അന്ത്യകാലത്തേയ്ക്കുവേണ്ടി പ്രവചിക്കപ്പെട്ടിരിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചു പറഞ്ഞുകൊണ്ടാണു നാം കഴിഞ്ഞ അധ്യായം അവസാനിപ്പിച്ചത്. കോവിഡിനെക്കുറിച്ചു സത്യസന്ധമായ രീതിൽ നിങ്ങൾ
എന്തെങ്കിലും എഴുതിയാൽ ലോകത്തിലെ പ്രമുഖപത്രങ്ങൾ ഒന്നുംതന്നെ അതു പ്രസിദ്ധീകരിക്കുകയില്ല. ഒരു ടി വി ചാനലും നിങ്ങളുടെ ഇൻറർവ്യൂ ടെലികാസ്ററ് ചെയ്യില്ല. എന്നു മാത്രവുമല്ല സർക്കാർ നിങ്ങൾക്കെതിരെ നിയമനടപടികൾ എടുക്കുകയും ചെയ്യും.
ഇതൊന്നും കെട്ടുകഥയല്ല. കോവിഡ് മനുഷ്യനിർമ്മിതമായ ഒരു രോഗമാണെന്നും അതു ദുഷ്ടലാക്കോടെ ലോകം മുഴുവൻ പടർത്തിയതാണെന്നും അതിനു കൊണ്ടുവരുന്ന വാക്സിൻറെ ദോഷഫലങ്ങൾ ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഇതിനുമുൻപൊരിക്കലും കാണാത്ത രീതിയിൽ നിർബന്ധമായി തന്നെ വാക്‌സിൻ കുത്തിവയ്ക്കാൻ ഭരണകൂടങ്ങൾ ഒരുങ്ങുകയാണെന്നും വാക്‌സിൻ ഇല്ലാതെ സാധാരണചികിൽസകൾ കൊണ്ടുതന്നെ നിയന്ത്രിക്കാവുന്ന രോഗമാണു കോവിഡ് എന്നും ലോകാരോഗ്യസംഘടനയുടെ തന്നെ മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് കോവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചതെന്നും ഫേസ്ബുക്കിലോ ട്വിറ്ററിലോ എഴുതിയാൽ നിങ്ങളുടെ പോസ്റ്റ് അവർ
സെക്കൻഡുകൾക്കുള്ളിൽ .നീക്കം ചെയ്യും. സംശയമുണ്ടെങ്കിൽ ഡൊണാൾഡ് ട്രമ്പിനോടു .ചോദിച്ചാൽ മതി. കോവിഡിനെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം എഴുതിയ ട്രമ്പിൻറെ പോസ്റ്റുകൾ ഫേസ്ബുക്കും ട്വിറ്ററും ഉടനടി ഡിലീറ്റ് ചെയ്തുകഴിഞ്ഞു.
ഇതു പീഡനത്തിൻറെ മറ്റൊരു മുഖമാണ്. സത്യം പറയാൻ അനുവദിക്കാത്തത്ര കടുത്ത പീഡനം. വെറും ഒന്നര ശതമാനത്തിൽ താഴെ മാത്രം മരണനിരക്കുള്ള ഒരു സാധാരണ രോഗത്തെക്കുറിച്ചുള്ള സത്യം വിളിച്ചുപറയാൻ നിങ്ങൾക്ക് അവകാശമില്ലെങ്കിൽ കോടിക്കണക്കിനു മനുഷ്യരുടെ നിത്യമരണത്തിനിടയാക്കുന്ന പാപത്തെക്കുറിച്ചും അതിൽ നിന്നു നമുക്കു രക്ഷ നേടിത്തരുന്ന യേശുക്രിസ്തുവിനെക്കുറിച്ചും പറയാൻ അവർ നിങ്ങളെ അനുവദിക്കുമെന്നു തോന്നുന്നുണ്ടോ?
ഹെബ്രായർക്കുള്ള ലേഖനത്തിൽ നിന്ന് തുടങ്ങാം. ‘ ചിലർ മരണം വരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാൻ വേണ്ടി പീഡയിൽ നിന്നു രക്ഷപെടാൻ അവർ കൂട്ടാക്കിയില്ല. ചിലർ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു. ചിലരെ കല്ലെറിഞ്ഞു. ചിലരെ വിചാരണ ചെയ്തു. ചിലർ രണ്ടായി വെട്ടി മുറിക്കപ്പെട്ടു. ചിലർ വാളുകൊണ്ടു വധിക്കപ്പെട്ടു. ചിലർ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞുനടന്നു. അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവർ അലഞ്ഞുതിരിഞ്ഞു’ ( ഹെബ്രാ. 11: 35-38). വിശ്വാസത്തിൻറെ പേരിൽ മുൻകാലങ്ങളിൽ പീഡനങ്ങളേൽക്കേണ്ടിവന്നവരെക്കുറിച്ചു മാത്രമല്ല അന്ത്യനാളുകളിൽ കഠോരപീഡനങ്ങൾക്കിരയാകാൻ വിധിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ അവശിഷ്ടഭാഗത്തിനുവേണ്ടിക്കൂടിയാണ് ഈ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
അവസാനനാളുകളിൽ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരെല്ലാം വിശുദ്ധരായിരിക്കും. അവരെയോർത്തു മുൻകാലങ്ങളിൽ ജീവിച്ചിരുന്ന വിശുദ്ധർ അസൂയപ്പെടും എന്നു പറഞ്ഞതു വിശുദ്ധ കൊച്ചുത്രേസ്യ ആണെന്നുതോന്നുന്നു. അന്ത്യകാലവിശുദ്ധർ നേരിടേണ്ടിവരുന്ന പീഡനങ്ങൾ അത്ര ക്രൂരമായിരിക്കും. ഈ അധ്യായത്തിൽ രണ്ട് ഉപശീർഷകങ്ങളിലായി നാം ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്.
31. ക്രിസ്തുവിശ്വാസികളെ ന്യായാധിപസംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കുകയും സിനഗോഗുകളിൽ വച്ചു പ്രഹരിക്കുകയും ചെയ്യും
32. ദേശാധിപതികളുടെയും രാജാക്കന്മാരുടെയും മുൻപാകെ യേശുവിനു സാക്ഷ്യംനൽകാൻ നാം നിൽക്കും (മർക്കോസ് 13:9)
മ്ലേച്ഛമായ കാര്യങ്ങളുൾക്കൊള്ളുന്ന സ്‌കൂൾ സിലബസിൽ നിന്നു സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാനായി ഹോം സ്‌കൂൾ നടത്താനുള്ള ക്രിസ്ത്യൻ മാതാപിതാക്കളുടെ അവകാശം പല രാജ്യങ്ങളും എടുത്തുകളഞ്ഞു. മനസാക്ഷിയുടെ പ്രേരണയനുസരിച്ച് അബോർഷനും ദയാവധത്തിനും കൂട്ടുനിൽക്കാതിരിക്കാനുള്ള അവകാശം ഡോക്ടർമാർക്കും നഴ്‌സുമാർക്കും നിഷേധിക്കപ്പെടുന്നു. സ്വവർഗവിവാഹ ( ?) ബന്ധങ്ങൾക്ക് സഹകരിക്കില്ല എന്നു പറയുന്ന കച്ചവടസ്ഥാപനങ്ങൾക്കെതിരെ നിയമനടപടി വരുന്നു. സ്‌കൂളുകളിൽ പ്രാർത്ഥന നിരോധിക്കപ്പെടുന്നു. ചൈനയടക്കം പല രാജ്യങ്ങളിലും മെത്രാന്മാരും വൈദികരും സാധാരണക്കാരുമായി ആയിരിക്കണക്കിനു ക്രിസ്ത്യാനികൾ ക്രിസ്തുവിനെപ്രതി ജയിലിലടക്കപ്പെട്ടിരിക്കുന്നു. ബൈബിൾ വിവർത്തനം ചെയ്തു എന്നും കുരിശു ധരിച്ചു എന്നുമൊക്കെയുള്ള കാരണങ്ങളാൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു.
ഫിൻലണ്ടിലെ ,മുൻ മന്ത്രിയും ഇപ്പോൾ ക്രിസ്ത്യൻ ഡെമോക്രാറ്റ് എം പിയും ആയ പൈവി റാസാനെന് ( Päivi Räsänen) എതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. കാരണം അവർ ഒരു ബൈബിൾ വചനം ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ആ വചനം ഇതായിരുന്നു. ” അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടി, ശരീരങ്ങൾ പരസ്പരം അവമാനിതമാകുന്നതിന്, അശുദ്ധിയ്ക്കു വിട്ടുകൊടുത്തു. എന്തെന്നാൽ അവർ ദൈവത്തിൻറെ സത്യം ഉപേക്ഷിച്ചു വ്യാജം സ്വീകരിച്ചു. അവർ സ്രഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്. ആമേൻ. അക്കാരണത്താൽ ദൈവം അവരെ നിന്ദ്യമായ വികാരങ്ങൾക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ സ്വാഭാവികബന്ധങ്ങൾക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേർപ്പെട്ടു. അതുപോലെ പുരുഷന്മാർ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാൽ ജ്വലിച്ചു ലജ്ജാകരകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അർഹമായ ശിക്ഷ അവർക്കു ലഭിച്ചു
( റോമാ: 1:24-27). അശുദ്ധപാപങ്ങളെയും ലൈംഗികവൈകൃതങ്ങളെയും മ്ലേച്ഛപ്രവൃത്തികളെയും എതിർക്കുന്നവർക്ക് ഒരു ക്രിസ്ത്യൻ (?) രാജ്യത്തു ലഭിക്കുന്ന അനുഭവമാണിത്. അവർ മറ്റൊരു വലിയ പാതകം കൂടി ചെയ്തിരുന്നു. ഫിൻലണ്ടിൽ ഗർഭസ്ഥശിശുക്കളുടേതിനെക്കാൾ കൂടുതൽ പരിഗണന കിട്ടുന്നതു മൃഗങ്ങളുടെ ക്ഷേമത്തിനാണെന്നു പറഞ്ഞു !
ഐക്യരാഷ്ട്രസംഘടനയുടെ ആശയങ്ങളും പ്രവർത്തനവും കൃത്യമായ ക്രൈസ്തവവിരുദ്ധ അജണ്ടയുടെ പ്രതിഫലനമാണ്. ഇതു മനസിലാക്കാതെയോ അതോ മനസിലായില്ല എന്നു നടിച്ചിട്ടോ എന്നറിയില്ല കത്തോലിക്കാ സഭയുടെ ഉന്നത അധികാരകേന്ദ്രങ്ങളിൽ നിന്ന് ഇടയ്ക്കിടെ വരുന്ന ആഹ്വാനം നമ്മൾ ഐക്യരാഷ്ട്രസംഘടനയെ അനുസരിക്കണം എന്നാണ്.
ഈ സാഹചര്യങ്ങളിൽ നിയമനടപടികളിലൂടെ നിങ്ങളുടെ വിശ്വാസമോ ക്രിസ്തീയജീവിതശൈലിയോ ഉറപ്പുവരുത്താം എന്ന മിഥ്യാധാരണയുണ്ടെങ്കിൽ അത് ഇപ്പോഴേ മനസ്സിൽ നിന്ന് എടുത്തുമാറ്റുക. നിയമങ്ങൾ സാത്താന് അനുകൂലമാണ്. അങ്ങനെയല്ലാത്തവ ഭേദഗതിചെയ്തു സാത്താന് ഇഷ്ടപ്പെടുന്ന തരത്തിലാക്കാനുള്ള ശ്രമങ്ങൾ എല്ലാ രാജ്യങ്ങളിലും നടക്കുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ഭരണകൂടങ്ങളുടെയും കോടതികളുടെയും മുൻപിൽ നാം വിചാരണ ചെയ്യപ്പെടും. അപ്പോൾ ക്രിസ്തുവിനെ ഏറ്റുപറയാൻ മടികാണിക്കുന്നവരെ പിതാവിൻറെ മുൻപിൽ താനും ഏറ്റുപറയില്ലെന്നാണ് ക്രിസ്തു സംശയലേശമെന്യേ പറഞ്ഞിരിക്കുന്നത്.
അതുകൊണ്ടു സഹോദരരേ, പീഡനങ്ങൾക്കായി ഒരുങ്ങുക. ആദ്യത്തെ മാർപ്പാപ്പയുടെ വാക്കുകൾ എടുത്തെഴുതികൊണ്ട് ഈ അധ്യായം അവസാനിപ്പിക്കുകയാണ്.
‘ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ പീഡ സഹിക്കുന്നതെങ്കിൽ അതിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തിൽ അഭിമാനിച്ചുകൊണ്ട് അവൻ ദൈവത്തെ മഹത്വപ്പെടുത്തട്ടെ. എന്തെന്നാൽ വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിൻറെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ, ദൈവത്തിൻറെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും! നീതിമാൻ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കിൽ, ദുഷ്ടൻറെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും! (1 പത്രോസ് 4:16-18).
(തുടരും)