വിമലഹൃദയ പ്രതിഷ്ഠ – നാലാം ദിവസം

പരിശുദ്ധ കന്യകാമറിയം നല്കുന്ന സന്ദേശം

എൻ്റെ പ്രിയമുള്ള കുഞ്ഞുങ്ങളേ , എൻ്റെ വിമലഹൃദയത്തോട് യാചിക്കുന്ന എല്ലാ വരങ്ങളും എല്ലാ മക്കൾക്കും ലഭിക്കുന്നത് എൻ്റെ ആവശ്യപ്രകാരമാണ് . എൻ്റെ മാതൃഹൃദയത്തിനുള്ള സമർപ്പണം നടത്തുന്ന നിങ്ങൾ എല്ലാവരിലും ഉള്ള ഉറച്ച ആഗ്രഹം നിങ്ങളിൽ ചലിക്കുവാൻ പരിശുദ്ധാത്മാവിനെ പ്രചോദിപ്പിക്കുന്നു . നിങ്ങൾ ഓർമ്മിക്കാൻ വേണ്ടി വീണ്ടും ഞാൻ പറയുന്നു , വേദനകളിലൂടെ കടന്നുപോകുമ്പോൾ , നിങ്ങൾ എൻ്റെ ആലിംഗനത്തിനായി ഉയർന്നു വരികയാണ് .

എൻ്റെ കുഞ്ഞുങ്ങളെ , ഞാൻ നിങ്ങളോടു പറഞ്ഞിരുന്ന എൻ്റെ മഹാവിജയം നടപ്പിലാക്കുവാനുള്ള പരമ പിതാവായ ദൈവത്തിൻ്റെ ആഗ്രഹം നടപ്പിൽ വരിക തന്നെ ചെയ്യും . നിങ്ങൾ ഒരിക്കലും സംശയിക്കേണ്ട , എൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ നിങ്ങൾ ഒരു കൂട്ടായ്മ ആയി ദൈവത്തോട് സഹകരിച്ച് , ദൃഡനിശ്ചയത്തോടെ ആമേൻ എന്ന് പറയുന്നതിനാൽ നിങ്ങളുടെ യാചന നടപ്പിലാക്കുക തന്നെ ചെയ്യും.

വഴികാട്ടി

സ്വർഗ്ഗീയമായ ഹൃദയമാറ്റം സംഭവിക്കുമ്പോൾ അസാധാരണമായ കൃപ തന്നെ പ്രവർത്തിക്കും ; സർവ്വവും ദഹിപ്പിക്കുന്ന അഗ്നിതന്നെ അത്. മാനുഷിക സ്നേഹത്തിൻ്റെ പരിമിതികൾക്കപ്പുറത്തേക്ക് ആത്മാവിനെ ഉയർത്താൻ സമ്പൂർണ്ണ സമർപ്പണത്തിനു കഴിയും. സമർപ്പിതൻ്റെ ആത്മാവിനെ ദൈവം കൈപിടിച്ചു ഉയർത്തുകയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ സ്വർഗ്ഗീയ അനുഭൂതിയിലേക്കു ദൈവം ഈ ആത്മാവിന ഉയർത്തുന്നു. സമർപ്പിതരുടെ ആത്മാവ് സ്വർഗ്ഗോന്മുഖമായി ഉയരാൻ ശ്രമിക്കുമ്പോൾ ദൈവാത്മാവാണ് ആത്മാവിനെ ഉയർത്തുന്നത്. മാതാവിൻ്റെ ഹൃദയവുമായുള്ള സംയോജനവും കൈമാറ്റവും സംഭവിക്കുവാൻ കരുത്തുറ്റ ദൈവിക സ്നേഹം ഉണ്ടാകണം. മാതാവിനോടുള്ള സമർപ്പണം വേണ്ടത്ര ഉറച്ച അടിത്തറയിലല്ലായെങ്കിൽ ആത്മാവ് ഉയരുകയില്ല തന്നെ.

മാതൃസ്നേഹത്തിൽ ഉറച്ച് സമർപ്പണം നടത്തുന്ന ആത്മാവിൻ്റെ ശുഷ്ക്കാന്തിയാണ്, ഹൃദയമാറ്റം നടത്താൻ ദൈവത്തെ പ്രചോദിപ്പിക്കുന്നത്. സമർപ്പണവും അതിനുള്ള ഒരുക്കവും ആകയാൽ ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഒരുക്കത്തിൻ്റെ കുറവ് മൂലം സമർപ്പണത്തിലൂടെ ലഭിക്കുന്ന വിശേഷകൃപ സ്വീകരിക്കാൻ ആത്മാവിനു കഴിയാതെ പോകും .

പ്രവൃത്തിപഥം

എപ്രകാരമാണ് ശക്തമായ ആഗ്രഹം ആത്മാവിനെ ദൈവത്തിങ്കലേക്ക് പറക്കാൻ സഹായിക്കുന്നത് ? നല്ല ആഗ്രഹങ്ങൾ ശക്തിയും ധൈര്യവും പ്രദാനം ചെയ്യുന്നു . ദൈവത്തിൻ്റെ മല കയറുമ്പോൾ , അവ ക്ഷീണവും അധ്വാനവും കുറയ്ക്കുന്നു . വിശുദ്ധിക്കായി കഠിനാധ്വാനം ചെയ്യാത്ത ആരും തന്നെ പരിപൂർണ്ണതയിലെത്തുകയില്ല. ശക്തമായ ആഗ്രഹം കുറയാതെ സംരക്ഷിക്കുക. പുണ്യങ്ങളാൽ അലങ്കരിക്കപ്പെട്ട വിശുദ്ധിയുടെ കിരീടം ആഗ്രഹിക്കുന്ന ആൾ , നിർത്താതെ ഓടിക്കൊണ്ടിരിക്കട്ടെ . വിമല ഹൃദയത്തിൻ്റെ പ്രതിഷ്ഠയിലൂടെ നമ്മുടെ ആത്മാവിനെ അണിയിക്കാൻ നമ്മുടെ അമ്മ ആഗ്രഹിക്കുന്ന ഈ കിരീടം നിത്യമാണ് എന്ന് ഓർക്കുക .

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ , എൻ്റെ ഹൃദയം തുറക്കപ്പെടുവാനും, അങ്ങനെ കൃപ സ്വീകരിച്ച് അമ്മയുടെ ഹൃദയം പോലെ മാറ്റപ്പെടുവാനും പ്രാർത്ഥിക്കണമേ . പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ അങ്ങയെ സ്‌നേഹിക്കാനുള്ള ആഗ്രഹം എനിക്ക് ലഭിക്കട്ടെ ! ഈ തീവ്ര ആഗ്രഹത്താൽ , ഹൃദയമാറ്റത്തിൻ്റെ അർഹതയിൽ എത്തിച്ചേരാൻ എൻ്റെ ആത്മാവിനു കഴിയട്ടെ !

വചനം

“ കർത്താവിന്റെ മലയിൽ ആരു കയറും ? അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആര് നില്ക്കും ? കളങ്കമറ്റ കൈകളും നിർമ്മലമായ ഹൃദയവും ഉള്ളവൻ , മിഥ്യയുടെ മേൽ മനസ്സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനുംതന്നെ ” . ( സങ്കീ . 24 : 3-4 )

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരു പിയില്‍ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!