ദൈവകരുണയും ഈശോയുടെ രണ്ടാം വരവും

(വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി  83)

നീതിമാനായ ന്യായാധിപനായി ഞാൻ വരും മുമ്പ് കരുണയുടെ രാജാവായി വരുന്നു. ന്യായവിധിയുടെ ദിവസം ഉദിക്കുന്ന തിനുമുമ്പ്, ഈ അടയാളം ആകാശത്തു നൽകപ്പെടും: ആകാശം പ്രകാശരഹിതമാകുകയും വലിയ അന്ധകാരം ഭൂമുഖത്തെ ആവ രണം ചെയ്യുകയും ചെയ്യും. അപ്പോൾ ആകാശത്ത് കുരിശടയാളം കാണപ്പെടും. രക്ഷകന്റെ കരങ്ങളും പാദങ്ങളും തറച്ച ആണിപ്പഴുതിലൂടെ വലിയ പ്രകാശരശ്മികൾ ഒരു നിശ്ചിതസമയത്തേക്ക് ഈ ഭൂമിയെ പ്രകാശിപ്പിക്കും. ഇത് അന്ത്യനാളിനു തൊട്ടുമുമ്പായി സംഭവിക്കും. ( Refer  Mathew 24:30)

(വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി   429 )

എന്റെ രണ്ടാംവരവിനായി നീ ലോകത്തെ ഒരുക്കും. ഈ വാക്കുകൾ ഞാൻ കേൾക്കാത്തതുപോലെ നടി ച്ചെങ്കിലും, അത് എന്നെ വല്ലാതെ സ്‌പർശിച്ചു.

(വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി   965 )

രക്ഷ പ്രാപിക്കാനുള്ള അവസാന പ്രതീക്ഷയായി ദൈവകരുണയുടെ തിരുനാൾ ഞാനവർക്കു നല്‌കുന്നു. എന്റെ കരുണയെ ആരാധിക്കുന്നില്ലെങ്കിൽ നിത്യമായി അവർ നശിച്ചുപോകും. എന്റെ കരുണയുടെ വക്താവായ നീ എഴുതുക; എന്റെ ഉന്നതമായ കരുണയെക്കുറിച്ച് ആത്മാക്കളോടു പറയുക. എന്തെന്നാൽ എന്റെ നീതിയുടെ ഭയാനകമായ ആ ദിനം ആസന്നമായിരിക്കുന്നു.

(വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി   635 )

നീ കർത്താവിന്റെ ഉന്നതമായ കരുണയെക്കുറിച്ച് ലോകത്തോടു പറഞ്ഞ് അവിടുത്തെ രണ്ടാമത്തെ (91) വരവിനായി ലോകത്തെ ഒരുക്കണം. അന്ന് അവൻ വരുന്നത് കരുണാസമ്പന്നനായ രക്ഷകനായിട്ടല്ല; നീതിമാനായ വിധിയാളനായിട്ടായിരിക്കും. ആ ദിവസം എത്ര ഭയാനകമായിരിക്കും. നീതിയുടെ ദിവസം നിശ്ചയമാണ്.ഉഗ്രമായ ദൈവക്രോധത്തിൻ്റെ ദിവസമാണത്. മാലാഖമാർ അതിനുമുമ്പിൽ ഭയന്നു വിറയ്ക്കുന്നു.ദൈവകരുണയുടെ ഈ സമയത്തുതന്നെ (ദൈവം കരുണ വർഷിക്കുന്ന) അവിടുത്തെ അനന്ത കാരുണ്യത്തെക്കുറിച്ച് ആത്മാക്കളോട് പറയുക. ഇപ്പോൾ നീ മൗനംപാലിച്ചാൽ, ആ മഹാദിനത്തിൽ അനേകം ആത്മാക്കൾക്കായി നീ ഉത്തരം പറയേണ്ടിവരും. ഒന്നും ഭയപ്പെടേണ്ട. അവസാനം വരെ വിശ്വസ്‌തയായിരിക്കുക.

(വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി  848 )

കുരണക്കൊന്ത ചൊല്ലിക്കൊണ്ടിരുന്നപ്പോൾ ഈ സ്വരം ഞാൻ ശ്രവിച്ചു, ഓ, ഈ പ്രാർത്ഥന ചൊല്ലുന്ന ആത്മാക്കൾക്ക് ഞാൻ എത്രയോ ഉന്നതമായ പ്രസാദവരങ്ങൾ നല്കും! ഈ പ്രാർത്ഥന ചൊല്ലുന്നവർക്കുവേണ്ടി; എന്റെ ദയാർദ്രമായ കരുണയുടെ ആഴങ്ങൾ ഞാൻ തുറന്നുവിടും. എന്റെ മകളേ, ഈ വാക്കുകൾ എഴുതുക. സർവ്വലോകത്തോടും എന്റെ കരുണയെപ്പറ്റി പറയുക. മാനവകുലം മുഴുവനും എന്റെ അളവറ്റ കരുണയെ അറിയുവാൻ ഇടയാകട്ടെ. ഇത് യുഗാന്ത്യത്തിന്റെ അടയാളമായിരിക്കും; (230) അതിനുശേഷം നീതിയുടെ സമയം ആഗതമാകും. കരുണയുടെ ഈ സമയത്ത് എല്ലാവരും എന്റെ കരുണയുടെ ഉറവയിൽ അഭയംതേടട്ടെ. അവിടെനിന്ന് അവർക്കുവേണ്ടി ഒഴുകിയെത്തുന്ന തിരുരക്തത്തിൽനിന്നും തിരുജലത്തിൽനിന്നും അവർ ഫല മെടുക്കട്ടെ.

(വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി   1146)

ഏറ്റവും വലിയ പാപികൾ എന്റെ കരുണയിൽ ആശ്രയിക്കട്ടെ. മറ്റാരേ ക്കാളും അവർക്കാണ് എൻ്റെ കരുണയുടെ ആഴങ്ങളിൽ ശരണപ്പെടുന്നതി നുള്ള ഏറ്റവും വലിയ അവകാശം. എന്റെ മകളേ, പീഡിപ്പിക്കപ്പെടുന്ന ആത്മാ ക്കളോടുള്ള എന്റെ കരുണയെപ്പറ്റി എഴുതുക. എന്റെ കരുണ യാചിക്കുന്ന ആത്മാക്കൾ എന്നെ ആനന്ദിപ്പിക്കുന്നു. അവർ അപേക്ഷിക്കുന്നതിലും അധികം കൃപകൾ ഞാൻ അവർക്കു പ്രദാനം ചെയ്യുന്നു. എൻറെ ആർദ്രത അപേക്ഷിക്കുന്ന ഏറ്റവും വലിയ പാപിയെപ്പോലും എനിക്കു ശിക്ഷിക്കാൻ സാധിക്കില്ല; എന്നുമാത്രമല്ല എന്റെ അത്യഗാധവും അഗ്രാഹ്യവുമായ കരു ണയാൽ ഞാൻ അതിനെ നീതീകരിക്കും. എഴുതുക: നീതിയുള്ള ന്യായാധി പനായി വരുന്നതിനു മുമ്പ്, ഞാൻ ആദ്യം എന്റെ കരുണയുടെ കവാടം മലർക്കെ തുറക്കുന്നു. കരുണയുടെ കവാടത്തിലൂടെ പ്രവേശിക്കാൻ വിസ മ്മതിക്കുന്നവർ എന്റെ നീതിയുടെ വാതിലിലൂടെ കടന്നുപോകേണ്ടിവരും…..

(വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി  1588 )

വേദനിക്കുന്ന മനുഷ്യകുലത്തെ ശിക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, മറിച്ച്, എന്റെ കരുണാർദ്രമായ ഹൃദയത്തോടു ചേർത്തണച്ച് അതിനെ സുഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവർ തന്നെ നിർബന്ധിക്കുമ്പോൾ മാത്രമേ ഞാൻ ശിക്ഷയുടെ മാർഗ്ഗം സ്വീകരി ക്കുകയുള്ളൂ. നീതിയുടെ വാൾ കൈയിലെടുക്കുവാൻ ഞാൻ മടിക്കുന്നു. നീതിയുടെ ദിവസത്തിനു മുന്നോടിയായി കരുണയുടെ ദിനത്തെ ഞാൻ അയയ്ക്കുന്നു.

(വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി   1160)

ശിക്ഷിക്കുവാൻ എനിക്കു നിത്യതയുള്ള തുകൊണ്ട്, (പാപികൾക്കുവേണ്ടി) കരുണയുടെ സമയം ഞാൻ നീട്ടിക്കൊടു ക്കുന്നു. എന്നാൽ എന്റെ സന്ദർശനസമയം തിരിച്ചറിയാത്തവർക്കു ദുരിതം. എന്റെ മകളേ, എന്റെ കരുണയുടെ സെക്രട്ടറീ, നിന്റെ ചുമതല എന്റെ കരു ണയെപ്പറ്റി എഴുതുകയും പ്രഘോഷിക്കുകയും മാത്രമല്ല അവർക്കുവേണ്ടി ഈ കൃപയ്ക്കായി യാചിക്കുകകൂടി ആവണം.

………..

യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല.അവന്‍ തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ച വ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.

ലൂക്കാ 21 : 9-11

എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്‍റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.

മത്തായി 24 : 14

അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്‍റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.

മത്തായി 24 : 30

കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.

ഏശയ്യാ 1 : 18 

കരുണയും കോപവും കര്‍ത്താവിനോടുകൂടെയുണ്ട്; ക്ഷമിക്കുമ്പോഴും ക്രോധം ചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണ് പ്രകടമാകുന്നത്. അവിടുത്തെ കാരുണ്യംപോലെതന്നെശിക്ഷയും വലുതാണ്; പ്രവൃത്തികള്‍ക്കനുസരണമായിഅവിടുന്ന് മനുഷ്യനെ വിധിക്കുന്നു. 

പ്രഭാഷക‌ന്‍ 16 : 11-12

കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘ ക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.

2 പത്രോസ് 3 : 9

അതോ, അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്‍റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?എന്നാല്‍, ദൈവത്തിന്‍റെ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്‍റെ ദിനത്തിലേക്കു നീ നിന്‍റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്. എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നു പ്രതിഫലം നല്‍കും.

റോമാ 2 : 4-6

യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്

1 കൊറിന്തോസ് 10 : 11

അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

ഹെബ്രായര്‍ 4 : 16

ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും

വെളിപാട് 3 : 19-20

പാപികളില്‍ ഒന്നാമനാണു ഞാന്‍. എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു.

1 തിമോത്തേയോസ്‌ 1 : 16

അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്‍റെ കരുണയിലും സ്നേഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. 

ഏശയ്യാ 63 : 9

അതിനാല്‍, നിന്നോട് ഔദാര്യം കാണിക്കാന്‍ കര്‍ത്താവ് കാത്തിരിക്കുന്നു. നിന്നോടു കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന് തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, കര്‍ത്താവ് നീതിയുടെ ദൈവമാണ്. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.

ഏശയ്യാ 30 : 18

അങ്ങയുടെ കാരുണ്യം ആകാശത്തോളവും അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളവും വലുതാണ്.

സങ്കീര്‍ത്തനങ്ങള്‍ 57 : 10

കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു

1 സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. 

2 ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു. 

3 ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു. 

4 സുഖാലസരുടെ പരിഹാസവുംഅഹങ്കാരികളുടെ നിന്ദനവുംസഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 123 – 14

തുടർന്ന്  പ്രഭാഷക‌ന്‍ 2 ആം അധ്യായം മുഴുവൻ വായിക്കുക 

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്

1 കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്. 

2 ദേവന്‍മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 

3 നാഥന്‍മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 

4 അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 

5 ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

6 അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

7 അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

8 പകലിനെ ഭരിക്കാന്‍ അവിടുന്നുസൂര്യനെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

9 രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയുംനക്ഷത്രങ്ങളെയും സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

10 ഈജിപ്തിലെ ആദ്യജാതരെഅവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

11 അവിടുന്ന് അവരുടെയിടയില്‍നിന്ന്ഇസ്രായേലിനെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

12 കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്ന് അവരെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

13 അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

14 അതിന്റെ നടുവിലൂടെ അവിടുന്ന്ഇസ്രായേലിനെ നടത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്. 

15 ഫറവോയെയും അവന്റെ സൈന്യത്തെയും അവിടുന്നു ചെങ്കടലില്‍ ആഴ്ത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്. 

16 തന്റെ ജനത്തെ അവിടുന്നുമരുഭൂമിയിലൂടെ നയിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

17 മഹാരാജാക്കന്‍മാരെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

18 കീര്‍ത്തിയുറ്റ രാജാക്കന്‍മാരെഅവിടുന്നു നിഗ്രഹിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

19 അമോര്യരാജാവായ സീഹോനെ അവിടുന്നു വധിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

20 ബാഷാന്‍രാജാവായ ഓഗിനെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

21 അവിടുന്ന് അവരുടെ നാട്അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്. 

22 അവിടുന്നു തന്റെ ദാസനായ ഇസ്രായേലിന് അത് അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്. 

23 നമ്മുടെ ദുഃസ്ഥിതിയില്‍അവിടുന്നു നമ്മെ ഓര്‍ത്തു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

24 അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

25 അവിടുന്ന് എല്ലാ ജീവികള്‍ക്കുംആഹാരം കൊടുക്കുന്നു; അവിടുത്തെ കാരുണ്യം അനന്തമാണ്. 

26 സ്വര്‍ഗസ്ഥനായ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.

സങ്കീര്‍ത്തനങ്ങള്‍ 136 : 1-26

കര്‍ത്താവില്‍ ആശ്രയിക്കുക ( പ്രഭാഷക‌ന്‍ 2 :6-

6 കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന് നിന്നെ സഹായിക്കും. നേരായ മാര്‍ഗത്തില്‍ ചരിക്കുക; കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക. 

7 കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെകരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍; വീഴാതിരിക്കാന്‍ വഴി തെറ്റരുത്. 

8 കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ ആശ്രയിക്കുവിന്‍; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. 

9 കര്‍ത്താവിന്റെ ഭക്തരേ, ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിക്കുവിന്‍. 

10 കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്‌നാശനായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ്പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട്ആരാണ് അവഗണിക്കപ്പെട്ടത്? 

11 കര്‍ത്താവ് ആര്‍ദ്രഹൃദയനുംകരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയുംകഷ്ടതയുടെ ദിനങ്ങളില്‍രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു. 

12 ഭീരുത്വം നിറഞ്ഞഹൃദയങ്ങള്‍ക്കുംഅലസകരങ്ങള്‍ക്കും കപടജീവിതംനയിക്കുന്ന പാപികള്‍ക്കും കഷ്ടം! 

13 ദുര്‍ബലഹൃദയര്‍ക്കും ദുരിതം! എന്തെന്നാല്‍, അവര്‍ക്കു വിശ്വാസമില്ല,അവര്‍ അരക്ഷിതരായിരിക്കും. 

14 ക്ഷമകെട്ടവര്‍ക്കു ദുരിതം! കര്‍ത്താവ്‌ന്യായം വിധിക്കുമ്പോള്‍നിങ്ങള്‍ എന്തുചെയ്യും? 

15 കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ വചനം ധിക്കരിക്കുകയില്ല; അവിടുത്തെ സ്‌നേഹിക്കുന്നവര്‍അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു. 

16 കര്‍ത്താവിനെ ഭയപ്പെടുന്നവര്‍അവിടുത്തെ ഇഷ്ടം അന്വേഷിക്കും: അവിടുത്തെ സ്‌നേഹിക്കുന്നവര്‍ അവിടുത്തെ പ്രമാണങ്ങളാല്‍ പരിപുഷ്ടരാകും. 

17 കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ഹൃദയം ഒരുക്കിവയ്ക്കും; അവിടുത്തെ മുമ്പില്‍ വിനീതരായിരിക്കുകയും ചെയ്യും. 

18 നമുക്കു മനുഷ്യകരങ്ങളിലല്ല കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെ അര്‍പ്പിക്കാം; എന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെ തന്നെയാണ് അവിടുത്തെ കാരുണ്യവും.

പ്രഭാഷക‌ന്‍ 2 : 6-18