1. ഒരുക്കധ്യാനം
പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, വിമലഹൃദയത്തോടുള്ള പ്രതിഷ്ഠ ഞാന്‍ പറയുന്നതു പോലെയാണ് ചെയ്യേണ്ടത്. പ്രതിഷ്ഠാവാക്കുകള് ഉച്ചരിക്കുന്നതു കൊണ്ട് പ്രതിഷ്ഠയാവുകയില്ല; പ്രവൃത്തികൊണ്ടാണ് പ്രതിഷ്ഠ നടത്തേണ്ടത്. ഈ വ്യത്യാസം നിങ്ങള്‍ മനസ്സിലാക്കുന്നതിനാല്‍ ഞാന്‍ ആഹ്ളാദിക്കുന്നു. ഞാന്‍ വ്യക്തമാക്കട്ടെ, നിങ്ങളുടെ ഹൃദയങ്ങളാണ് നിങ്ങളുടെ ആത്മാവിൻ്റെ ജനാലകള്‍. പ്രവൃത്തിയിലൂടെയുള്ള സമര്‍പ്പണം ഈ ജനാല തുറക്കുന്നു. നിങ്ങളുടെ ആത്മാവ് ഒരു സ്ഫടികം ആണ്. ദൈവത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ദൈവം തന്നെയാണ് ആ ആത്മാവിനു രൂപവും ഭാവവും നല്‍കിയത്. സ്ഫടികത്തില്‍ അശുദ്ധി ഉണ്ടെങ്കില്‍ ദൈവമഹത്വം പ്രതിഫലിക്കില്ല. അശുദ്ധി മാറ്റി ആത്മാവിന് ശുദ്ധി കൊടുക്കുവാന്‍ നിങ്ങള്‍ പ്രാർത്ഥിക്കുവിൻ. പ്രാര്‍ത്ഥന എല്ലാ അശുദ്ധിയും അലിയിച്ചു കളയുന്നു.
പ്രിയമുള്ളവരേ, ശ്രദ്ധിക്കുക, എൻ്റെ ഹൃദയത്തിലേക്ക് നോക്കുക. ശ്രദ്ധിച്ച് നോക്കുമ്പോള്‍ അവിടെ പരിശുദ്ധത്രീത്വത്തെ മാത്രമേ നിങ്ങള്‍ കാണുകയുള്ളു. നിങ്ങളിലേക്ക് ദൈവസാന്നിധ്യം പ്രതിഫലിപ്പിക്കുവാന്‍ മാത്രമേ എൻ്റെ ഹൃദയത്തിനു കഴിയുകയുള്ളു.
എൻ്റെ കുഞ്ഞുങ്ങളേ ശ്രദ്ധിക്കുക, ദൈവത്തിൻ്റെ പ്രകാശം സ്വീകരിക്കുവാന്‍ നിങ്ങളുടെ ഹൃദയങ്ങളെ തുറക്കുവിന്‍; ദൈവത്തെ മാത്രം പ്രതിഫലിപ്പിക്കുവിന്.
വഴികാട്ടി
നമ്മുടെ അമ്മയുടെ ദൗത്യം മഹത്തായ വിജയമാണ്. ആ ലക്ഷ്യത്തിലേക്ക് അമ്മ നിങ്ങളെ ക്ഷണിക്കുന്നു. ദൗത്യം ആരംഭിക്കുന്നതു തന്നെ നാം മാതാവിൻ്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുമ്പോള്‍ ആണ്. നമ്മെ നാം പ്രതിഷ്ഠിക്കുമ്പോള്‍, വിശുദ്ധിയിലേക്കുള്ള മാതാവിൻ്റെ വിളി നാം സ്വീകരിക്കുന്നു. നമ്മില്‍ തന്നെയും ലോകത്തിലും സമാധാനം സ്ഥാപിക്കാനുള്ള ക്ഷണം നാം ഏറ്റെടുക്കുന്നു. ഈ ക്ഷണം വ്യക്തിപരമായ മാറ്റത്തിനുള്ളതാണ് – ആത്മാവിൻ്റെയും ഹൃദയത്തിൻ്റെയും. ദൈവം നമ്മിലും നമ്മിലൂടെയും പ്രവര്‍ത്തിക്കുവാന്‍ ഈ മാറ്റം സഹായിക്കുന്നു.
അമ്മ മുകളില്‍ സൂചിപ്പിച്ചതുപോലെ പ്രതിഷ്ഠ ഒരു പ്രവൃത്തിയാണ്. പ്രവൃത്തി ഇതാണ്; നമ്മുടെ ഹൃദയങ്ങളെ മാതാവിൻ്റെ ഹൃദയത്തിലൂടെ അവിടുത്തെ പുത്രനുമായി നാം ബന്ധിക്കുന്നു. ഈ സംയോജനം പ്രത്യേകമായി നല്കപ്പെടുന്ന വരപ്രസാദത്തിലൂടെയാണ് സംഭവിക്കുന്നത്.
പ്രവൃത്തിപഥo
പ്രാര്‍ത്ഥനയാണ് ദൈവവുമായുള്ള നമ്മുടെ ബന്ധം സൃഷ്ടിക്കുന്നത്. ഈ ഐകൃത്തിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് ദൈവം വരുന്നു. ദൈവത്തോട് നാം ഒന്നായി ചേരുന്നു. പ്രാര്‍ത്ഥനയിലൂടെ എല്ലാ അശുദ്ധിയും ദൈവത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ദൈവം അവയെ മാറ്റി ശുദ്ധമാക്കുന്നു. ആത്മാവില്‍ സമാധാനം ഉണ്ടാകുന്നത്, ദൈവസാന്നിധ്യത്താല്‍ അത് നിറയപ്പെടുമ്പോഴാണ്. ആദ്യമായി നാം ദൈവവുമായി ഐക്യപ്പെടണം; അപ്പോള്‍ നമ്മിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തിനു കഴിയും.
പ്രാര്‍ത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, എൻ്റെ ആത്മാവിൻ്റെ ജനാല തുറക്കപ്പെടുവാനും ആത്മാവ് നിര്മ്മലമാകുവാനും എന്നെ സഹായിക്കേണമേ. എൻ്റെ ആത്മാവിൻ്റെ അശുദ്ധിയെല്ലാം കഴുകി മാറ്റിക്കളയണമേ. എൻ്റെ മാനസാന്തരവും, സമര്‍പ്പണവും, സാക്ഷ്യവും വഴി ദൈവത്തിന് മഹത്വമുണ്ടാകട്ടെ! സ്നേഹമുള്ള അമ്മേ, ഞാന്‍ ഇപ്പോള്‍ ഉച്ചരിക്കുന്ന വാക്കുകള്‍ എല്ലാം ഫലമണിയട്ടെ! എൻ്റെ ഹൃദയത്തെ തുറക്കേണമേ. അമ്മയുടെ മഹത്തായ വിജയത്തിൻ്റെ അടയാളമായി അത് ലോകത്തില്‍ കാണപ്പെടട്ടെ! ആമ്മേന്‍.
വചനം
“പിന്നെയോ, അവര്‍ സ്വര്‍ഗ്ഗദൂതന്മാരെപ്പോലെയായിരിക്കും.” (മത്താ. 22:30)
2, വിശ്വാസ പ്രമാണം
സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന് പിറന്നു, പന്തിയോസ് പിലാത്തോസിൻ്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്ത്തു. സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.
3. പ്രതിഷ്ഠാ ജപം
എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കര്‍ത്താവിൻ്റെ മാലാഖ
കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.
ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന)
I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!
II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…
III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ് എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
6. മാതാവിനോടുള്ള ജപം
പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!
7, പന്തക്കുസ്ത പ്രാര്‍ത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.
അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന് പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എൻ്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!