ഈശോയേ , അങ്ങയുടെ തിരുക്കുരിശിൻ ചുവട്ടിൽ എന്നെയും എൻ്റെ കുടുംബത്തേയും കുടുംബാംഗങ്ങളേയും ( പേരുകൾ പറയുക ) പൂർവ്വികർ , തലമുറ , തറവാട് , മാതാപിതാക്കൾ , സഹോദരീ സഹോദരന്മാർ , ജീവിത പങ്കാളികൾ , മക്കൾ , ബന്ധുക്കൾ , സ്നേഹിതർ , ഉപകാരികൾ , അയൽ പക്കക്കാർ , ശത്രുക്കൾ , മിത്രങ്ങൾ , ഇന്നുവരെ ഞങ്ങളുമായി ഇടപഴകിയിട്ടുള്ളവർ സകലരേയും സമർപ്പിക്കുന്നു . അങ്ങയുടെ തിരുശരീരത്തിൽ നിന്ന് ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്ന വിടുതലിൻ്റെ ശക്തിയുള്ള തിരുരക്തം ഓരോരുത്തരുടേയും ശിരസ്സുമുതൽ ഉള്ളംകാൽ വരെ ഒഴുക്ക് ഈശോയേ ഒഴുക്കാതേ പറ്റില്ല . അങ്ങേയ്ക്ക് മാത്രമേ എന്നേയും എല്ലാവരേയും രക്ഷിക്കാൻ കഴിയു . അങ്ങുമാത്രമാണ് ഞങ്ങളുടെ രക്ഷകൻ എന്ന് എന്ന് ഞാൻ ഏറ്റുപറയുന്നു . വിശ്വസിക്കുന്നു . പ്രഖ്യാപിക്കുന്നു .
ഈശോയെ , ഞങ്ങളുടെ പറമ്പ് , 4 അതിരുകൾ , 16 കോണുകൾ , ഭവനത്തിനകത്തും പുറത്തുമുള്ള സ്ഥലങ്ങൾ , ഉപയോഗ വസ്തുക്കൾ , പക്ഷിമൃഗാദികൾ , വൃക്ഷലതാദികൾ എന്നിങ്ങനെ ഞങ്ങൾക്കുള്ള എല്ലാ സ്ഥലങ്ങളെയും വസ്തുവകകളേയും കുരിശിൻ ചുവട്ടിൽത്തന്നെ സമർപ്പിക്കട്ടെ . ഞങ്ങൾക്ക് സ്വന്തമായി ലഭിച്ചിട്ടുള്ള ഭൂമിയിൽ ഇന്നോളം നടന്നുനീങ്ങിയ വ്യക്തികളിലൂടെ , കടന്നുവന്ന വസ്തുക്കളിലൂടെ പല വിധത്തിൽ അശുദ്ധമാക്കപ്പെട്ട ഈ സ്ഥലത്തേയും അന്തരീക്ഷത്തേയും വിശുദ്ധീകരിക്കുന്ന അഗ്നിയായ പരിശുദ്ധാത്മാവേ , സമർപ്പിക്കുന്നു . ഏകദൈവ വിശ്വാസത്തിനു നിരക്കാത്ത വിഗ്രഹാരാധനകൾ , ആചാരാനുഷ്ഠാനങ്ങൾ , അന്ധവിശ്വാസങ്ങൾ , അബദ്ധസിദ്ധാന്തങ്ങൾ , പൂജാവിധികൾ , പാവപ്പെട്ടവരുടെ വേദനയുടെ കണ്ണീർ , പിടിച്ചുപറിയ്ക്കലിലൂടെയോ തട്ടിയെടുക്കലിലൂടെയോ ഈ ഭൂമി സ്വന്തമാക്കിയ അവസ്ഥ , ജഡികപാപാവസ്ഥകൾ , ആത്മഹത്യ , ഭ്രൂണഹത്യ , കൊലപാതകം , മറ്റുമാരക പാപങ്ങൾ തുടങ്ങിയവയിലൂടെ ദൈവസാന്നിധ്യ ത്തിനു തടസ്സം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യങ്ങളെ തിരുരക്താഭിഷേകത്തിലൂടെ വിടുതൽ നൽകി അനുഗ്രഹിക്ക് ഈശോയേ – സകലതിലും സകലരിലും നിലനിൽക്കുന്ന തിന്മ – അന്ധകാര നാരകീയ – പൈശാചിക – സാത്താൻ ശക്തികളെ തിന്മശക്തികളെ കത്തിച്ച് ചാമ്പലാക്കി , ബന്ധനങ്ങളും കെട്ടുകളുമഴിച്ച് വിടുതൽ നൽകി , ദൈവിക ശക്തിയും അഭിഷേകവും സൗഖ്യവും പ്രദാനം ചെയ്ത് , ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള കൃപ നൽകുന്ന തിരുരക്തം ഒഴുക്ക് ഈശോയെ .
മത്തായി 4:10 , യേശുവിൻ്റെ അതിശക്ത വച നം , യേശു കൽപിച്ചു – സാത്താനേ , ദൂരെപ്പോവുക ” എന്ന വചനശക്തിയാൽ നരക സർപ്പമേ … നിന്നോടു ഞാൻ കൽപിക്കുന്നു , കുരിശിൻ ചുവട്ടിലേക്കു പോവുക ; നിത്യപാതാളത്തിലേക്കു പോവുക ; നിനക്കിനി ഞങ്ങളുടെ മേൽ ഒരധികാരവുമില്ല , ഒരാധിപത്യവുമില്ല . ഈശോയാണ് ഞങ്ങളുടെ നാഥനെന്ന് ഞാൻ ഏറ്റുപറയുന്നു , പ്രഖ്യാപിക്കുന്നു .
ഈശോയേ , അങ്ങയുടെ ജീവനുള്ള തിരു സാന്നിധ്യം വ്യക്തിപരമായി ആഴത്തിൽ അനുഭവി ച്ചറിയാനുള്ള കൃപ എനിക്കും ഓരോരുത്തർക്കും നൽകണമെ .
ആബാ പിതാവേ , അങ്ങയുടെ സ്നേഹ സാന്നിധ്യ ക്കോട്ട ഈശോയേ , അങ്ങയുടെ തിരുരക്തക്കോട്ട പരിശുദ്ധാത്മാവിൻ്റെ അഗ്നിക്കോട്ട , പരി . അമ്മയു ടെ ജപമാലക്കോട്ട , വിശുദ്ധ ദൂതന്മാരുടെ സംരക്ഷണക്കോട്ട , വിശുദ്ധാത്മാക്കളുടെ സുകൃതജീവിത ശക്തിക്കോട്ട എനിക്കും എൻ്റെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ട വർക്കും പ്രിയപ്പെട്ട എല്ലാറ്റിനും വേണ്ടി കെട്ടിയൊരുക്കണമേ . സ്ഥലങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വസ്തുക്കളിൽ നിന്നും കടന്നുവരുന്ന എല്ലാ തിന്മസാന്നിധ്യങ്ങളിൽ നിന്നും ഞങ്ങൾ സംരക്ഷിക്കപ്പെടുവാൻ അങ്ങയുടെ വിശുദ്ധ കോട്ടകൾക്കുള്ളിൽ ഞങ്ങൾക്ക് അഭയം നൽകണമെ .
പരി . അമ്മേ , വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മാതാവേ , എൻ്റെ പ്രിയപ്പെട്ട അമ്മേ , നരകസർപ്പത്തിൻ്റെ തല തകർക്കാൻ സ്വർഗ്ഗം അമ്മക്കു തന്നിരിക്കുന്ന അധികാരമുപയോഗിച്ച് ഞങ്ങളെ കീഴടക്കിയിരിക്കുന്ന ദുഷ്ടശക്തികളേയും , ദുർഭൂതങ്ങളേയും അമ്മയുടെ കാൽക്കീഴിലാക്കി തകർത്തുകളയണമെ .
ഈ ആത്മീയ അനുഭവങ്ങൾ ലഭിക്കാനായി പ്രാർത്ഥിച്ചപ്പോൾ സ്വർഗ്ഗത്തിൽ നിന്നും തേരിറങ്ങി പ്രാർത്ഥനകൾക്ക് ഉത്തരം നൽകിക്കഴിഞ്ഞ ത്രീത്വക ദൈവമേ , നന്ദി .. സ് തുതി … ആരാധന . മഹത്വം !
( കുറച്ചു സമയം സ്വതന്ത്രമായി തി ക്കുക )
NB : ഭൗമിക ജീവിതം സുഖപദമാക്കാൻ ആവശ്യമായ ലൗകികാനുഗ്രഹങ്ങൾ നേടിയെടു ക്കാനുള്ള ഒരു പ്രാർത്ഥനയല്ല ഇത് . ആത്മീയ കൃപകൾ ലഭിക്കാനും സ്വർഗ്ഗീയരുടെ ജീവനുള്ള തിരുസാന്നിധ്യം ആഴത്തിൽ അനുഭവിച്ചറിയുവാനും സഹായിക്കുന്ന മഹാശക്തിയുള്ള പ്രാർത്ഥന.