പരിശുദ്ധാത്മാവിന്റെ ജപമാല
വിശ്വാസപ്രമാണം
1. സ്വർഗ്ഗ 1.നന്മ 1.ത്രിത്വ .
“ പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )
1. യേശുവിൻറെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളിൽ വന്നു നിറയണമേ . ( 10 പ്രാവശ്യം ) 1.ത്രിത്വ .
“ പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )
2. യേശുവിൻറെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .
“ പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )
3. യേശുവിൻറെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ ശുദ്ധീകരിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .
“ പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )
4. യേശുവിൻറെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .
“ പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )
5. യേശുവിൻറെ വാഗ്ദാനമായ പരിശുദ്ധാത്മാവേ , അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ, അങ്ങയുടെ വത്സലമണവാട്ടിയായ പരിശുദ്ധ കന്യകാ മറിയത്തിൻറെ വിമലഹൃദയത്തിൻറെ ശക്തമായ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ മേൽ എഴുന്നള്ളി വരണമേ, ഞങ്ങളിൽ വന്നു വസിക്കണമേ .
പരിശുദ്ധാത്മാവിന്റെ ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ, അനുഗ്രഹിക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേൾക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണേ
പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാവിന്റെ രൂപത്തില്‍ ഈശോയുടെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പരിശുദ്ധ അമ്മയില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെമേല് ആവസിച്ച് അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു
നിറയേണമേ
ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
യേശുവിന്റെ സാക്ഷികളാകാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
തിരുവചനത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
സഭയില്‍ നിരന്തരം വസിക്കുന്ന പരിശുദ്ധാത്മാവേ ,
ഞങ്ങളില്‍ വന്നു നിറയേണമേ
കൂദാശയിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ശക്തിതരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് പാപബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് നീതിബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ന്യായവിധിയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
സത്യത്തിന്റെ പൂര്‍ണതയിലേക്ക് ഞങ്ങളെ നയിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് സമൃദ്ധമായി ജീവന് തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ബോധജ്ഞാനത്തിന്റെ അരൂപിയായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
ജ്ഞാനത്താല്‍ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ.
ബുദ്ധിയുടെ ദിവ്യപ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
വിവേകത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
ആത്മശക്തിയുടെ കതിരുകൾ ഏകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ
അറിവിന്റെ പ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
ഭക്തിയുടെ ചൈതന്യമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
ദൈവഭയത്തിന്റെ പ്രതീകമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ
വിശ്വാസത്തിന്റെയും,പ്രത്യാശയുടെയും ആത്മാവേ ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും
ആത്മാവേ , ഞങ്ങളേ വിശുദ്ധികരിക്കേണമേ
സമാധാനത്തിന്റെയും,ക്ഷമയുടെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
ദയയുടെയും, നന്മയുടെയും
ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
വിശ്വസ്തതയുടെയും, സൗമ്യതയുടെയും, ആത്മസംയമനത്തിന്റെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
എളിമയുടെയും, ഐക്യത്തിന്റെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
വിശുദ്ധിയുടെയും, ദൈവമക്കളുടെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
തിരുസഭയുടെ സംരക്ഷകനെ, ദൈവകൃപകളുടെ ഉറവിടമേ
ഞങ്ങളേ വിശുദ്ധികരിക്കേണമേ
വേദനകളുടെ ആശ്വാസമേ
ഞങ്ങളേ വിശുദ്ധികരിക്കേണമേ
നിത്യമായ പ്രകാശമേ, ജീവന്റെ ഉറവയെ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
ഞങ്ങളുടെ ആത്മാവിന്റെ അഭിഷേകമേ, മാലാഖമാരുടെ സന്തോഷമേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
പ്രവാചകന്മാരുടെ പ്രചോദനമേ,
അപ്പൊസ്തോലന്മാരുടെ അധ്യാപകനെ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
രക്തസാക്ഷികളുടെ ശക്തികേന്ദ്രമേ,
സകല വിശുദ്ധരുടേയും ആനന്ദമേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ,
ഞങ്ങളുടെമേല്‍ കനിയണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളേ അനുഗ്രഹിക്കണേ
പ്രാര്‍ത്ഥിക്കാം
പിതാവിനോടും പുത്രനോടും ,സമനായ ദൈവവും സകലത്തെയും പവിത്രികരിക്കുന്ന ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ,
അങ്ങേ ദാസരായ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് പവിത്രീകരിക്കണമേ. അങ്ങ് ഉന്നതനായ ദൈവത്തിന്റെ ദാനവും,ജീവനുള്ള ഉറവയും, അഗ്നിയും, സ്നേഹവും ,ആത്മീയ അഭിഷേകവുമാകുന്നു.അങ്ങ് പിതാവായ ദൈവത്തിന്റെ വാഗ്ദാനവും , ഏഴുവിധ ദാനങ്ങളോടു കൂടിയവനുമാകുന്നു. അങ്ങേ ദാനങ്ങളാലും, വരങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ സമ്പന്നരാക്കണമേ. വിചാരങ്ങളില്‍ നൈര്‍മല്യവും, സംസാരത്തില്‍ വിനയവും, പ്രവര്‍ത്തികളില്‍ വിവേകവും, ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ. ക്ലേശങ്ങളില്‍ സ്ഥൈരൃവും, സംശയങ്ങള്‍ അകറ്റാന്‍ വിശ്വാസവും, ജീവിത നൈരാശ്യങ്ങളിൽ പ്രത്യാശയും, മറ്റുള്ളവരില്‍ അങ്ങയെ ദര്‍ശിക്കുവാന്‍ സ്നേഹവും ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
സർവശക്തനായ ദൈവത്തോടും, ഏകജാതനായ പുത്രനോടും കൂടി എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങേക്ക് സ്തുതിയും, മഹത്വവും കൃതജ്ഞതയും എന്നെന്നും ഉണ്ടായിരിക്കട്ടെ ആമ്മേന്‍..
പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം
പരിശുദ്ധ ത്രിത്വത്തിന്റെ മൂന്നാമാളും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, എല്ലാത്തിലും അവർക്കു തുല്ല്യനും സത്യത്തിന്റെയും സ്നേഹത്തിന്റെയും അരൂപിയുമായ റൂഹാദ്ക്കുദശാതമ്പുരാനെ! എത്രയും വലിയഎളിമവണക്കത്തോടുകൂടി അങ്ങയെ ഞാനാരാധിക്കുന്നു. മാലാഖമാരിൽ നിന്നും പരിശുദ്ധന്മാരിൽ നിന്നും നീ കൈക്കൊള്ളുന്ന സ്തുതിയാരാധനകളോട് എന്റെതിനേയും ചേർത്ത് നിന്നെ ഞാൻ വാഴ്ത്തുന്നു. നീ ലോകത്തിന് നല്കിയതും നിരന്തരം നല്കിവരുന്നതുമായ എല്ലാ മനോഗുണങ്ങളെപ്രതിയും ഹൃദയപൂർവ്വം നിനക്ക് ഞാൻ സ്തോത്രം ചൊല്ലുന്നു.
എന്റെ ഓർമ്മ, ബുദ്ധി, മനസ്സ്,ഹൃദയം മുതലായി എനിക്കുള്ളതെല്ലാം ഇന്നും എന്നേയ്ക്കുമായി നിനക്കു ഞാൻ കാഴ്ച വയ്ക്കുന്നു. എന്റെ മുഴുവൻ ഹൃദയത്തോടുകൂടി നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എല്ലാ നന്മകളുടെയും ദാനങ്ങളുടെയും കാരണഭൂതനാകുന്നു. നീ നിന്റെ എല്ലാ വരപ്രസാദങ്ങളോടുംകൂടി എന്നെ സന്ദർശിക്കേണമെ. നിന്റെ സ്വർഗ്ഗീയപ്രേരണകൾക്കും, നീ ഭരിച്ചു നടത്തുന്ന വിശുദ്ധസഭയുടെ ഉപദേശങ്ങൾക്കും എന്റെ മനസ്സ് എപ്പോഴും അനുസരണയുള്ളതായിരിക്കട്ടെ. ദൈവസ്നേഹത്താലും പരസ്നേഹത്താലും എന്റെ ഹൃദയം എപ്പോഴും എരിയട്ടെ. ദൈവതിരുമനസ്സിനോട് എന്റെ മനസ്സ് എല്ലാക്കാര്യങ്ങളിലും അനുരൂപമായിരിക്കട്ടെ.
എന്റെ ജീവിതം മുഴുവനും ഈശോമിശിഹായുടെ ജീവിതത്തിന്റെ യും പുണ്യങ്ങളുടെയും വിശ്വസ്ത അനുകരണമായിരിക്കട്ടെ.
എന്റെ അന്തസ്സിന്റെ കടങ്ങൾ നിറവേറ്റുവാനുള്ള വശങ്ങളും പുണ്യങ്ങളും നീ എനിക്കു തരേണമെ. വിശ്വാസവും,ശരണവും,ഉപവിയും എന്നിൽ വർദ്ധിപ്പിക്കേണമെ. നല്ല വ്യാപാരത്തിനുള്ള പ്രധാന പുണ്യങ്ങളും, നിന്റെ ഏഴു ദിവ്യദാനങ്ങളും, പന്ത്രണ്ടു ഫലങ്ങളും എനിക്കു നീ നല്കേണമെ. ഞാൻ പരീക്ഷയിൽ ഉൾപ്പെടുവാൻ ഒരുനാളും നീ അനുവദിക്കല്ലെ. പിന്നെയോ, ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം നല്കി,എനിക്കു വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞാൻ ഒഴിവാൻ കൃപചെയ്തരുളണമേ.
ഈ അനുഗ്രഹങ്ങളെല്ലാം എനിക്കും, ആർക്കെല്ലാം വേണ്ടി ഞാനപേക്ഷിപ്പാൻ നീ തിരുമനസ്സായിരിക്കുന്നുവോ അവർക്കും നീ നല്കിയരുളണമേ. നീ വഴിയായ് പിതാവിനെയും പുത്രനെയും ഇവരിരുവരുടേയും അരൂപിയായ നിന്നെയും ഞങ്ങൾ അറിഞ്ഞ് സ്നേഹിച്ച്, ഇപ്പോഴും എപ്പോഴും നിങ്ങൾക്കു സ്തോത്രം പാടുവാൻ നീ അനുഗ്രഹം ചെയ്യണമെ എന്ന് ഞങ്ങളുടെ കർത്താവീശോമിശിഹായെക്കുറിച്ച് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.