പാപികളുടെ മാനസാന്തരത്തിനായുള്ള പ്രാർത്ഥന

സർവ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിക്കുകയും പാപംമൂലം അധഃപതിച്ച മനുഷ്യകുലത്തെ രക്ഷിക്കാൻ വേണ്ടി തന്റെ തിരുക്കുമാരനെ അയയ്ക്കുകയും ചെയ്ത സ്നേഹത്തെയോർത്തു അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു. അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലൂടെ ഞങ്ങളെ മനസാന്തരത്തിലേക്കാനയിക്കുകയും നിത്യജീവിതത്തിലേക്കാനയിക്കുകയും ചെയ്ത കർത്താവേ……..എന്ന ദുശ്ശീലത്തിന്റെി തിന്മയുടെ അടിമയായിരിക്കുന്ന (പേര് പറയുക) എന്ന സഹോദരന്റെ/സഹോദരിയുടെ മേൽ കരുണയായി യിരിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. മാനസാന്തരപ്പെടുന്നി ല്ലെങ്കിൽ നിങ്ങൾ നശിക്കും എന്നരുളിച്ചെയ്തുകൊണ്ടു പാപവും പാപസാഹചര്യങ്ങളും വിട്ടകലുവാൻ ആഹ്വാനം ചെയ്ത കർത്താവേ, തിന്മയെയും അതിന്റെ സാഹചര്യങ്ങളെയും ഉപേക്ഷിക്കാൻ ആവശ്യമായ എല്ലാ കൃപകളും കൊണ്ടു ഈ സഹോദരനെ / സഹോ ദരിയെ അനുഗ്രഹിക്കണമെ. അങ്ങയുടെ പ്രിയപുത്രൻ സഹിച്ച പീഡാനുഭവത്തെയും കുരിശുമരണത്തെയും ഓർത്തു തിന്മയുടെ എല്ലാ ബന്ധനങ്ങളിൽനിന്നു ഈ സഹോദരനെ സഹോദരിയെ മോചിപ്പിക്കുകയും അങ്ങയുടെ തിരുക്കുമാരനായ ഈശോയേയും അവിടുത്തെ ആത്മാവിനെയും സ്വീകരിക്കുവാൻ തക്കവിധം ഇയാ ളുടെ ഹൃദയത്തെ തുറക്കുകയും ചെയ്യണമേ. പാപമോചനത്തി നായി അവിടുന്നു കുരിശിൽ ചിന്തിയ തിരുരക്തം തളിച്ചു ഇയാളെ വിശുദ്ധീകരിക്കുകയും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും, പാപഫലങ്ങളിൽനിന്നും അവിടുത്തെ വിശുദ്ധകുരിശിന്റെ ശക്തിയാൽ രക്ഷിക്കുകയും ചെയ്യണമേ.

അങ്ങേ പിയപുതനായ ഈശോയിൽ വിശ്വസിക്കുന്ന് വർക്കു ദൈവമക്കളാകുവാനുള്ള വരം നൽകിയിരിക്കുന്ന ദൈവമേ, ഈശോയിൽ വിശ്വസിക്കാനും അവിടുത്തെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു ദൈവമായ അങ്ങയെ പിതാവേ എന്നു വിളിക്കുവാനും ഇയാളെ അനുഗ്രഹിക്കണമെ. അങ്ങനെ ഞങ്ങളെല്ലാവരും ഒത്തൊ രുമിച്ചു അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുവാനും അങ്ങയെ മഹത്വപ്പെടുത്തുവാനും ഞങ്ങൾക്കിടയാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

വി. ഫൗസ്റ്റീനായോടു യേശു അരുളിചെയ്തു: പാപികളുടെ മാനസാന്ത രത്തിനായുള്ള പ്രാർത്ഥനയാണ് എനിക്ക് ഏറ്റവും പ്രീതികരമായ പ്രാർത്ഥന. ഓരോ ആത്മാവിന്റെയും നഷ്ടത്താൽ ഞാൻ മരണതുല്യമായ വേദനയനുഭവിക്കുന്നു. കരുണാർദഹൃദയമുള്ള ഞാൻ ഈ പ്രാർത്ഥന എപ്പോഴും കേൾക്കാനാഗ്രഹിക്കുകയും അവയ്ക്കു പെട്ടെന്നു – പ്രത്യുത്തരം നൽകുകയും ചെയ്യുന്നു. പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുമ്പോഴെല്ലാം നീ എന്നെ ആശ്വസിപ്പിക്കുന്നു.(ഡയറി 1997)