എതിർക്രിസ്തുവിൻറെ മുദ്ര! അങ്ങനെയൊരു മുദ്രയുണ്ടോ? ഉണ്ടെന്നു തിരുവചനം പറയുന്നു.
എന്നാൽ വേറൊരു മുദ്ര കൂടിയുണ്ട്. അതിനെക്കുറിച്ച് ആദ്യം പറയാം. ‘വേറൊരു ദൂതൻ ജീവിക്കുന്ന ദൈവത്തിൻറെ മുദ്രയുമായി ഉയർന്നുവരുന്നതു ഞാൻ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാൻ അധികാരം നൽകപ്പെട്ട ആ നാലു ദൂതന്മാരോട് അവൻ ഉറച്ച സ്വരത്തിൽ വിളിച്ചുപറഞ്ഞു. “ഞങ്ങൾ നമ്മുടെ ദൈവത്തിൻറെ ദാസരുടെ നെറ്റിത്തടത്തിൽ മുദ്രകുത്തിത്തീരുവോളം നിങ്ങൾ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്’ ( വെളി .7:2-3). അതായതു കരയ്ക്കും കടലിനും ഭൂമിയിലെ വൃക്ഷങ്ങൾക്കും മഹാനാശം സംഭവിക്കുന്നതിനുമുൻപു ദൈവത്തിൻറെ ദാസരുടെ നെറ്റിത്തടത്തിൽ ദൈവദൂതന്മാർ പതിക്കുന്ന ഒരു മുദ്രയുണ്ട്. പുറപ്പാടിൻറെ കാലത്ത് ഈജിപ്തുകാരെ മഹാമാരികൾ കൊണ്ടു ശിക്ഷിച്ചപ്പോൾ ആ സംഹാരദൂതൻ ഇസ്രായേൽക്കാരുടെ ഭവനങ്ങളെ സ്പർശിക്കാതിരിക്കാൻ വേണ്ടി അവരുടെ കട്ടിളപ്പടിമേൽ കുഞ്ഞാടിൻറെ രക്തം കൊണ്ടു മുദ്ര പതിച്ചിരുന്നത് ഓർമ്മിക്കുക. അതുപോലെ തന്നെ അവസാനത്തെ പുറപ്പാടിൻറെ കാലത്തും മഹാമാരികളും കഷ്ടതകളും വരുന്നതിനുമുൻപായി ദൈവജനത്തിൻറെ നെറ്റിത്തടത്തിൽ ദൈവദൂതന്മാർ ജീവിക്കുന്ന ദൈവത്തിൻറെ മുദ്ര പതിക്കും എന്നാണു തിരുവചനം സാക്ഷ്യപ്പെടുത്തുന്നത്.
ദൈവത്തിൻറെ മുദ്ര സംരക്ഷണത്തിനായുള്ളതാണെങ്കിൽ സാത്താൻറെ മുദ്ര (അതായത് എതിർക്രിസ്തുവിൻറെ മുദ്ര) തീർച്ചയായും നാശത്തിനുള്ളതായിരിക്കും. പക്ഷെ ഒരു വ്യത്യാസമുള്ളതു
സാത്താൻ നുണയനും നുണയുടെ പിതാവുമാണെന്നതുകൊണ്ട് അവൻ ഒരിക്കലും സത്യം പറയില്ല എന്നതാണ്. അവൻ എതിർക്രിസ്തുവിലൂടെ കൊണ്ടുവരുന്ന മുദ്ര സകലജനത്തിനും അവശ്യം ആവശ്യം വേണ്ട ഒന്നാണ് എന്ന വ്യാജബോധ്യം അവൻ ആദ്യമേ നമ്മുടെ മനസ്സുകളിലേക്കിട്ടുതരും. സ്വാഭാവികമായും നല്ലൊരുപങ്കു മനുഷ്യർ അവൻറെ വാക്കുകളിൽ വിശ്വസിച്ച് ആ മുദ്ര സ്വീകരിക്കുകയും ചെയ്യും. ഇനി വായിക്കുക
‘ ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളും ആയ എല്ലാവരുടെയും വലതുകൈയിലോ നെറ്റിയിലോ മുദ്ര കുത്തണമെന്ന് അതു ( മൃഗം) നിർബന്ധിച്ചു. മൃഗത്തിൻറെ നാമമോ നാമത്തിൻറെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവർക്കു കൊടുക്കൽ വാങ്ങൽ അസാധ്യമാക്കാൻ വേണ്ടിയായിരുന്നു അത്. ഇവിടെയാണു ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവൻ മൃഗത്തിൻറെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യൻറെ സംഖ്യയാണ്. ആ സംഖ്യ അറുനൂറ്റിയറുപത്താറ്” ( വെളി. 13:16-18).
അന്ത്യകാലത്തെ സംബന്ധിച്ചത്തോളം ഇത്ര സുവ്യക്തമായ പ്രവചനങ്ങൾ വിരളമാണ്. യാതൊരുവിധ സംശയങ്ങൾക്കുമിടയാകാത്ത വിധത്തിലാണു വിശുദ്ധഗ്രന്ഥം എതിർക്രിസ്തുവിൻറെ മുദ്രയെക്കുറിച്ചുള്ള പ്രവചനം രേഖപ്പെടുത്തിയിരിക്കുന്നത്. നമുക്ക് അതിൻറെ പ്രത്യേകതകൾ പരിശോധിക്കാം.
1. എല്ലാ മനുഷ്യരും അതു സ്വീകരിക്കാൻ നിർബന്ധിക്കപ്പെടും.
2 . ആ മുദ്ര സ്വീകരിക്കാത്തവർക്കു കൊടുക്കൽ വാങ്ങൽ ( സാമ്പത്തിക ഇടപാടുകൾ) അസാധ്യമാകും
3. ആ മുദ്ര പതിക്കുന്നതു വലതുകൈയിലോ നെറ്റിയിലോ ആയിരിക്കും
4. എതിർക്രിസ്തുവിൻറെ മുദ്രയെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ ജ്ഞാനം വേണം
5. അത് ഒരു മനുഷ്യൻറെ സംഖ്യയാണ്.
6. ആ സംഖ്യ 666 ആണ്.
നാം ജീവിക്കുന്നത് അന്ത്യകാലത്തിലാണ് എന്ന ബോധ്യം ഉള്ളവർക്ക് എന്താണ് ആ മുദ്ര എന്നതിനെക്കുറിച്ചു സംശയമുണ്ടാകില്ല. എങ്കിലും വായനക്കാരിൽ ആർക്കെങ്കിലും അതിനെക്കുറിച്ചു അറിവില്ലെങ്കിൽ ഒരു ചെറിയ വിവരണം കൊടുക്കുന്നത് ഉചിതമായിരിക്കും എന്നു കരുതുന്നു.
നമുക്ക് എ ടി എം കാർഡിൽ തുടങ്ങാം. എ ടി എം കാർഡിലെ പ്രധാനഘടകം ചിപ്പാണ്. ചിപ്പിലൂടെയാണ് ഉപഭോക്താവിനെ തിരിച്ചറിയുന്നത്. ഇനി ആധാർ കാർഡ്. അതിലെ നമ്പറിലൂടെയാണ് വ്യക്തിയെ തിരിച്ചറിയുന്നത്. പുതിയ ആധാർ കാർഡുകൾ ചിപ്പ് വച്ചതാണെന്നു ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. പാസ്പോർട്ടിൽ ആളെ തിരിച്ചറിയുന്നതു പാസ്പോർട്ട് നമ്പർ നോക്കിയിട്ടാണ്. പുതുതായി ഇഷ്യൂ ചെയ്യുന്ന പാസ്‌പോർട്ടുകൾ എല്ലാം ചിപ്പ് ഘടിപ്പിച്ചവ ആയിരിക്കും. ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും റേഷൻ കാർഡും ആരോഗ്യസുരക്ഷാ കാർഡും (ഡിജിറ്റൽ ഹെൽത്ത് ID ഉടനെതന്നെ നൽകുമെന്ന വാഗ്ദാനം ഓർമ്മയുണ്ടല്ലോ അല്ലേ?) എല്ലാം ചിപ്പ് ഘടിപ്പിച്ചവ ആയാൽ എന്തെളുപ്പം എന്നു ചിന്തിക്കുക.
എന്തിന് അവിടെ നിർത്തണം? ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും കൂടി ഒരു ചിപ്പിൽ ഒതുക്കി അത് ഒരു കാർഡിൽ പതിപ്പിക്കുകയാണെങ്കിൽ പല കാർഡുകൾ കൊണ്ടുനടക്കേണ്ട അസൗകര്യം ഒഴിവാക്കാം എന്ന് ആരെങ്കിലും പറഞ്ഞാൽ എല്ലാവരും തലകുലുക്കി സമ്മതിക്കില്ലേ?
അടുത്ത ചോദ്യം എന്തിനാണു നാം വെറുതെ ഒരു കാർഡും ചുമന്നുകൊണ്ടു നടക്കുന്നത് എന്നതാണ്. അതിലുള്ള ചിപ്പ് ശരീരത്തിൽ ഘടിപ്പിച്ചാൽ എടിഎം ൻറെ മുൻപിൽ പോയി കൈ വീശിയാൽ പണം കിട്ടും. വിമാനത്താവളത്തിൽ പോയി കൈവീശിയാൽ പാസ്പോർട്ടിലെ വിവരങ്ങൾ കിട്ടും. റേഷൻ കടയിൽ പോയി കൈ വീശിയാൽ അരിയും ഗോതമ്പും വാങ്ങിക്കൊണ്ടുപോരാം. ഹൈവേയിൽ ടോൾ കൊടുക്കാൻ ഒന്നു കൈവീശിയാൽ മതി. ഇപ്പോൾ ആ ചിപ്പ് ( FASTAG) വാഹനത്തിൽ ഘടിപ്പിച്ചുകഴിഞ്ഞു. ഇതാ, ഉടനെത്തന്നെ പുതിയ ഉത്തരവിറങ്ങാൻ പോകുന്നു, ടോൾ വാങ്ങുന്നതു FASTAG വഴി മാത്രമായിരിക്കും എന്ന്. അതായത് ചിപ്പ് വയ്ക്കാത്ത വാഹനങ്ങൾക്കു ഹൈവേ ഉപയോഗിക്കാൻ അനുവാദം നിഷേധിക്കപ്പെടും. ഇന്ന് ഹൈവേ, നാളെ പഞ്ചായത്ത് റോഡ്. ഇതു തുടക്കം മാത്രം. ഇപ്പോൾ വാഹനത്തിൽ ഘടിപ്പിക്കുന്ന ചിപ്പ് നമ്മുടെ കൈയിൽ ഘടിപ്പിക്കാൻ വലിയ താമസമൊന്നുമില്ല എന്നു മനസിലാക്കുക. ഇത്തരമൊരു ചിപ്പ് ശരീരത്തിൽ ഘടിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോൾ തന്നെയുണ്ട്. സ്വീഡൻ , നോർവേ പോലുള്ള രാജ്യങ്ങളിലെ പല കമ്പനികളും ജീവനക്കാർക്ക് ഐഡൻറിറ്റി കാർഡിനു പകരം കൈയിൽ ( അതേ, ബൈബിളിൽ 2000 വർഷം മുൻപ് എഴുതിവച്ചിരിക്കുന്നതുപോലെ വലതുകൈയിൽ തന്നെ) ചിപ്പ് ഘടിപ്പിച്ചുകഴിഞ്ഞു എന്നറിഞ്ഞിരിക്കുക.
ശരീരത്തിൽ ഘടിപ്പിക്കുന്ന ഈ ബയോചിപ്പ് ഒരു ചെറിയ ഇൻജെക്ഷനിലൂടെ പതിപ്പിക്കാവുന്നതേയുള്ളൂ. കോവിഡിനു കണ്ടുപിടിക്കുന്ന വാക്‌സിൻ എല്ലാവർക്കും നിർബന്ധമാക്കും എന്നു വായിക്കുമ്പോൾ
നിങ്ങൾ ഓർക്കേണ്ട കാര്യം അതുപോലൊരു സിറിഞ്ചിലൂടെ നിങ്ങളറിയാതെ നിങ്ങളുടെ ശരീരത്തിൽ ഒരു ചിപ്പ് ഘടിപ്പിക്കാൻ സാധിക്കും എന്നാണ്. കോവിഡ് വാക്സിൻ നേരത്തെ ഉദ്ദേശിച്ചിരുന്നതുപോലെ പേശികളിൽ അല്ല കുത്തിവയ്ക്കുന്നത് എന്നും മറിച്ച് ( ബയോചിപ്പ് പോലെ) തൊലിക്കടിയിലാണ് കുത്തിവയ്ക്കുന്നത് എന്നുമുള്ള വാർത്തകളും ശ്രദ്ധിക്കുക. അമേരിക്കയിൽ മുപ്പതുശതമാനം പേർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കും എന്ന സർവേഫലം ഒരു ചൂണ്ടുപലകയാണ്.
രോഗങ്ങളുണ്ടാക്കുന്ന വൈറസുകളെ ലബോറട്ടറിയിൽ സൃഷ്ടിച്ചെടുക്കുക, അങ്ങനെ രോഗം പരത്തുക, അതിനുള്ള വാക്സിൻ കണ്ടുപിടിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഗവൺമെന്റുകളെ ഭീഷണിപ്പെടുത്തിയും വാക്സിൻ നിർബന്ധമാക്കുക, അതുവഴി ശതകോടികളുടെ ലാഭമുണ്ടാക്കുക, അതും പോരാഞ്ഞ് ഈ വാക്സിൻ കൊണ്ടുണ്ടാകുന്ന ഒരു ദോഷഫലത്തിനും തങ്ങൾ ഉത്തരവാദിയായിരിക്കുന്നതല്ല എന്നു നേരത്തെ എഴുതിവാങ്ങുക എന്നതൊക്കെ പട്ടാപ്പകൽ നടന്നുകൊണ്ടിരിക്കുന്ന ഒരു വെള്ളരിക്കാപ്പട്ടണമാണു നാം ഇപ്പോൾ ജീവിക്കുന്ന ഈ ഭൂമി. അവർ നിങ്ങളോടു പറയാത്ത കാര്യം ഈ വാക്സിനുകളുടെ ദോഷഫലം ( നമ്മൾ) തിരിച്ചറിയൂമ്പോഴേക്കും വർഷങ്ങൾ കടന്നുപോയിരിക്കും എന്നതും
ആഗോള ജനസംഖ്യ ഏതുവിധേനയും മൂന്നിലൊന്നായി കുറയ്ക്കണം എന്ന പദ്ധതി നടപ്പിലാക്കാൻ കച്ചകെട്ടിയിറങ്ങിയവരും വാക്സിൻ നിർബന്ധമാക്കാൻ ഇറങ്ങിത്തിരിച്ചവരും തമ്മിൽ അവിഹിത
ഇടപാടുകൾ ഉണ്ടെന്നതുമാണ്. ലോകം ഭരിക്കുന്ന ഇല്ലുമിനാറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണു ലോകജനസംഖ്യ മൂന്നിലൊന്നായി കുറയ്ക്കുക എന്നത്.
നമുക്കു ചിപ്പിലേക്കു തിരിച്ചുവരാം. എതിർക്രിസ്തുവിൻറെ ഭരണത്തിനു കീഴ്‌പ്പെടാൻ ജനങ്ങളെ നിർബന്ധിക്കുന്ന ഒരു ഉപകരണമായി കൈയിൽ ഘടിപ്പിക്കുന്ന ചിപ്പ് മാറും എന്നുറപ്പ്. കാരണം അപ്പോഴത്തേയ്‌ക്കും കറൻസി നോട്ടുകൾ പിൻവലിക്കപ്പെടും. കറൻസി നോട്ടിലൂടെ കൊറോണ വൈറസ് പകരും എന്ന പ്രചാരണമൊക്കെ ഇതിനോടു ചേർത്തുവായിക്കുക. അക്കൗണ്ടിൽ പത്തുകോടിരൂപയുണ്ടെങ്കിലും അരി വാങ്ങണമെങ്കിൽ ചിപ്പിലൂടെ തന്നെ പണം കൊടുക്കേണ്ടിവരും ചികിൽസ കിട്ടണമെങ്കിൽ ചിപ്പ് ഘടിപ്പിച്ച ആരോഗ്യസുരക്ഷാ കാർഡു വേണ്ടിവരും. റേഷൻ കിട്ടണമെങ്കിൽ ബയോചിപ്പ് ഘടിപ്പിച്ചിരിക്കണം. വിമാനത്തിലോ ട്രെയിനിലോ ബസിലോ യാത്ര ചെയ്യണമെങ്കിൽ ചിപ്പ് ഉണ്ടായിരിക്കണം. വൈദ്യുതിയോ ഫോണോ കുടിവെള്ളമോ കിട്ടണമെങ്കിൽ ചിപ്പുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെ തന്നെ പണം കൊടുക്കണം. പത്തുസെൻറ് സ്ഥലത്തിൻറെ
നികുതി അടയ്ക്കാനും ചിപ്പ് വേണ്ടിവരും. ഇതൊന്നും സയൻസ് ഫിക്ഷൻ അല്ല. നമ്മുടെ മുൻപിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
ഈ ചിപ്പ് ഓരോ മനുഷ്യനെയും തിരിച്ചറിയാനുള്ള അടയാളമാണല്ലോ. അതിനായി ഓരോ മനുഷ്യർക്കും ഒരു നമ്പർ ( ഇന്ത്യയിലെ ആധാർ പോലെയും അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി നമ്പർ പോലെയും) കൊടുക്കുകയും ആ ചിപ്പിലേക്ക് ആ വ്യക്തിയുടെ എല്ലാ വിവരങ്ങളും ചേർക്കുകയുമാണു ചെയ്യുന്നത്. എല്ലാ വിവരങ്ങളും എന്നു പറയുമ്പോൾ ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട്, ഇൻകം ടാക്‌സ്, ആരോഗ്യം, ചികിത്സ, ജാതി, മതം, പ്രായം, ലിംഗം, വിദ്യാഭ്യാസയോഗ്യത, ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുണ്ടെങ്കിൽ ആ വിവരം, ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ്, സ്ഥലത്തിൻറെയും വാഹനത്തിൻറെയും ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച കാര്യങ്ങൾ, കുടുംബചരിത്രം, സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ, വാക്സിനേഷൻ നടത്തിയതിൻറെ വിവരങ്ങൾ എന്നു വേണ്ട നിങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ ചിപ്പിൽ ഉൾക്കൊള്ളിക്കാൻ കഴിയും.
ഇനി ഈ ചിപ്പ് കൈയിൽ പതിപ്പിച്ചുകഴിഞ്ഞാൽ അതിൽ ജി പി എസ് സംവിധാനം ഉള്ളതുകൊണ്ട് നിങ്ങൾ എവിടെ പോകുന്നു, എന്തുചെയ്യുന്നു എന്നൊക്കെ നിരീക്ഷിക്കാൻ എളുപ്പമാണ്. അപ്പോൾ കുറ്റകൃത്യങ്ങൾ കുറയും. കാരണം ആര്, എപ്പോൾ, എവിടെയാണ് എന്നതിനു കൃത്യമായ തെളിവുണ്ടാകും. അതറിയാവുന്ന ഏതെങ്കിലും കള്ളൻ ബാങ്കു കുത്തിത്തുറക്കാൻ ശ്രമിക്കുമോ? ഏതെങ്കിലും പൂവാലൻ സ്ത്രീകളെ ശല്യപ്പെടുത്തുമോ? ആരെങ്കിലും ഓവർസ്പീഡിലോ റോങ്ങ് സൈഡിലോ വണ്ടി ഓടിക്കുമോ? ഏതെങ്കിലും ഗവണ്മെന്റ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമോ? ആരെങ്കിലും വീട്ടിലെ മാലിന്യം റോഡരികിൽ വലിച്ചെറിയുമോ? ആരെങ്കിലും ഭരണാധികാരികൾക്കെതിരെയുള്ള പോസ്റ്റർ ഒട്ടിക്കുമോ? ആരെങ്കിലും ബസിനു കല്ലെറിയുമോ?
ഇനി എല്ലാ സാമ്പത്തികവിവരങ്ങളും ചിപ്പിൽ ഉള്ളതുകൊണ്ട് ആരെങ്കിലും നികുതി വെട്ടിക്കുമോ? ആർക്കെങ്കിലും കള്ളപ്പണം സൂക്ഷിക്കാൻ കഴിയുമോ? ആർക്കെങ്കിലും മുഴുവൻ വിലയും ആധാരത്തിൽ
കാണിക്കാതെ സ്ഥലം വിൽക്കാൻ കഴിയുമോ?ഏതെങ്കിലും വ്യാപാരിയ്ക്കു ബില്ലെഴുതാതെ കച്ചവടം നടത്താൻ കഴിയുമോ?
ഏതെങ്കിലും മനുഷ്യൻ ശത്രുരാജ്യത്തിനു രഹസ്യങ്ങൾ ചോർത്തി നൽകുമോ? ഏതെങ്കിലും ഭീകരന് രാജ്യത്തിനുള്ളിലേക്കു നുഴഞ്ഞുകയറാൻ കഴിയുമോ? എന്തിനു ലഡാക്കിലേക്കു ചൈനീസ് പട്ടാളം അതിക്രമിച്ചുകയറുമ്പോൾ തന്നെ നാം അറിയാതിരിക്കുമോ? ഏതെങ്കിലും ഉദ്യോഗസ്ഥനു ജോലിസമയത്ത് മുങ്ങാൻ കഴിയുമോ? ഏതെങ്കിലും ഡോക്ടർക്കു ചികിത്സയ്ക്കു കാലതാമസം വരുത്താൻ കഴിയുമോ? ഏതെങ്കിലും പോലീസുകാരൻ സംഭവസ്ഥലത്ത് എത്താൻ താമസിക്കുമോ? പകർച്ചവ്യാധിയുള്ള ഏതെങ്കിലും മനുഷ്യൻ ക്വാറന്റൈൻ ലംഘിക്കുമോ?
ഇത്രമാത്രം ഗുണഗണങ്ങളുള്ള ചിപ്പ് സ്വീകരിക്കാൻ നാം എന്തിനു മടിക്കണം? ഇതായിരിക്കും ഭൂരിപക്ഷം പേരും ചിന്തിക്കുന്നത്. ഈ ചിപ്പ് വയ്ക്കുന്നതിൻറെ നേട്ടങ്ങൾ മനസിലാക്കിയാൽ മനുഷ്യരിൽ അത് അടിച്ചേൽപ്പിക്കുകയൊന്നും വേണ്ട, അവർ സ്വമേധയാ വന്നു അച്ചടക്കത്തോടെ ക്യൂവിൽ നിന്നു ചിപ്പ് പതിപ്പിക്കാൻ വലതുകൈ നീട്ടിക്കൊടുക്കും എന്നു ഭരണാധികാരികൾക്കറിയാം. അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് ലോകമെങ്ങുമുള്ള ജനങ്ങളെ കൊണ്ടുചെന്നെത്തിക്കാനുള്ള വിദ്യകൾ ആണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ആ ശ്രമങ്ങൾക്ക് കഴിഞ്ഞ കുറെ മാസങ്ങളായി ശക്തി കൂടിയിട്ടുണ്ട് എന്നു ഞാൻ പറയാതെ തന്നെ നിങ്ങൾക്കു മനസിലാക്കാവുന്നതേയുളൂ. ആരെങ്കിലും പ്രതിഷേധത്തിൻറെ ഒരു ചെറുസ്വരമെങ്കിലും ഉയർത്തിയാൽ അവരെ നേരിടാൻ ഇപ്പോഴുള്ള സാമൂഹ്യ അകലവും വായ മൂടിക്കെട്ടലും തന്നെ ധാരാളം. കൂടുതൽ ഫലസിദ്ധിയുള്ള ഉപായങ്ങൾ അവർ ഉടനെ തന്നെ കൊണ്ടുവരികയും ചെയ്യും.
ഇതിനിടയിൽ നാം ഒരു പ്രധാനകാര്യം കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബൈബിളിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ഈ മുദ്ര 666 ഉം ആയി ബന്ധപ്പെട്ടതാണ്. അത് എങ്ങനെയാണ് മൈക്രോചിപ്പിൽ വരുന്നത് എന്നു പറയുന്നതിനേക്കാൾ നല്ല ഉദാഹരണം ഒരു ബാർ കോഡിനെ വിശകലനം ചെയ്യുകയാണ്. ഒരു സൂപ്പർ മാർക്കറ്റിൽ ചെന്നാൽ ബില്ലിടുന്നതിനായി സാധനങ്ങളുടെ പുറത്തുള്ള ബാർ കോഡ് സ്കാൻ ചെയ്യുകയാണല്ലോ അവർ ചെയ്യുന്നത്. ബാർ കോഡിലെ ആദ്യ ആക്കം number system character ഉം അവസാനത്തെ അക്കം check digit ഉം ആണ്. ഇതിനിടയിൽ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും ഒരേ പോലെയുള്ള മൂന്നു ബാറുകൾ കാണാം. ഇത് എല്ലാ ബാർ കോഡിലും ഒന്നുതന്നെയായിരിക്കും. അവിടെയെല്ലാം വരുന്ന കമ്പ്യൂട്ടർ പാറ്റേൺ bar-space-bar അഥവാ 101 എന്നതാണ്. ഇതു കംപ്യൂട്ടർ ഭാഷയിൽ 6 നു തുല്യമാണ്. തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും കൂടി 6-6-6. ഇപ്പോൾ സാങ്കേതികവിദ്യ എത്രയധികം വികസിച്ചിരിക്കുന്നു എന്നു ചിന്തിച്ചാൽ ബാർ കോഡിൽ നിഗൂഢമായി 666 ഒളിപ്പിച്ചുവച്ചതുപോലെ മൈക്രോചിപ്പിലും അതു സാധിക്കും എന്നതിൽ സംശയമില്ലല്ലോ. അടിസ്ഥാനപരമായി ഇതിൻറെയൊക്കെ ലക്‌ഷ്യം ഒരു വസ്തുവിനെ അല്ലെങ്കിൽ മനുഷ്യനെ ഒരു നമ്പർ കൊണ്ടു തിരിച്ചറിയുക എന്നതാണല്ലോ. ആ നമ്പർ ഉള്ള ചിപ്പിലേക്കു വ്യക്തിഗതവിവരങ്ങൾ ഫീഡ് ചെയ്യുകയും ആ ചിപ്പ് മനുഷ്യശരീരത്തിൽ ഘടിപ്പിക്കുകയും ചെയ്താൽ നമ്മെ ഭരിക്കുന്ന ആഗോള വരേണ്യവർഗം ( Global Elites) ആഗ്രഹിക്കുന്ന ഡിജിറ്റൽ ഇക്കോണമിയിലേക്ക് നമ്മെ എത്തിച്ച് അവിടെ നമ്മെ തളച്ചിടാൻ സാധിക്കും എന്ന് അവർക്കറിയാം.
ഇനി ഈ ചിപ്പ് ശരീരത്തിൽ സ്വീകരിച്ച ഒരാൾ ഭരണാധികാരികൾക്കെതിരായി ഒരു വാക്കു പറഞ്ഞാൽ അവൻറെ ചിപ്പ് ഡൽഹിയിൽ നിന്നോ ലണ്ടനിൽ നിന്നോ ബ്രസൽസിൽ നിന്നോ ന്യൂയോർക്കിൽ നിന്നോ ഡിസേബിൾ ചെയ്യാൻ ഒരു സെക്കൻഡ് മതി. എതിർക്രിസ്തുവിൻറെ മുദ്ര ശരീരത്തിൽ ഇല്ലാത്തവനു കൊടുക്കൽ വാങ്ങൽ അസാധ്യമാകും എന്നു രണ്ടായിരം വർഷം മുൻപ് എഴുതിവച്ചിരിക്കുന്നതിൻറെ പൊരുൾ മനസിലായിവരുന്നുണ്ടോ? എതിർക്രിസ്തു ലോകം മുഴുവനെയും ഭരിക്കാൻ ഈ മുദ്ര ആയുധമായി ഉപയോഗിക്കും എന്നതിന് സംശയമെന്തിന്!
ഇനി നാം നേരത്തെ പറഞ്ഞ ആഗോള ഭരണാധികാരിയെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കുക. സകല ഗോത്രങ്ങളുടെയും ജനതയുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേൽ അധികാരം ലഭിച്ചവനാണ് അവൻ എന്നു മറക്കേണ്ട. അവൻ എല്ലാവരിലും നിന്ന് അന്ധമായ അനുസരണവും വിധേയത്വവും ആരാധനയും ആഗ്രഹിക്കുക മാത്രമല്ല നിർബന്ധിക്കുകയും ചെയ്യുന്നു. ലോകത്തുള്ള എല്ലാ മനുഷ്യരുടെയും വ്യക്തിഗതവിവരങ്ങൾ നിയന്ത്രിക്കാൻ അവനു കഴിയുമെങ്കിൽ അവരിൽ നിന്നെല്ലാം അനുസരണവും വിധേയത്വവും പിടിച്ചുവാങ്ങാനും അവനു സാധിക്കും എന്ന കാര്യത്തിൽ തർക്കമില്ലല്ലോ.
കഞ്ഞി കുടിക്കാനെന്നല്ല, വെള്ളം കുടിക്കാൻ പോലും എതിർക്രിസ്തുവിൻറെ മുദ്ര പതിപ്പിക്കേണ്ടിവരും എന്നു വരുമ്പോൾ നാം എന്തുചെയ്യും? നാം എന്നു പറയുന്നതു സത്യദൈവവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരും യേശുവക്രിസ്തുവിൻറെ മഹത്വപൂർണ്ണമായ രണ്ടാംവരവിനുവേണ്ടി വിശുദ്ധിയോടെ ഒരുങ്ങി കാത്തിരിക്കുന്നവരും എന്നാണു ഞാൻ ഉദ്ദേശിക്കുന്നത്. നമുക്ക് ഒരൊറ്റ വഴി മാത്രമേ അപ്പോൾ അവശേഷിച്ചിട്ടുണ്ടായിരിക്കുകയുള്ളൂ. അത് എതിർക്രിസ്തുവിൻറെ മുദ്ര സ്വീകരിക്കാതിരിക്കുക എന്നതാണ്. അപ്പോൾ നമുക്ക് പൊതുസമൂഹത്തിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും അടിസ്ഥാനജീവിതസൗകര്യങ്ങളും നിഷേധിക്കപ്പെടും. ലോകത്തിൻറെ കണ്ണുകളിലൂടെ നോക്കിയാൽ നാം ഭോഷന്മാരും നമ്മുടെ ജീവിതം ദുരിതപൂർണ്ണവുമാകും. എതിർക്രിസ്തുവിൻറെ മുദ്ര കൈയിൽ സ്വീകരിച്ചാൽ സുഭിക്ഷമായി ജീവിക്കാമെന്നിരിക്കെ, അതു വേണ്ടെന്നുവച്ചു പട്ടിണി കിടക്കുന്നവരെ മറ്റുള്ളവർ ഭ്രാന്തൻമാരെന്നു വിളിക്കും. ഈ അവസ്ഥയെ അതിജീവിക്കണമെങ്കിൽ തീക്ഷ്ണമായ വിശ്വാസം വേണം. തിരുവചനം പറയുന്നു. ‘ ഇവിടെയാണു ദൈവത്തിൻറെ കല്പനകൾ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള വിശ്വാസവും വേണ്ടത്’ ( വെളി.14:12).
ഇനി എതിർക്രിസ്തുവിൻറെ മുദ്ര സ്വീകരിക്കുന്നവർക്ക് എന്തു സംഭവിക്കും? നമുക്കു തിരുവചനത്തിലേക്കു തിരിച്ചുവരാം; ‘ ആരെങ്കിലും മൃഗത്തെയോ ( എതിർക്രിസ്തുവിനെയോ) അതിൻറെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്ര സ്വീകരിക്കുകയോ ചെയ്‌താൽ അവൻ ദൈവകോപത്തിൻറെ പാത്രത്തിൽ അവിടുത്തെ ക്രോധത്തിൻറെ വീഞ്ഞ് കലർപ്പില്ലാതെ പകർന്നുകുടിക്കും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിൻറെയും മുൻപാകെ അഗ്നിയാലും ഗന്ധകത്താലും അവൻ പീഡിപ്പിക്കപ്പെടുകയും ചെയ്യും. അവരുടെ പീഡനത്തിൻറെ പുക എന്നെന്നും ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിൻറെ പ്രതിമയെയും ആരാധിക്കുന്നവർക്കും അതിൻറെ നാമമുദ്ര സ്വീകരിക്കുന്നവർക്കും രാപകൽ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല’ ( വെളി.14:9-11).
ഈ ലോകത്തിൽ വളരെ ചുരുങ്ങിയ കാലം സുഖമായി ജീവിക്കാൻ വേണ്ടി അവനവൻറെ ആത്മാവിനു നിത്യനാശം വരുത്തിവയ്ക്കുന്ന എതിർക്രിസ്തുവിൻറെ മുദ്ര സ്വീകരിക്കണോ എന്ന് ഓരോരുത്തരും ചിന്തിക്കുക. ‘ ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ. ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു’ ( യോഹ. 16:33) എന്നു വാഗ്ദാനം ചെയ്ത യേശുക്രിസ്തു ഇതാ വരാനിരിക്കുന്നു. അവനോടുകൂടെ നിത്യം വാഴാനുള്ള അവസരം ആരും പാഴാക്കിക്കളയരുതേ എന്ന പ്രാർത്ഥനയോടെ ഈ അധ്യായം അവസാനിപ്പിക്കുന്നു.
( തുടരും)