പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ, ആമ്മേൻ.
ജീവൻ്റെയും മരണത്തിൻ്റെയും നാഥനായ ദൈവമേ, ആരോഗ്യവും ആയുസ്സും നല്കി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. നാനാവിധ രോഗങ്ങൾ മൂലം ക്ലേശിച്ചിരുന്നവരെയും പിശാചുബാധിതരെയും മറ്റും അത്ഭുതകരമായി സൗഖ്യമാക്കിയ അങ്ങയുടെ തിരുസുതനെ ഞങ്ങൾക്കു രക്ഷകനായി നല്കിയതിന് അങ്ങയോടു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ നാടിനെ ഗ്രസിക്കുകയും, ഞങ്ങളെ ആശങ്കാകുലരാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന…….. എന്ന പകർച്ചവ്യാധിയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. ഇസായേൽക്കാരെ ബാധകളിൽ നിന്നു രക്ഷിക്കുകയും സുരക്ഷിതരായി വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്തു അങ്ങ്, എല്ലാ പകർച്ചവ്യാധികളിൽ നിന്നും ഞങ്ങളെ സുരക്ഷിതരായി കാത്തുപരിപാലിക്കണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും. ആമ്മേൻ.