വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 19

ദൈവത്തിൻറെ കരുണാർദ്രമായ ശിക്ഷകൾ

1. ദൈവം അനന്തമായ നന്മയായിരിക്കുന്നതിനാൽ,  അവിടുന്നു നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുകയും അവിടുത്തെ  ആനന്ദം നമുക്ക് പകർന്നുതരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അവിടുന്നു നമ്മെ ശിക്ഷിക്കുന്നത്, നമ്മുടെ പാപങ്ങളാൽ അങ്ങനെ ചെയ്യാൻ നാം അവിടുത്തെ നിർബന്ധിക്കുന്നതിനാലാണ്. അതുകൊണ്ടാണ് അത്തരം അവസരങ്ങളിൽ ദൈവത്തിൻറെ ആഗ്രഹത്തിന് എതിരായ  ഒരു കാര്യമാണ്   അവിടുന്നു  ചെയ്യുന്നതെന്ന് ഏശയ്യാ  പ്രവാചകൻ പറയുന്നത്.  എന്തെന്നാൽ നമ്മോടു  കരുണ കാണിക്കുകയും, ശിക്ഷിക്കാതെ വിടുകയും , അനുഗ്രഹങ്ങൾ വർഷിക്കുകയും  എല്ലാവരെയും സന്തോഷിപ്പിക്കുകയും ചെയ്യുക എന്നതു ദൈവത്തിൻറെ സ്വഭാവമാണല്ലോ.  ഓ ദൈവമേ! പാപികൾ അങ്ങയുടെ അനന്തമായ നന്മയ്‌ക്കെതിരെ  പ്രവർത്തിക്കുകയും  അതിനെ  പുച്ഛിക്കുകയും ചെയ്യുന്നതാണ് അവരെ ശിക്ഷിക്കാൻ അങ്ങയെ പ്രകോപിപ്പിക്കുന്നത്. നികൃഷ്ടനായ ഞാൻ അങ്ങയുടെ അനന്തമായ നന്മയെ എത്രയോ തവണ വ്രണപ്പെടുത്തി!

2. അതിനാൽ, ദൈവം നമുക്ക് മുന്നറിയിപ്പു തരുന്നതു അവിടുന്നു  നമ്മെ ശിക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാലല്ല, മറിച്ചു  ശിക്ഷയിൽ നിന്നു  നമ്മെ വിടുവിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നതിനാലാണെന്നു  നാം മനസ്സിലാക്കണം; നമ്മോട് അനുകമ്പ ഉള്ളതുകൊണ്ട് അവിടുന്നു നമ്മെ ശിക്ഷിക്കുമെന്നു പറയുന്നു. ദൈവമേ, അങ്ങു കോപിക്കുകയും, എന്നാൽ അതോടൊപ്പം  ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇത് എങ്ങനെ സാധിക്കുന്നു? അവിടുന്നു നമ്മോടു കോപിക്കുകയുംഅപ്പോൾ തന്നെ  നമ്മോടു കരുണ കാണിക്കുകയും ചെയ്യുന്നു. അതെ! നമ്മുടെ ജീവിതത്തിൽ നാം മാറ്റം വരുത്തുന്നതിനും അതുവഴി നമ്മോടു ക്ഷമിക്കാനും നമ്മെ രക്ഷിക്കാനും അവിടുത്തേക്കു കഴിയുന്നതിനുംവേണ്ടി ദൈവം നമ്മോടു കോപിക്കുന്നു. അതിനാൽ ഈ ജീവിതത്തിൽ അവിടുന്നു നമ്മുടെ പാപങ്ങൾക്കു   നമ്മളെ ശിക്ഷിക്കുന്നെങ്കിൽ, അതു നിത്യക്ലേശത്തിൽനിന്ന് നമ്മെ മോചിപ്പിക്കുന്നതിനായി അവിടുത്തെ കരുണയിൽ ചെയ്യുന്നതാണ്. അങ്ങനെയെങ്കിൽ, ഈ ജീവിതത്തിൽ ശിക്ഷ ലഭിക്കാത്ത പാപി എത്ര നിർഭാഗ്യവാനാണ്!  ദൈവമേ! ഞാൻ അങ്ങയെ വളരെയധികം ദ്രോഹിച്ചിട്ടുള്ളതിനാൽ  വരാനിരിക്കുന്ന  ജീവിതത്തിൽ  ശിക്ഷയിൽനിന്നു  രക്ഷപെടുന്നതിനായി  ഇന്നുമുതൽ ഈ ജീവിതത്തിൽ  അങ്ങ് എന്നെ ശിക്ഷിക്കേണമേ. ഞാൻ തീർച്ചയായും നരകത്തിന് അർഹനാണെന്ന് എനിക്കറിയാം; അങ്ങയുടെ കൃപയിൽ എന്നെ പുനസ്ഥാപിക്കുന്നതിനും ഞാൻ അങ്ങയിൽനിന്ന് എന്നന്നേക്കുമായി വേർപിരിഞ്ഞിരിക്കേണ്ട നരകത്തിൽ നിന്ന് എന്നെ വിടുവിക്കുന്നതിനുംവേണ്ടി എല്ലാത്തരം വേദനകളും ഞാൻ സ്വീകരിക്കുന്നു.  അങ്ങയുടെ ഹിതമനുസരിച്ച്   എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ എന്നെ പ്രബുദ്ധനാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ.

3. ദൈവിക മുന്നറിയിപ്പുകളെ  ഗൗനിക്കാത്തവൻ കാര്യമായി ഭയപ്പെടേണ്ടിയിരിക്കുന്നു, അല്ലാത്ത പക്ഷം സദൃശവാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ശിക്ഷ പെട്ടെന്നുതന്നെ അവനെ പിടികൂടും.  മർക്കടമുഷ്ടിയുള്ള മനുഷ്യൻ ദൈവത്തെ നിന്ദിക്കുകയും ശിക്ഷയ്ക്കർഹനായി പെട്ടെന്നു  നശിക്കുകയും ചെയ്യും;  അവൻറെ ആരോഗ്യം അവനെ അനുഗമിക്കുകയില്ല. ദൈവത്തിൻറെ ശാസനകളെ പുച്ഛിക്കുന്നവനെ പെട്ടെന്നുള്ള മരണം കീഴടക്കും, നിത്യനാശം ഒഴിവാക്കാൻ അവന് ഒട്ടും സമയം കിട്ടുകയില്ല. ഓ യേശുവേ, ഇത് അനേകർക്കു  സംഭവിച്ചു കഴിഞ്ഞു, ഇതുപോലെ എനിക്കും സംഭവിക്കാൻ തീർച്ചയായും ഞാൻ അർഹനാണ്; എന്നാൽ, എൻറെ വിമോചകാ! ഞാൻ അങ്ങയെ ഉപദ്രവിച്ചതിനേക്കാൾ കുറച്ചുമാത്രം  അങ്ങയെ ദ്രോഹിച്ചവരും  ഇപ്പോൾ അങ്ങയുടെ ദയ വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ ഒട്ടുമില്ലാതെ നരകത്തിൽ സഹനം അനുഭവിക്കുന്നവരുമായ മറ്റു പലരോടും അങ്ങു  കാണിക്കാത്ത കരുണ അങ്ങ് എന്നോട് കാണിച്ചിരിക്കുന്നു. ഓ കർത്താവേ, അങ്ങ് എൻറെ രക്ഷ ആഗ്രഹിക്കുന്നു എന്ന് എനിക്കറിയാം; ഞാനും അതാഗ്രഹിക്കുന്നു, അതിനായി അങ്ങയെ പ്രസാദിപ്പിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എല്ലാം ഉപേക്ഷിക്കുന്നു; എൻറെ ദൈവവും എൻറെ നന്മ മാത്രവുമായ അങ്ങയിലേക്കു  ഞാൻ തിരിയുന്നു. ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയിൽ പ്രത്യാശിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ മാത്രം. ഓ അനന്തമായ നന്മയേ! അങ്ങേക്കെതിരായി ഞാൻ ഇതുവരെ ദ്രോഹം ചെയ്തതിനു ഞാൻ അത്യധിമറ്റെല്ലാ കമായി ദുഃഖിക്കുന്നു; അങ്ങയെ മുറിപ്പെടുത്തുന്നതിനുപകരം മറ്റെല്ലാ  തിന്മയും ഞാൻ അനുഭവിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. മേലിൽ അങ്ങയിൽനിന്നകന്നു പോകാൻ എന്നെ അനുവദിക്കരുതേ; അങ്ങേക്കെതിരായി പാപം ചെയ്യുന്നതിനു  മുമ്പു മരിക്കാൻ എന്നെ അനുവദിക്കണമേ. റെ ക്രൂശിതനായ എൻറെ  യേശുവേ, എൻറെ എല്ലാ പ്രതീക്ഷകളും ഞാൻ അങ്ങയിൽ വയ്ക്കുന്നു. ഓ മാതാവേ, യേശുവിൻറെ അമ്മേ! അങ്ങയുടെ പുത്രനോട് എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ.