വിമലഹൃദയ പ്രതിഷ്ഠ – ഏഴാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, സമാധാനത്തിനുള്ള ഒരു ദൗത്യത്തിന് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരുന്നു. ഓരോ മാസത്തേയും എൻ്റെ ശനിയാഴ്ച ദിവസം, നിങ്ങളുടെ അടുത്തെത്തി, നിങ്ങളെ ഒരുക്കുകയും സമാധാനത്തിൻ്റെ ഈ പദ്ധതിയിൽ നിങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കിത്തരുകയും ചെയ്യും.

പ്രിയമുള്ളവരേ, ഞാൻ ആവശ്യപ്പെട്ടതെല്ലാം നിങ്ങൾ ചെയ്തു തീർക്കണം. സമാധാനത്തിനായുള്ള എൻ്റെ സന്ദേശത്തിൻ്റെ പൂർത്തീകരണസമയമാണ് ഇപ്പോൾ. എൻ്റെ തിരുന്നാൾ ദിവസങ്ങളിൽ പിതാവായ ദൈവത്തിനു നമ്മെത്തന്നെ കൂട്ടായി സമർപ്പിക്കാം. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ അപ്പോൾ എനിക്ക് അവസരം ലഭിക്കും. എൻ്റെ തെരഞ്ഞെടുക്കപ്പെട്ട ഇടയന്മാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച്, നമുക്ക് ഒത്തുകൂടാം . വിശുദ്ധിയുടെ വിത്ത് ഞാൻ നിങ്ങളിൽ നിക്ഷേപിക്കാം. അതു വളർന്നു കൃപയും പുണ്യവും പുറപ്പെടുവിക്കും.

വഴികാട്ടി

സമർപ്പണത്തിൻ്റെ പ്രധാനലക്ഷ്യം ഒരു കൂട്ടായ്മക്ക് രൂപം കൊടുക്കുകയാണ്. നമ്മുടെ അമ്മ അതിനുവേണ്ട കൃപ നല്കുന്നു. ഈ കൃപ സ്വീകരിക്കാൻ നാം ഒരുങ്ങിയിരിക്കണം. ഒരുക്കമില്ലെങ്കിൽ കൃപ അപൂർണ്ണമായിരിക്കും. വലിയ അളവ്, ചെറിയ പാത്രം ഉൾക്കൊള്ളുകയില്ലല്ലോ. ഈ കൃപയുടെ ലക്ഷ്യം നിങ്ങൾ മനസിലാക്കണം. എല്ലാ കൃപകൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ ; ദൈവത്തിൻ്റെ മഹത്വമാണത്.

പ്രവൃത്തിപഥം

നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ വിശുദ്ധിയിലെത്തിയില്ലെങ്കിൽ നിരാശപ്പെടേണ്ട. അപൂർണ്ണതകൾ കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിച്ചാൽ മാത്രം മതി. നിരാശ സാത്താൻ്റെ സൃഷ്ടിയാണ്. പൂർണ്ണത ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്താൽ മതി. ദൈവാനുഗ്രഹം തീർച്ചയായും പുറകേ എത്തും. നാം നിരാശരാകരുത്. സമർപ്പണം ഉറപ്പുനല്കുന്ന ഒരു നിത്യമായ ബന്ധമുണ്ട്. ഉണ്ടാകട്ടെ എന്നു ദൈവം കല്പിക്കുമ്പോൾ അത് ഉണ്ടാകുകതന്നെ ചെയ്യും. സമർപ്പിതർ ദൈവത്തിൻ്റെ സ്വന്തമാണ് .

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ, എന്നെ ഞാൻ അങ്ങേയ്ക്കു സമർപ്പിച്ചപ്പോൾ ലഭിച്ച ആത്മീയ പ്രകാശം കൂടുതൽ കൃപയിലേക്ക് എന്നെ നയിക്കുവാൻ സഹായിക്കേണമേ. അമ്മ ചെയ്തതുപോലെ ഞാനും ദൈവേഷ്ടം അന്വേഷിച്ചു കണ്ടെത്തട്ടെ!. ദൈവേഷ്ടം അറിഞ്ഞ ഞാൻ അതു പൂർണ്ണമായും നിറവേറ്റട്ടെ !. ലോകത്തിൻ്റെ എല്ലാ ബന്ധനങ്ങളിൽനിന്നും എന്നെ മോചിപ്പിക്കേണമേ. കുരിശിനെ സന്തോഷത്തോടെ ആലിംഗനം ചെയ്യാൻ ഇടയാക്കണമേ. വിമല ഹൃദയത്തിൻ്റെ വിജയത്തിനായുള്ള യുദ്ധത്തിൽ ഞാൻ എപ്പോഴും അങ്ങയോടൊപ്പമായിരിക്കാനും വിജയം ഉറപ്പുവരുത്തുവാനും എന്നെ സഹായിക്കണമേ.

വചനം

“ അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച് , അവമാനം വകവയ്ക്കാതെ , കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ”

( ഹെബ . 12 : 2 )

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!