മനഃസ്താപപ്രകരണം
കുരിശു വരയ്ക്കുക.അതിനു ശേഷം ഇപ്രകാരം പ്രാർത്ഥിക്കുക:
“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.
“ദൈവമേ എന്റെ സഹായത്തിനു വരേണമേ. കർത്താവേ എന്നെ സഹായിക്കുവാൻ വേഗം വരണമേ.”
ഒൻപതു രഹസ്യങ്ങൾ
ഒന്നാം രഹസ്യം
വി.മിഖായേലിന്റെയും ഒന്നാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ സ്രാപ്പേൻമാരുടെയും മദ്ധ്യസ്ഥതയാൽ പരിപൂർണമായ സ്നേഹാഗ്നിയിൽ ജ്വലിച്ചെരിയുവാൻ കർത്താവ് നമ്മെ യോഗ്യരാക്കട്ടെ.ആമേൻ.
(1സ്വർഗ്ഗ, 3നന്മ)
രണ്ടാം രഹസ്യം
വി.മിഖായേലിന്റെയും രണ്ടാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ കെരൂബുകളുടെയും മദ്ധ്യസ്ഥതയാൽ പാപ മാർഗങ്ങൾ ഉപേക്ഷിക്കുവാനും ക്രിസ്തീയ പൂർണ്ണതയിലേക്ക് നടന്നടുക്കുവാനും കർത്താവ് നമ്മെ സഹായിക്കട്ടെ.ആമേൻ.
(1 സ്വർഗ, 3 നന്മ )
മൂന്നാം രഹസ്യം
വി.മിഖായേലിന്റെയും മൂന്നാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ ഭദ്രാസനന്മാരുടെയും മദ്ധ്യസ്ഥതയാൽ യഥാർത്ഥവും ആത്മാർത്ഥവുമായ എളിമയുടെ അരൂപിയാൽ നമ്മുടെ ഉള്ളങ്ങളെ കർത്താവ് നിറയ്ക്കട്ടെ.ആമേൻ.
1സ്വർഗ, 3 നന്മ )
നാലാം രഹസ്യം
വി.മിഖായേലിന്റെയും നാലാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ അധികാരൻമാരുടെയും മദ്ധ്യസ്ഥതയാൽ ഇന്ദ്രിയങ്ങളെ ജയിച്ചടക്കുന്നതിനും അനിയന്ത്രിതമായ ആസക്തികളെ കീഴ്പ്പെടുത്തുന്നതിനുമുള്ള കൃപ കർത്താവ് നമ്മിൽ ചൊരിയട്ടെ.ആമേൻ
(1സ്വർഗ, 3 നന്മ )
അഞ്ചാം രഹസ്യം
വി.മിഖായേലിന്റെയും അഞ്ചാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ താത്വികന്മാരുടെയും മദ്ധ്യസ്ഥതയാൽ തിന്മയിൽ നിന്നും പ്രലോഭനങ്ങളിൽ അകപ്പെടുന്നതിൽ നിന്നും കർത്താവ് നമ്മെ രക്ഷിക്കട്ടെ.ആമേൻ
(1സ്വർഗ, 3 നന്മ)
ആറാം രഹസ്യം
വി.മിഖായേലിന്റെയും ആറാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ ബലവാന്മാരുടെയും മദ്ധ്യസ്ഥതയാൽ സാത്താന്റെ കെണികളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും കർത്താവ് നമ്മെ മോചിപ്പിക്കട്ടെ.ആമേൻ
(1സ്വർഗ, 3 നന്മ)
ഏഴാം രഹസ്യം
വി.മിഖായേലിന്റെയും ഏഴാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ പ്രാഥമികൻമാരുടെയും മദ്ധ്യസ്ഥതയാൽ യഥാർത്ഥ അനുസരണത്തിന്റെ അരൂപിയാൽ കർത്താവ് നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കട്ടെ. ആമേൻ
(1സ്വർഗ, 3 നന്മ)
എട്ടാം രഹസ്യം
വി.മിഖായേലിന്റെയും എട്ടാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ മുഖ്യദൂതന്മാരുടെയും മദ്ധ്യസ്ഥതയാൽ സത്യ വിശ്വാസത്തിലും സുകൃതങ്ങളിലും ഉറച്ചു നിൽക്കുന്നത് വഴി സ്വർഗ്ഗീയ സൗഭാഗ്യം ലഭിക്കുന്നതിനുള്ള കൃപാവരം കർത്താവ് നമുക്ക് പ്രദാനം ചെയ്യട്ടെ.ആമേൻ
(1സ്വർഗ, 3 നന്മ)
ഒൻപതാം രഹസ്യം
വി.മിഖായേലിന്റെയും ഒൻപതാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ ദൈവദൂതൻമാരുടെയും മദ്ധ്യസ്ഥതയാൽ ഇഹലോക ജീവിതത്തിൽ മാലാഖമാരുടെ സംരക്ഷണം സിദ്ധിച്ചു സ്വർഗഭാഗ്യം പ്രാപിക്കുവാൻ കർത്താവു നമുക്ക് ഇടയാക്കട്ടെ.ആമേൻ
(1സ്വർഗ, 3 നന്മ)
വി.മിഖായേലിന്റെ സ്തുതിക്കായി
1 സ്വർസ്ഥനായ പിതാവേ…
വി.ഗബ്രിയേലിന്റെ സ്തുതിക്കായി:
1 സ്വർഗസ്ഥനായ പിതാവേ…
വി.റഫായേലിന്റെ സ്തുതിക്കായി:
1 സ്വർഗസ്ഥനായ പിതാവേ…
കാവൽമാലാഖയുടെ സ്തുതിക്കായി :
സ്വർഗസ്ഥനായ പിതാവേ…
സമാപന പ്രാർത്ഥന
വി.മിഖായേലെ, ശ്രേഷ്ഠനായ രാജകുമാരാ, സ്വർഗീയ സൈന്യങ്ങളുടെ മുഖ്യസൈന്യാധിപാ, ആത്മാക്കളുടെ സംരക്ഷകനേ,വിമതരായ അരൂപികളെ അടിച്ചമർത്തുന്നവനേ, സ്വർഗീയ രാജാവിന്റെ സേവകനേ, ഞങ്ങളുടെ ബഹുമാന്യനായ കാര്യസ്ഥനേ, അമാനുഷിക പുണ്യങ്ങളാലും മഹിമകളാലും അലങ്കരിക്കപ്പെട്ടവനേ, വിശ്വാസപൂർവ്വം അങ്ങേ പക്കൽ അണയുന്ന ഞങ്ങളെ ദുഷ്ടനിൽ നിന്നും വിടുവിച്ചു അങ്ങയുടെ കൃപ നിറഞ്ഞ സംരക്ഷണ ശക്തി നൽകി വർദ്ധിച്ച തീക്ഷ്ണതയോടും വിശ്വാസത്തോടും കൂടെ ദൈവത്തെ അനുദിനം സേവിക്കുവാൻ അനുഗ്രഹിക്കണമേ .
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ…
തിരുസഭയുടെ രാജകുമാരനും മഹാപ്രതാപവാനുമായ വി.മിഖായേലെ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
നമുക്ക് പ്രാർത്ഥിക്കാം…
സർവ്വ ശക്തനും നിത്യനുമായ ദൈവമേ ,അതിശയകരമായ അങ്ങയുടെ നന്മകളാലും എല്ലാ മനുഷ്യരുടെയും ആത്മരക്ഷക്കായുള്ള അങ്ങയുടെ ദയ നിറഞ്ഞ ആഗ്രഹത്താലും ഉഗ്രപ്രതാപവാനായ വിശുദ്ധ മിഖായേലിനെ തിരുസഭയുടെ രാജകുമാരനായി നിയമിക്കുവാൻ അങ്ങു തിരുമനസായല്ലോ. ശത്രുക്കളിൽ നിന്നു ഞങ്ങളെ സംരക്ഷിച്ചു കൊള്ളണമേ. മരണ സമയത്ത് എല്ലാ ദുഷ്ടശക്തികളുടെയും ആക്രമണങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ.അങ്ങനെ അങ്ങയുടെ തിരുമുൻപിൽ വിശുദ്ധ മിഖായേലിനാൽ ആനയിക്കപ്പെടുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ.ഈ വരങ്ങൾ ഒക്കെയും ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ പ്രതി ഞങ്ങൾക്ക് തന്നരുളണമേ.
ആമേൻ.
വി. മിഖായേലിനോടുള്ള ലുത്തിനിയ
കർത്താവേ, കനിയണമേ (2)
മിശിഹായേ, കനിയണമേ (2)
കർത്താവേ, കനിയണമേ (2)
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ (2)
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ (2)
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളിൽ കനിയണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, ഞങ്ങളിൽ കനിയണമേ
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളിൽ കനിയണമേ
ഏകദൈവമായ പരി. ത്രിത്വമേ, ഞങ്ങളിൽ കനിയണമേ
പരി. മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മാലാഖമാരുടെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
നവവൃന്ദം മാലാഖമാരെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മുഖ്യദൂതനായ വി. മിഖായേലേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ത്രീയേക ദൈവത്തിന്റെ അതിശ്രേഷ്ഠനായ കാര്യസ്ഥനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ധൂമപീഠത്തിന്റെ വലതുഭാഗത്തു നിലകൊള്ളുന്നവനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
പറുദീസയുടെ പ്രതിനിധിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സ്വർഗീയ സൈന്യവ്യൂഹത്തിന്റെ ശ്രേഷ്ഠനായ രാജകുമാരാ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സ്വർഗ്ഗീയ സേനയുടെ പതാക വാഹകനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവ മഹത്വത്തിന്റെ സൂക്ഷിപ്പുകാരനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ക്രിസ്തുവിന്റെ രാജത്വത്തിന്റെ പരിരക്ഷകനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവത്തിന്റെ ശക്തിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
യുദ്ധവീരനും അജയ്യനുമായ പ്രഭോ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സമാധാനത്തിന്റെ മാലാഖയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ക്രിസ്തുവിന്റെ വഴി കാട്ടിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
കത്തോലിക്ക വിശ്വാസത്തിന്റെ കാവൽഭടനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവജനത്തിനു വേണ്ടി ഘോരയുദ്ധം ചെയ്യുന്നവനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദിവ്യകാരുണ്യത്തിന്റെ കാവൽ ഭടനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
തിരുസഭയുടെ കാവൽ മാലാഖയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
പ്രധാനാചാര്യനായ മാർപാപ്പയുടെ സംരക്ഷകനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
തിരുസഭാ പ്രവർത്തനങ്ങളുടെ കാര്യസ്ഥനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ക്രിസ്ത്യാനികളുടെ ശക്തിയേറിയ മധ്യസ്ഥനെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ_
ദൈവത്തിൽ ശരണപെടുന്ന വരുടെ സംരക്ഷകനായ വീര പുരുഷനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ഞങ്ങളുടെ ആത്മശരീരങ്ങളുടെ കാവൽക്കാരനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
രോഗികൾക്ക് സൗഖ്യം പകരുവാൻ അതിശക്തമായി മാധ്യസ്ഥം വഹിക്കുന്നവനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
വേദനിക്കുന്നവരുടെ സഹായിക്കു ന്നവനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ശുദ്ധീകരണത്മാക്കൾക്ക് ആശ്വാസം പകരുന്നവനെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
നീതിമാന്മാരുടെ ആത്മാക്കളി ലേക്ക് ദൈവിക സന്ദേശം പകരുന്നവനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദുഷ്ടാത്മാക്കളുടെ പരിഭ്രമമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സാത്താനുമായുള്ള യുദ്ധത്തിൽ എല്ലായ്പോഴും വിജയത്തിന്റെ തൊടുകുറി അണിയുന്നവനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
തിരുസഭയുടെ മധ്യസ്ഥനും പരിപാലകനുമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ഭൂലോകദോഷങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ, കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ
ഭൂലോകദോഷങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ, കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ഭൂലോക ദോഷങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ, കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോമിശിഹായുടെ വാഗ്ദാന ങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, അത്യന്തം ശ്രേഷ്ഠനായ വി. മിഖായേലേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
നമുക്ക് പ്രാർത്ഥിക്കാം
കർത്താവേ, ഏറ്റവും അനുഗ്രഹീതനായ മുഖ്യദൂതൻ മിഖായേലിന്റെ മധ്യസ്ഥ ശക്തിയാൽ ഞങ്ങൾ സ്വീകരിച്ച അങ്ങയുടെ തിരുക്കുമാരന്റെ തിരുശരീരങ്ങൾ ഞങ്ങളുടെ ആത്മാക്കളെ വിശുദ്ധവും അങ്ങേയ്ക്കു പ്രീതികരവുമായി പരിണമിപ്പിക്കമേയെന്ന് താഴ്മയോടെ ഞങ്ങൾ യാചിക്കുന്നു.
കാവൽ മാലാഖയോടുള്ള ജപം
വൈദികപരിപാലനയിൽ എനിക്ക് സഹായികനായി വന്നുചേർന്ന ഏറെ പ്രിയങ്കരനായ എന്റെ കാവൽമാലാഖയേ, ഈ പകൽ /രാത്രി അങ്ങെപ്പോഴും എന്റെ അരികിൽ ഉണ്ടായിരിക്കണമേ. എന്നെ കാത്തു കൊള്ളുകയും നിയന്ത്രിക്കുകയും ബുദ്ധിയെ പ്രകാശിപ്പിക്കുകയും വഴിനടത്തുകയും ചെയ്യണമേ. ആമേൻ._
വി. മിഖായേലിനോടുള്ള പ്രതിഷ്ഠ ജപം
(ഭക്തിപൂർവം ഈ പ്രതിഷ്ഠജപം ദിവസംതോറും ചൊല്ലുകയും സഭയ്ക്കുവേണ്ടിയും മാർപാപ്പയുടെ നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും 200 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നതായിരിക്കും)
ഓ! മുഖ്യദൂതനായ വി. മിഖായാലേ, സ്വർഗ്ഗീയ സൈന്യനിരയുടെ ശ്രേഷ്ഠനായ പ്രഭോ, സർവ്വശക്തനായ ദൈവത്തിന്റെ ധീരനായ പോരാളി ദൈവത്തിന്റെ ഉപരിമഹത്വത്തിനു വേണ്ടി തീഷ്ണമായി ജ്വലിച്ചെരിയ്യുന്നവനേ, വിമതമായ അരുപികളുടെ പേടിസ്വപ്നമേ, നീതി നിഷ്ഠയുള്ളവരുടെ സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും കാരണമേ, അങ്ങയുടെ ഭക്ത ദാസന്മാരുടെ ഗണത്തിൽ എണ്ണപ്പെടുവാൻ ഞാൻ തീവ്രമായി അഭിലക്ഷിക്കുന്നു.
ഇതാ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ ഉടമസ്ഥതയിലുള്ള സർവ്വത്തേയും അങ്ങയുടെ അതിശക്തമായ സംരക്ഷണത്തിനു കീഴിൽ അടിയറ വയ്ക്കുന്നു. എളിയ ഈ ദാസൻ/ദാസിയുടെ നിസ്സാരതയും ബലഹീനതകളും അങ്ങ് ഒരിക്കലും പരിഗണിക്കരുതേയെന്ന് ഞാനിപ്പോൾ യാചിക്കുന്നു. അങ്ങയോടുള്ള സ്നേഹത്താൽ പ്രേരിതമായി ഞാൻ നടത്തുന്ന ഈ പ്രതിഷ്ഠയിലേക്ക് ഉദാരവായ്പോടെ അങ്ങ് ദൃഷ്ടി തിരിക്കണമേ. ഇപ്പോൾ മുതൽ ഞാൻ അങ്ങേയ്ക്ക് പ്രതിഷ്ഠിതൻ/പ്രതിഷ്ഠിത ആണെന്നുള്ള വസ്തുത എപ്പോഴും അങ്ങ് ഓർമ്മയിൽ സൂക്ഷിക്കണമേ. ജീവിതകാലം മുഴുവൻ എന്നെ താങ്ങി തുണയ്ക്കുകയും നിരവധിയായ എന്റെ തെറ്റുകുറ്റങ്ങൾക്കു ദൈവത്തിൽ നിന്നും ക്ഷമ നേടി തരികയും ചെയ്യണമേ. എന്റെ രക്ഷകനായ ദൈവത്തെയും മാധുര്യം നിറഞ്ഞ തുളുമ്പുന്ന എത്രയും പ്രിയപ്പെട്ട ദൈവമാതാവിനെയും പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുവാനുള്ള കൃപ അങ്ങ് എനിക്ക് പ്രാപിച്ചുതരണമേ. അർത്ഥപൂർണ്ണമായ ഒരു ജീവിതം നയിക്കുന്നതിനും എനിക്കായി ഒരുക്കപ്പെട്ട മഹിമയുടെ കിരീടമണിയുന്നതിനാവശ്യമായ സഹായം അങ്ങു നൽകണമേ.
എല്ലാ ആത്മീയ ശത്രുക്കളിൽ നിന്നും ഇപ്പോഴും, വിശേഷ്യ, എന്റെ മരണവിനാഴികകളിലും എന്നെ കാത്തുകൊള്ളണമേ. അന്തിമയുദ്ധത്തിൽ എന്നെ സംരക്ഷിക്കുവാനായി അല്ലയോ ശ്രേഷ്ഠനായ പ്രഭോ, അങ്ങ് അണയണമേ.
ഗർവിഷ്ഠനും തന്ത്രശാലിയുമായ പിശാചിനെ അങ്ങ് സ്വർഗീയ യുദ്ധത്തിൽ നിലംപരിശാക്കിയതുപോലെ ഇപ്പോൾ എന്നെ വേട്ടയാടുന്ന ശത്രുക്കളെയും അങ്ങയുടെ മൂർച്ചയുള്ള വാളുപയോഗിച്ച് ദൂരെയകറ്റുകയും നിത്യനരകാഗ്നിയിലേക്കു തള്ളുകയും ചെയ്യണമേ.
വി. മിഖായലേ, അനുദിന ജീവിതത്തിൽ ശത്രുവിനോടുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ഞങ്ങളെ തുണയ്ക്കണമേ. അങ്ങനെ അവസാനവിധി ദിവസത്തിൽ ഞങ്ങളും നിത്യരക്ഷ കൈവരിക്കട്ടെ.
ആമേൻ.