മറിയമേ…
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു ജീവിതകാലയളവിൽ മറിയത്തിന്റെ നാമം പതിവായി ഉരുവിടുന്നവരുടെ മരണസമയത്ത് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നു.)
പരിശുദ്ധയായ മറിയമേ, അങ്ങയെ സ്തുതിക്കാൻ എന്നിൽ കൃപയരുളുക, അങ്ങയുടെ ശത്രുക്കൾക്കെതിരെ എനിക്ക് ശക്തി നൽകുക.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
അങ്ങയുടെ പ്രസവത്തിനുമുൻപ് കന്യകയായിരുന്ന മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി… (മുഴുവനും ചൊല്ലുന്നു.)
അങ്ങയുടെ പ്രസവസമയത്ത് കന്യകയായിരുന്ന മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി.. (മുഴുവനും ചൊല്ലുന്നു.)
അങ്ങയുടെ പ്രസവത്തിനുശേഷം കന്യകയായിരുന്ന മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി. (മുഴുവനും ചൊല്ലുന്നു.)
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ലൂർദ്ദ് മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു, സഭാധികാരികൾ അംഗീകരിച്ച മറ്റ് സംബോധനകളും ചേർത്തു പരിശുദ്ധ കന്യകയെ ധ്യാനിക്കാം.)
എന്റെ അമ്മേ, മാരകപാപത്തിൽനിന്നും എന്നെ മോചിപ്പിക്കണമേ.
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി……. മൂന്നു പ്രാവശ്യം)
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ഓ മറിയമേ, അങ്ങേ നാമത്തെ എന്നും എന്നേയ്ക്കും വാഴ്ത്തുന്ന ഈ ദവനത്തെ അനുഗ്രഹിക്കണമേ. അമലോത്ഭവമറിയമേ, നിത്യകന്യകേ, സ്ത്രീകളിൽ അനുഗ്രഹിതേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അമ്മേ, പറുദീസായിലെ രാജ്ഞീയെ, അങ്ങേയ്ക്ക് എല്ലാ മഹത്വവുമുണ്ടായിരിക്കട്ടെ. (ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു)
ഞങ്ങളുടെ പ്രത്യാശയായ മറിയമേ, ഞങ്ങളോട് ദയയുണ്ടാകണമേ. (ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
സ്നേഹത്തിന്റെയും, സങ്കടത്തിന്റെയും കാരുണ്യത്തിന്റെയും മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
പരിശുദ്ധ മറിയമേ, നരകത്തിലെ യാതനകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. (ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
എന്റെ അമ്മേ, എന്റെ ഉറപ്പായ ശരണമേ!
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു)
കന്യാമറിയമേ, യേശുവിന്റെ അമ്മേ, ഞങ്ങളെ വിശുദ്ധരാക്കണമേ. (ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
കാരുണ്യത്തിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
മറിയമേ, ദൈവത്തിന്റെ കന്യാമാതാവേ, എനിക്കായി യേശുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലദിക്കുന്നു.)
ഓ മറിയമേ, ദൈവത്തിൽ, ദൈവത്തോടൊപ്പം, ദൈവത്തിനായി ജീവിക്കാൻ എന്നെ ഒരുക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ഓ മറിയമേ, കൃപകളുടെ മാതാവേ, കരുണയുടെ മാതാവേ, ശത്രുവിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ; മരണനേരത്ത് ഞങ്ങളെ സ്വീകരിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ദൈവത്തിന്റെ കന്യാമാതാവേ, കർത്താവിന്റെ സന്നിധിയിൽ നിൽക്കുമ്പോൾ, ഞങ്ങളെപ്രതി നല്ലത് പറയുവാനും, അങ്ങനെ ഞങ്ങളിൽനിന്നും കർത്താവിന്റെ ക്രോധം ഒഴിവാക്കാനും ഓർക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
കന്യാമറിയം അവിടുത്തെ ദിവ്യപൈതലിനൊപ്പം നമ്മെ അനുഗ്രഹിക്കട്ടെ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ഓ കന്യാമറിയമേ, അങ്ങാണ് എന്റെ അമ്മ, അങ്ങേ പ്രിയപുത്രനെ പ്രകോപിപ്പിക്കാതിരിക്കാൻ എനിക്കുവേണ്ടി വാദിക്കണമേ ഇപ്പോഴും എല്ലാ കാര്യത്തിലും ഞാൻ അങ്ങേ ദിവ്യപുത്രനെ പ്രീതിപ്പെടുത്താൻ എന്നെ അനുഗ്രഹിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ഓ കന്യാമറിയമേ, ഭൂമിയിലുള്ള എല്ലാ സ്ത്രീകളിലുംവെച്ച്, അത്യുന്നതനായ കർത്താവായ ദൈവത്താൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാണ്.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ഏറ്റം യോഗ്യയായ ലോകത്തിന്റെ രാജ്ഞി,, സർവ്വരുടെയും രക്ഷകനും, കർത്താവുമായ യേശുക്രിസ്തുവിനെ ലോകത്തിനു കാഴ്ച വെച്ച നിത്യകന്യകയായ മറിയമേ, ഞങ്ങളുടെ സമാധാനത്തിനും രക്ഷയ്ക്കുമായി അങ്ങ് മാധ്യസ്ഥം വഹിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു
ദൈവത്തിന്റെ പരിശുദ്ധ മാതാവേ, എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. നന്മ നിറഞ്ഞ മറിയമേ….. (ഒരു പ്രാവശ്യം)
(പരിശുദ്ധ കന്യാമറിയത്തിന്റെ പ്രതികത്തിനു മുന്നിൽവെയ് മൂന്നു പ്രാവശ്യം ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, ഞങ്ങളുടെ ജീവനും, മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേപക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ, ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹിതഫലമായ ഈശോയെ, ഞങ്ങൾക്ക് കാണിച്ചു തരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാമറിയമേ. ആമേൻ.
(ഓരോ തവണ ഉരുവിടുമ്പോളും അഞ്ചു വർഷത്തെ ദണ്ഡവിമോചനം ലഭിക്കുന്നു. ജീവിതകാലഘട്ടത്തിൽ ഇത് പതിവായി ചൊല്ലിയിരുന്നവരുടെ മരണസമയത്ത് പുർണ്ണ ദണ്ഡവിമോചനം ല്യമാകുന്നു.)
ഓ പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ രക്ഷാകർതൃത്വത്തിലേയ്ക്ക് ഞങ്ങൾ ഓടിവരുന്നു. ഞങ്ങളുടെ ആവശ്യങ്ങളിൽ അവിടുന്ന് ഞങ്ങളെ നിരസിക്കരുതേ, മറിച്ച്, എല്ലാ അപകടങ്ങളിൽനിന്നും ഞങ്ങളെ മോചിപ്പിക്കണമേ, ഓ മഹത്വപൂർണ്ണവും അനുഗ്രഹിക്കപ്പെട്ടവളുമായ കന്യാമറിയമേ.
(ഓരോ തവണ ഉരുവിടുമ്പോളും അഞ്ചു വർഷത്തെ ദണ്ഡവിമോചനം ലഭിക്കുന്നു. ജീവിതകാലഘട്ടത്തിൽ ഇത് പതിവായി ചൊല്ലിയിരുന്നവരുടെ മരണസമയത്ത് പൂർണ്ണ ദണ്ഡവിമോചനം ലദ്യമാകുന്നു.)
ഞങ്ങളുടെ മനസ്സിന്റെയും ശരീരത്തിന്റെയും നിത്യമായ ആരോഗ്യം ഞങ്ങൾക്ക് ആസ്വദിക്കാനായി, അവിടുത്തെ ദാസരെ അനുഗ്രഹിക്കണമേ; നിത്യകന്യകയും മഹത്വപൂർണ്ണവുമായ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥത്താൽ ഇക്കാലയളവിലെ ഞങ്ങളുടെ സങ്കടങ്ങളിൽനിന്നും വിടുതൽ നൽകണമേയെന്നും, നിത്യാനന്ദം അനുഭവിക്കാൻ ഞങ്ങൾക്ക് ഇടയാക്കണമേയെന്നും കർത്താവായ ദൈവമേ, ഞങ്ങൾ അവിടുത്തോട് യാചിക്കുന്നു. ഞങ്ങളുടെ കർത്താവായ ക്രിസ്തുവഴി, ആമേൻ.
(ഓരോ തവണ ഉരുവിടുമ്പോളും മൂന്നു വർഷത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ഓ പരിശുദ്ധ മറിയമേ, ദാഗ്യഹീനരെ സഹായിക്കണമേ, ദുർബലരെ തുണയ്ക്കണമേ, ദുഃഖിതരെ ചൈതന്യവത്താക്കണമേ, മാനവർക്കായി പ്രാർത്ഥിക്കണമേ, വൈദികഗണത്തിനുവേണ്ടി പ്രാർത്ഥിക്കണമേ, സന്യസ്തർക്കുവേണ്ടി വാദിക്കണമേ; അങ്ങ സ്മരണകൾ കൊണ്ടാടുന്നവരെല്ലാം അങ്ങേ തുണ ആസ്വദിക്കട്ടെ.
(ഓരോ തവണ ഉരുവിടുമ്പോളും മൂന്നു വർഷത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)*
ഓ കന്യാമറിയമേ, അങ്ങയുടെ ഗർഭധാരണ വേളയിൽ അങ്ങ് ജന്മപാപമില്ലാത്ത അവസ്ഥയിലായിരുന്നല്ലോ! പരിശുദ്ധാത്മാവിൽ നിന്നും ഗർഭം ധരിച്ച്, അങ്ങ് പ്രസവിച്ച തിരുപുത്രൻ യേശുവിന്റെ സ്വർഗ്ഗീയ പിതാവിനോട് ഞങ്ങൾക്കുവേണ്ടി അങ്ങ് പ്രാർഥിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ഓ കന്യാമാതാവേ, ആദിപാപത്തിന്റെയോ യഥാർത പാപത്തിന്റെയാ കറകൾ ഒട്ടുംതന്നെയില്ലാതിരുന്ന അങ്ങേപ്പക്കൽ, എന്റെ ഹൃദയത്തിന്റെ വിശുദ്ധിയെ ദരമേൽപ്പിക്കുന്നു.
(ഓരോ തവണ ഉരുവിടുമ്പോളും 30 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ഓ മറിയമേ, കളങ്കരഹിതയായി ഭൂമിയിൽ അവതരിച്ച അങ്ങ്, പാപത്തിൽനിന്നും സ്വതന്ത്രനായി /സ്വതന്ത്രയായി ഈ ലോകത്തിൽനിന്നും കടന്നുപോകാനുള്ള അനുഗ്രഹം ദൈവത്തിൽനിന്നും എനിക്ക് വാങ്ങിത്തരണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
പുണ്യവതിയും, അമലോത്ഭവയും, ദൈവമാതാവുമായ ഏറ്റം പരിശുദ്ധ കന്യാമറിയം അനുഗ്രഹിക്കപ്പെടട്ടെ. (ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
പാപമില്ലാതെ ഗർഭം ധരിച്ച ഓ മറിയമേ, അങ്ങയിൽ അവലംബമുള്ള ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമേൻ.
അങ്ങേ അമലോത്ഭവത്താൽ, ഓ മറിയമേ, എന്റെ ശരീരത്തെ പവിത്രമാക്കണമേ, എന്റെ ആത്മാവിനെ വിശുദ്ധമാക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
അങ്ങ് എല്ലാംകൊണ്ടും കളങ്കഹീനയാണ്, ഓ മറിയമേ, ഉത്ഭവപാപം അങ്ങിലില്ല, ജറുസലേമിന്റെ മഹത്വമാണ് അങ്ങ്. ഇസ്രായേലിന്റെ ആനന്ദമാണ് അങ്ങ്.ഞങ്ങളുടെ ബഹുമതിയാണ് അങ്ങ്.പാപികളുടെ അഭിഭാഷകയാണ് അണ്.
ഓ മറിയമേ,
ഓ മറിയമേ,
ഏറ്റം വിവേകമതിയായ കന്യകേ,
ഏറ്റം കരുനാദ്രയായ മാതാവേ,
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
കർത്താവായ യേശുക്രിസ്തുവിന്റെ പക്കൽ ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും ടാം ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
കന്യകയുടെ അമലോത്ഭവത്താൽ അവിടുത്തെ പുത്രന് യോഗ്യമായ വാസസ്ഥലം ഒരുക്കിയ ഓ ദൈവമേ, മുൻകൂട്ടി ദർശിച്ച അവിടുത്തെ പുത്രന്റെ മരണംവഴിയായി ആ കന്യകയെ പാപത്തിന്റെ എല്ലാ കറകളിൽനിന്നും അവിടുന്ന് കാത്തുസംരക്ഷിച്ചുവല്ലോ. ആ കന്യകയുടെ മാധ്യസ്ഥത്താൽ ഞങ്ങളും വിശുദ്ധീകരിക്കപ്പെട്ട് അവിടുത്തെ സന്നിദ്ധിയിൽ അണയാനുള്ള കൃപയായി ഞങ്ങൾ യാചിക്കുന്നു. ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവഴി, ആമേൻ.
(ഓരോ തവണ ഉരുവിടുമ്പോളും മൂന്നു വർഷത്തെ ദണ്ഡവിമോചനം ലദിക്കുന്നു.)
ക്രൂശിതൻ സഹിച്ചപ്പോൾ ഏറ്റ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ മുദ്രവെയ്ക്കപ്പെടാൻ, ഓ പരിശുദ്ധ മാതാവേ, എന്നോട് കൽപ്പിക്കുക. (ഓരോ തവണ ഉരുവിടുമ്പോളും 500 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.)
ക്രിസ്ത്യാനികളുടെ മാതാവേ, വ്യാകുല മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. (ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു
ഏറ്റം വ്യാകുലയായ കന്യകേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുറ വ്യാകുലമാതാവിന്റെ മഹിമയ്ക്കായി, നന്മ നിറഞ്ഞ മറിയമേ… എന്ന ജപത്തോടൊപ്പം ഈ പ്രാർത്ഥന 7 തവണ വിതം ഉരുവിട്ടാൽ, അഞ്ചു വർഷത്തെ ദണ്ഡവിമോചനം ലഭ്യമാകുന്നു.)
മറിയത്തിന്റെ മാധുര്യമേറിയ ഹൃദയമേ, എന്റെ രക്ഷയായിരിക്കണമേ.
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലദിക്കുന്നു.)