അവൻ വീണ്ടും വരുന്നു അധ്യായം 14

കഴിഞ്ഞ അധ്യായത്തിൽ മൂന്ന് ഉപശീർഷകങ്ങളിലായി  നാം ചർച്ച ചെയ്തതു യേശുക്രിസ്തുവിൻറെ രണ്ടാം വരവിനു മുൻപായി  പ്രകൃതിയിൽ സംഭവിക്കുന്ന അസാധാരണപ്രതിഭാസങ്ങളെക്കുറിച്ചാണ്. അതിൻറെ തുടർച്ച തന്നെയാണ് ഈ അധ്യായത്തിൽ ആദ്യഭാഗത്തു  വിവരിക്കുന്ന കാര്യങ്ങൾ.  അവസാനഭാഗത്തു  കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ   യുഗാന്ത്യത്തിൻറെ മറ്റൊരു സുപ്രധാന അടയാളത്തെ വിലയിരുത്താനുള്ള ശ്രമം നടത്തുകയാണ്.

 28  കടലിൻറെയും തിരമാലകളുടെയും ഇരമ്പൽ ജനപദങ്ങളിൽ  സംഭ്രമമുളവാക്കും ( ലൂക്കാ 21: 25)

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു അടയാളമാണിത്. കടലിൻറെയുംതിരമാലകളുടെയും ഇരമ്പൽ കൊണ്ട്  മനുഷ്യർ  എന്തിനു സംഭ്രമിക്കണം? അവർ നൂറ്റാണ്ടുകളായി ഇതേ കടലിൻറെ  തീരത്തുതന്നെയാണ്  വസിച്ചിരുന്നത്. കടലിൻറെയും തിരമാലകളുടെയും ഇരമ്പൽ അവരെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിൻറെ  ഭാഗം മാത്രമാണ്.   കാലാവസ്ഥാവ്യതിയാനങ്ങൾക്കനുസരിച്ചു   കടലിൻറെ  സ്വഭാവം മാറുമെന്നും തിരമാലകളുടെ  ശക്തി കൂടുകയും കുറയുകയും ചെയ്യുമെന്നും അവർക്കറിയാം.  തീരപ്രദേശത്തു ജീവിക്കുന്ന ഒരു മനുഷ്യനും കടലിൻറെയും തിരമാലകളുടെയും ഇരമ്പൽ കേട്ടു സംഭ്രമിച്ചതായി നാം കേട്ടിട്ടില്ല.

പിന്നെ എന്തു കൊണ്ടാണ്  ഇങ്ങനെയൊരു കാര്യം വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിവച്ചിരിക്കുന്നത്?  മനുഷ്യൻ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ തിരമാലകൾ ഒരു നാൾ ഭൂമിയെ  ആക്രമിക്കും എന്നതിൻറെ  സൂചനയാണത്. അതിൻറെ   ഒരു മുന്നനുഭവം നമുക്കു  സുനാമിയിൽ ലഭിച്ചല്ലോ.

2004നു മുൻപു   സുനാമി എന്ന പദം  തന്നെ നമുക്ക്  അജ്ഞാതമായിരുന്നു.  രാക്ഷസത്തിരമാലകൾ  ഭൂമിയെ  അമ്മാനമാടിയപ്പോൾ   കടൽ അതുവരെ   നാം  കണ്ടിട്ടില്ലാത്ത ഒരു മുഖം പുറത്തെടുക്കുകയായിരുന്നു.

സമുദ്രജലത്തിൻറെ  ശരാശരി താപനില ഉയർന്നുകൊണ്ടിരിക്കുകയാണെന്നും  ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ അതിവേഗം ഉരുകിത്തീർന്നുകൊണ്ടിരിക്കുകയാണെന്നും  തൽഫലമായി സമുദ്രനിരപ്പ് പ്രവചനാതീതമായി  ഉയരുമെന്നും  പല നഗരങ്ങളും രാജ്യങ്ങളും കടലിനടിയിലാകും എന്നും  പറഞ്ഞതു ബൈബിളല്ല, ശാസ്ത്രജ്ഞന്മാരാണ്.

29. ഭീകരസംഭവങ്ങളും ആകാശത്തു  നിന്നു  വലിയ അടയാളങ്ങളും ഉണ്ടാകും (ലൂക്കാ 21:11)

 ഭീകരസംഭവങ്ങൾ ദിവസവുമെന്നോണം നടക്കുന്നു. ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിൻറെ  തീവ്രത  നാമൊക്കെ അറിഞ്ഞതിനേക്കാൾ എത്രയോ കൂടുതലാണ്. ഭൂമിക്കടിയിൽ നിന്നു പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കുന്ന വാർത്ത  റിപ്പോർട്ടു  ചെയ്യുന്നത് അമേരിക്കയിൽ നിന്നും  യൂറോപ്പിൽ നിന്നും മാത്രമല്ല, ഇന്ത്യയിലും പലസ്ഥലത്തും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

 അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെ 1200  കിലോമീറ്റർ ദൈർഘ്യമുള്ള സാൻ  ആൻഡ്രിയാസ് ഭ്രംശരേഖയിൽ ഒരു   വലിയ ഭൂകമ്പത്തിനുള്ള സാദ്ധ്യതകൾ  കൂടുതൽ കൂടുതലായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്നു പറയുന്നതു  ശാസ്ത്രഞ്ജന്മാരാണ്. സാൻ ആൻഡ്രിയാസിനും പസിഫിക്  സമുദ്രത്തിനുമിടയിൽ കിടക്കുന്ന വിസ്തൃതമായ ഭൂഭാഗത്താണ്  അമേരിക്കയിലെ ജനങ്ങളുടെ 15 ശതമാനവും വസിക്കുന്നത്.  ലോസ് ആഞ്ചലസ്‌, സാൻ  ഫ്രാൻസിസ്‌കോ , സാൻ ഡിയേഗോ  തുടങ്ങിയ  വൻ നഗരങ്ങളും ഹോളിവുഡും  ഡിസ്നി ലാൻഡും  ഈ പ്രദേശത്താണ്.

 യെല്ലോ സ്റ്റോൺ അഗ്നി പർവ്വതത്തെപ്പോലെ  പൊട്ടാനൊരുങ്ങിനിൽക്കുന്ന  അഗ്നിപർവ്വതങ്ങൾ പലയിടത്തുമുണ്ട്. മുല്ലപ്പെരിയാർ ഡാം  പൊട്ടുമെന്നു നാം പേടിക്കുമ്പോൾ ചൈനക്കാരൻറെ  പേടി ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോർജസിനു  താങ്ങാവുന്നതിലധികം വെള്ളം മുകളിൽ നിന്ന് ഒഴുകിവരുമ്പോൾ  എന്തുചെയ്യും എന്നതാണ്. യാത്രക്കാരുമായി പോകുന്ന വിമാനങ്ങൾ മിസൈലേറ്റു  തകരുന്നതും കടലിൽ വീണു അപ്രത്യക്ഷമാകുന്നതും നാം വായിച്ചറിഞ്ഞ കാര്യങ്ങളാണല്ലോ.

അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും അടക്കം പലയിടത്തും പറക്കുംതളികകളെ ( Unidentified 

Flying Objects) കണ്ടതായി ജനങ്ങൾ റിപ്പോർട്ടു  ‌ ചെയ്യുന്നു എന്നതിനേക്കാൾ നാം ശ്രദ്ധിക്കേണ്ട വാർത്ത  അത്തരം സംഭവങ്ങളുടെ  എണ്ണം വർധിക്കുന്നു എന്നതാണ്. ആകാശത്തുനിന്ന് വിശദീകരിക്കാനാവാത്ത ശബ്ദങ്ങൾ ഉണ്ടാകുന്നതും   അഭൗമമായ പ്രകാശം ഭൂമിയിൽ പതിക്കുന്നതും നിരവധിയിടങ്ങളിൽ നിന്ന് റിപ്പോർട്ടു  ചെയ്യപ്പെട്ടിട്ടുണ്ട്.

30. പല സ്ഥലങ്ങളിലും പകർച്ചവ്യാധികൾ ഉണ്ടാകും (മത്തായി 21:11)

പെട്ടെന്നു  നിങ്ങളുടെ മനസിലേക്കുവരുന്നത്  കോവിഡ് പകർച്ചവ്യാധിയായിരിക്കും. എബോള, സാർസ്, മെർസ്, പന്നിപ്പനി, പക്ഷിപ്പനി, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി ഇവയൊക്കെ വന്നും പോയുമിരിക്കുന്നു. ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിൽ മുൻപന്തിയിൽ കോവിഡ് തന്നെ.

 ബിൽ  ഗേറ്റ്സ് കോവിഡിനു   വാക്‌സിനും കൊണ്ടുവരുന്നത് ആവേശപൂർവം കാത്തിരിക്കുന്നവരിൽ പെട്ടവരാണോ നിങ്ങൾ? ആ വാക്‌സിൻ സ്വീകരിക്കുന്നതിനുമുൻപു   രണ്ടല്ല ഇരുനൂറുവട്ടം ചിന്തിക്കണം. അതേപ്പറ്റി പിന്നീടൊരിക്കൽ എഴുതാം. 

ഇപ്പോൾ ഇത്രയും അറിഞ്ഞുവയ്ക്കുക.  ജനസംഖ്യ കുറയ്ക്കുക  എന്ന ദുഷ്ടലാക്കോടെ ലോകമെങ്ങും   രോഗം പരത്താനുള്ള പദ്ധതികൾ  ഇത്രയും കാലം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നുവെങ്കിൽ  ഇപ്പോൾ അതു  പുറത്തേക്കുവന്നുവെന്നേയുള്ളൂ. കോവിഡിൻറേതുപോലെയുള്ള ലക്ഷണങ്ങളോടുകൂടിയ  ഒരു മഹാമാരി  ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ബാധിക്കുമെന്നു  വർഷങ്ങൾക്കു മുൻപു തന്നെ ഒരു  വ്യക്തി പ്രവചിച്ചിരുന്നു.  അദ്ദേഹത്തിൻറെ പേര് ബിൽ  ഗേറ്റ്സ്.  കാര്യങ്ങളുടെ കിടപ്പു പിടികിട്ടുന്നുണ്ടോ?  കോവിഡിനു  കൊണ്ടുവരാൻ പോകുന്ന വാക്സിൻ MRNA  വാക്‌സിൻ ആണെന്നും അതു നമ്മുടെ ജനിതകഘടനയിൽ  സ്ഥായിയായ മാറ്റങ്ങൾ വരുത്തുമെന്നും  അതിൻറെ  ദൂഷ്യഫലങ്ങൾ വെളിപ്പെടാൻ വർഷങ്ങൾ എടുക്കുമെന്നും നിങ്ങൾക്കറിയാമോ? ചികിൽസിച്ചാൽ സുഖപ്പെടും എന്ന് ഉറപ്പുള്ള ഒരു സാധാരണ രോഗത്തിനു നിർബന്ധമായി വാക്‌സിൻ അടിച്ചേൽപ്പിക്കുന്നതിൻറെ  കാരണം എന്തെന്നു ചിന്തിച്ചിട്ടുണ്ടോ? ജനങ്ങളെ പേടിപ്പിച്ച്, അവരുടെ അഭിപ്രായസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും  ആരാധനാസ്വാതന്ത്ര്യവും  നിഷേധിക്കുന്നത് എന്തിനുവേണ്ടി?  ഒരു  ആഗോളഭരണകൂടത്തിലേക്കുള്ള ചവിട്ടുപടികളാണിവ എന്നു നാം എപ്പോഴാണ് മനസിലാക്കുക?

(തുടരും)