകളിലൂടെ ഞങ്ങളെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ

തിരുവചനത്തിലൂടെ പുത്തൻ ഉൾക്കാഴ്ച തരുന്ന പരിശുദ്ധാത്മാവേ

ഉറച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന പരിശുദ്ധാത്മാവേ

വൻകാര്യങ്ങൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവേ

ഈ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന പരിശുദ്ധാത്മാവേ

ത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധാത്മാവേ

യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ

ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ എന്റെ ജീവിതത്തെ ഏറ്റെടുക്കണമെ.

പരിശുദ്ധാത്മാവേ അവിടുത്തെ പ്രവർത്തനങ്ങൾ എനിക്ക് മനസ്സിലാക്കിത്തരണമെ.

പരിശുദ്ധാത്മാവേ എല്ലാ രോഗങ്ങളിലും തകർച്ചകളിലും ദൈവത്തിന്റെ പദ്ധതി മനസ്സിലാക്കാൻ എന്നെ സഹായിക്കണമെ.

പരിശുദ്ധാത്മാവേ എന്റെ ജീവിതാന്തസ്സിന്റെ കടമകൾ അനുസരിച്ച് ജീവിക്കാൻ എന്നെ സഹായിക്കണമെ.

ദൈവിക ചിന്തയാൽ ഞങ്ങളെ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ (1 കോറി 2:11) ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു ….

ഞങ്ങളെ ആത്മീയരാക്കുന്ന പരിശുദ്ധാത്മാവേ (റോമാ 8:9)

ആബാ പിതാവേ എന്നു വിളിക്കാൻ ഞങ്ങളെ സഹായിക്കുന്ന പരിശുദ്ധാത്മാവേ (ഗലാ 4:6)

മുൻകൂട്ടി കാര്യങ്ങൾ വെളിപ്പെടുത്തി തരുന്ന പരിശുദ്ധാത്മാവേ (യോഹ 16:14)

ഞങ്ങളെ ദൈവമക്കളാക്കുന്ന പരിശുദ്ധാത്മാവേ (റോമാ 8:15)

ഞങ്ങളുടെ സഹായകനായ പരിശുദ്ധാത്മാവേ (യോഹ 14:16)

തീക്കാറ്റയച്ച് ഞങ്ങളെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ (ഏശ 4:4)

ഞങ്ങളുടെ കൂടെയായിരിക്കുന്ന പരിശുദ്ധാത്മാവേ (യോഹ 14:16)

ഞങ്ങൾക്ക് വെളിപ്പെടുത്തലുകൾ തരുന്ന പരിശുദ്ധാത്മാവേ (ലൂക്കാ 2:26)

ആത്മീയസത്യങ്ങൾ നൽകുന്ന പരിശുദ്ധാത്മാവേ (1 കൊറി 12:11)

ഞങ്ങൾക്ക് മാർഗനിർദേശം നൽകുന്ന പരിശുദ്ധാത്മാവേ (ഏശ 30:21)

പിശാചുക്കളെ ബഹിഷ്‌കരിക്കുന്ന പരിശുദ്ധാത്മാവേ (മത്താ 12:28)

ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തി തരുന്ന പരിശുദ്ധാത്മാവേ (1 കോറി 2:10)

ഞങ്ങളെ പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവേ (2 പത്രോ 1:2)

പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കാൻ സഹായിക്കുന്ന പരിശുദ്ധാത്മാവേ (റോമാ15:13)

ഞങ്ങളെ സന്തോഷത്താൽ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ (റോമാ 4:17)

ഞങ്ങളെ ദൈവസ്‌നേഹത്താൽ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ (റോമാ 5:5)

ആശ്വാസദായകനായ പരിശുദ്ധാത്മാവേ (അപ്പ 9:31)

കരുണയാകുന്ന പരിശുദ്ധാത്മാവേ എന്നിൽ കൃപ ചൊരിയണമെ

അനുസരണം നൽകുന്ന പരിശുദ്ധാത്മാവേ

വിശ്വാസം നൽകുന്ന പരിശുദ്ധാത്മാവേ

ശരണം നൽകുന്ന പരിശുദ്ധാത്മാവേ

എളിമ നൽകുന്ന പരിശുദ്ധാത്മാവേ

പ്രലോഭനങ്ങളിൽ നിന്നു വിമോചിപ്പിക്കുന്ന പരിശുദ്ധാത്മാവേ

സാത്താന്റെ കുടിലതന്ത്രങ്ങളിൽ നിന്നു ഞങ്ങളെ രക്ഷിക്കുന്ന പരിശുദ്ധാത്മാവേ

കഠിന പരീക്ഷകളെ അതിജീവിക്കാൻ വേണ്ട ശക്തി നൽകുന്ന പരിശുദ്ധാത്മാവേ

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ശക്തി നൽകുന്ന പരിശുദ്ധാത്മാവേ

സഹനങ്ങളെ അതിജീവിക്കാൻ ശക്തി നൽകുന്ന പരിശുദ്ധാത്മാവേ

വചനം ഹൃദയത്തിൽ സംഗ്രഹിക്കുന്ന പരിശുദ്ധാത്മാവേ

ജീവജലത്തിന്റെ അരുവിയായ പരിശുദ്ധാത്മാവേ

നിത്യജീവനിലേക്ക് എന്നെ നയിക്കുന്ന പരിശുദ്ധാത്മാവേ

എന്റെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ടിരിക്കുന്ന സ്‌നേഹമേ

◆◆◆ ഇതാ ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടി ക്കുന്നു. (ഏശ 65:17)