അങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടുകൊള്ളുക. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആക്രമിച്ചത് ഇസ്രായേലിലെ ഭൂമി തങ്ങളുടെ സ്വന്തമാണെന്ന് കരുതിയതുകൊണ്ടാണ്. ഹെസ്‌ബൊള്ള ഇസ്രയേലിനെ ആക്രമിക്കുന്നത് ഇസ്രായേൽ രാജ്യത്തിനു നിലനിൽക്കാൻ അവകാശമില്ല എന്ന് അവർ കരുതുന്നതുകൊണ്ടാണ്. ഇസ്രായേലിനു മരണം എന്ന് ഇറാനിലെയും സിറിയയിലെയും ഇറാഖിലെയും തുർക്കിയിലെയും മതതീവ്രവാദികൾ മുദ്രാവാക്യം വിളിക്കുന്നത് ഇസ്രായേൽ എന്ന ചെറുരാജ്യത്തിൻറെ 22145 ചതുരശ്രകിലോമീറ്റർ സ്ഥലം ഇസ്രായേൽക്കാർക്ക് അവകാശപ്പെട്ടതല്ല എന്ന് അവർ കരുതുന്നതുകൊണ്ടാണ്.
ആ ഭൂമി ഇസ്രായേലിൻറെ അല്ലെങ്കിൽ പിന്നെ ആരുടേതാണ്? സംശയമില്ല, അത് അറബികളുടെ സ്വന്തമാണ്. അതായത് മുനമ്പത്തെ അറുനൂറ്റിപ്പത്തു കുടുംബങ്ങളുടെ കിടപ്പാടം വഖഫിൻറേതാണെന്ന പ്രചാരണം നടത്തി പിടിച്ചെടുക്കുന്നതുപോലെ ഇസ്രായേലിൻറെ ഭൂമി അറബികളുടേതാണെന്ന കള്ള പ്രചരണം നടത്തി അതു തുടർച്ചയായി തലമുറകളെക്കൊണ്ടു വിശ്വസിപ്പിച്ച് ആ ഭൂമി കൈയേറി അവിടെ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഇസ്ലാമികമതതീവ്രവാദികളുടെ ശ്രമമാണു കഴിഞ്ഞ എഴുപത്തിയഞ്ച് കൊല്ലമായി നടന്നുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടു സത്യം എന്താണെന്നു നാം അറിയണം. ഇസ്രായേൽ – പലസ്തീൻ- ഹമാസ്- ഹെസ്‌ബൊള്ള- ഇറാൻ സംഘർഷത്തിൻറെ മൂലകാരണമായ ഇസ്രായേൽ എന്ന രാജ്യത്തിൻറെ യഥാർത്ഥ ചരിത്രം പഠിച്ചാൽ മാത്രമേ അതു മനസിലാവുകയുള്ളൂ. അതുകൊണ്ടു തുടർന്നു വായിക്കുക. ഒരു കാര്യം ശ്രദ്ധിക്കാൻ അപേക്ഷിക്കുന്നു. ഇതു യുദ്ധത്തിൻറെ ന്യായാന്യായതകളെക്കുറിച്ചുള്ള ഒരു ലേഖനമല്ല. ആ വിഷയം കൈകാര്യം ചെയ്യാൻ ഇവിടെ ഉദ്ദേശിക്കുന്നുമില്ല. മറിച്ചു ചരിത്രപരമായി സംഭവിച്ചവയുടെ സത്യാവസ്ഥ അന്വേഷിക്കാൻ മാത്രമാണ് ഇവിടെ ഉദ്യമിക്കുന്നത്. അത് ഒരു ചോദ്യോത്തരരൂപത്തിൽ ആയിരിക്കുന്നതു നല്ലതാണെന്നു കരുതുന്നു.
1. ഇസ്രയേലിനെ എതിർക്കുകയും ഹമാസിനെയും ഹെസ്‌ബൊല്ലയെയും അനുകൂലിക്കുകയും ചെയ്യുന്നവർ പറയുന്നത് ഇസ്രായേൽ എന്ന ഒരു യഹൂദ രാജ്യം ഒരിക്കലും ഉണ്ടായിരുന്നില്ല എന്നാണല്ലോ?
ഇതിനേക്കാൾ വലിയ വിഡ്ഢിത്തം വേറെയില്ല. BC 1000 മുതലെങ്കിലുമുള്ള ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നതു ജെറുസലേം തലസ്ഥാനമായി ഇസ്രായേൽ എന്ന രാജ്യം നിലവിലിരുന്നു എന്നാണ്. BC 931ൽ രാജ്യം വിഭജിക്കപ്പെടുന്നു. അതിൽ ഒരു രാജ്യം BC 721 ൽ ഇല്ലാതാകുന്നു. രണ്ടാമത്തെ രാജ്യത്തെ [യൂദാരാജ്യം ] ബാബിലോണിയൻ രാജാവായ നെബുക്കദ്‌നേസർ BC 587ൽ കീഴടക്കുന്നു. സോളമൻറെ ഭരണകാലത്ത് [BC 970-931] നിർമ്മിക്കപ്പെട്ട ജെറുസലെം ദൈവാലയം തകർക്കപ്പെടുന്നു. AD 538 ൽ പേർഷ്യൻ ചക്രവർത്തിയായ സൈറസ് യഹൂദർക്കു സ്വാതന്ത്ര്യം അനുവദിക്കുകയും ദൈവാലയം പുനർനിർമിക്കാൻ അനുവാദം കൊടുക്കുകയും ചെയ്യുന്നു. BC 332 ൽ അലക്സാണ്ടർ ചക്രവർത്തി രാജ്യം കീഴടക്കുന്നു. BC 200നടുപ്പിച്ച് സിറിയക്കാർ ഭരണം പിടിച്ചെടുക്കുന്നു. BC 63 ൽ റോമൻ സാമ്രാജ്യത്തിനുവേണ്ടി പോംപെ ഈ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുന്നു.
യേശുക്രിസ്തു പ്രവചിച്ചതുപോലെ തന്നെ ജെറുസലേം ദൈവാലയത്തെ റോമാക്കാർ കല്ലിന്മേൽ കല്ലു ശേഷിക്കാതെ നശിപ്പിക്കുന്നു. AD 134 ൽ ജെറുസലേം കീഴടക്കപ്പെടുകയും യഹൂദർ അടിമകളായി വിൽക്കപ്പെടുകയും ചെയ്യുന്നു. AD 135 ൽ ജറുസലേമിൽ സേവൂസ് ദേവൻറെ പേരിൽ ഒരു ക്ഷേത്രം നിർമ്മിക്കപ്പെടുകയും നഗരം ഏലിയാ കാപ്പിത്തോലിന എന്ന പേരിൽ ഒരു റോമൻ കോളനിയായി മാറുകയും അവിടെ യഹൂദർക്കു പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
ഇത്രയും കാര്യങ്ങൾക്കു ചരിത്രത്തിൽ എണ്ണമറ്റ തെളിവുകളുണ്ട്. യഹൂദർ മാത്രമല്ല, അവരെ കീഴടക്കിയ ബാബിലോണിയക്കാരും, പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും എല്ലാം തങ്ങളുടെ ചരിത്രം എഴുതിവയ്ക്കുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു. അതുകൊണ്ടു സത്യം ഇന്നും നിലനിൽക്കുന്നു. ചരിത്രം എഴുതിവയ്ക്കാൻ അറിയാത്തവരും ചരിത്രം പഠിക്കാൻ തയാറാകാത്തവരും തങ്ങളുടെ അജ്ഞത മറ്റുള്ളവരിലും കുത്തിവയ്ക്കാൻ ശ്രമിക്കുന്നതാണു നാം ഇന്നു കാണുന്നത്.
2. ഇസ്രായേൽ എന്ന പേരിൽ ഒരു രാജ്യം ഉണ്ടായിരുന്നു എന്നതിന് എന്തു തെളിവാണുള്ളത്?
പ്രാഥമികമായ തെളിവു ബൈബിൾ ആണ്. ബൈബിളിലെ ആത്മീയകാര്യങ്ങളും വിശ്വാസസംബന്ധിയായ കാര്യങ്ങളും വിശ്വസിക്കാത്തവരും എന്തിന് നിരീശ്വരവാദികൾ പോലും ബൈബിളിൻറെ ചരിത്രപരമായ മൂല്യം അംഗീകരിക്കുന്നുണ്ടല്ലോ. എന്നാൽ ഇസ്രയേലിനെ എതിർക്കുന്നവർ ബൈബിളിനെയും എതിർക്കുന്നവർ ആയതുകൊണ്ട് നമുക്കു പുരാവസ്തുഗവേഷകരുടെയും ചരിത്രപണ്ഡിതരുടെയും അഭിപ്രായങ്ങളിലേക്കു തിരിയാം. അനേകം ചരിത്രരേഖകളിലും ചരിത്രാവശിഷ്ടങ്ങളിലും നിന്ന് ചുരുങ്ങിയത് BC പത്താം നൂറ്റാണ്ടുമുതലെങ്കിലും യഹൂദർ സ്വന്തമായി ഒരു രാജ്യത്തിൻറെ ഉടമകൾ ആയിരുന്നു എന്നു തെളിയുന്നുണ്ട്.
2. ഇസ്രായേൽ എന്ന രാജ്യം ഉണ്ടായത് 1948 ൽ ആണെന്നും അതുകൊണ്ട് അതിനും മുൻപേ അവിടെ താമസിച്ചിരുന്ന പലസ്‌തീനികൾക്കാണ് ആ ഭൂമിയുടെ മേൽ അവകാശം എന്നും പറയുന്നുണ്ടല്ലോ?
നേരത്തെ പറഞ്ഞതു തന്നെയാണ് ഈ ചോദ്യത്തിനുള്ള മറുപടിയും. 3000 വർഷങ്ങൾക്കു മുൻപേ ഒരു രാജ്യമായി ജീവിച്ചുപോന്ന ഇസ്രായേൽക്കാർക്കാണോ അതോ ഏതാനും നൂറ്റാണ്ടുകൾക്കു മുൻപു മാത്രം അവിടെ വന്ന പലസ്തീനികൾക്കാണോ ആർക്കാണ് കൂടുതൽ അവകാശമുള്ളത്? ഇനി ഈ വാദം അംഗീകരിക്കുകയാണെങ്കിൽ ഇന്ത്യയുടെ മേൽ അവകാശമുള്ളത് മുഗളന്മാർക്കാണ് എന്നും ഇക്കൂട്ടർ പറയുമല്ലോ!
3. എന്താണ് 1948 ൽ സംഭവിച്ചത്?
യഹൂദരും അറബികളും തമ്മിൽ ഈ ഭൂപ്രദേശത്തിൻറെ മേൽ ഉണ്ടായിരുന്ന തർക്കം തീർക്കാനായി ഐക്യരാഷ്ട്ര സഭ 1947ൽ സ്ഥലം മൂന്നായി വിഭജിക്കാൻ പ്രമേയം പാസ്സാക്കി. ആകെ ഭൂമിയുടെ 56% യഹൂദർക്കും 43% അറബികൾക്കും സ്വന്തം രാജ്യത്തിനായി കൊടുക്കാമെന്നും ജെറുസലേമും ബേത് ലഹേമും അടങ്ങുന്ന 167 ചതുരശ്ര കിലോമീറ്റർ സ്ഥലം ഒരു അന്താരാഷ്ട്ര ട്രസ്റ്റീഷിപ്പിൻറെ കീഴിൽ കൊണ്ടുവരാമെന്നുമായിരുന്നു UN നിർദേശിച്ചത്. യഹൂദർ ഈ നിർദേശത്തെ അംഗീകരിച്ചു. എന്നാൽ അറബികൾ അതിനെ തള്ളിക്കളഞ്ഞു. ഇപ്പോഴത്തെ ഇസ്രായേൽ അടങ്ങുന്ന ഭൂപ്രദേശത്തിൻറെ മേൽ യഹൂദർക്കു നിയമപരമോ ധാർമികമോ ആയ ഒരവകാശവും ഇല്ല എന്ന തികച്ചും അസത്യവാദമാണ് അറബികൾ ഉയർത്തിയത്.
അന്നത്തെ UN നിർദേശം അനുസരിച്ചിരുന്നെങ്കിൽ യഹൂദരാഷ്ട്രത്തിൽ 45% അറബികൾ ഉണ്ടാവുമായിരുന്നു. അറബ് രാഷ്ട്രത്തിൽ 1 % യഹൂദർ മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. ആ UN നിർദേശം അംഗീകരിക്കാതെ തള്ളിക്കളഞ്ഞവർക്ക് ഇപ്പോൾ കൈവശമുള്ളത് [വെസ്റ്റ് ബാങ്കും ഗാസയും ചേർന്ന്] ഏതാണ്ട് 6000 ചതുരശ്രകിലോമീറ്റർ സ്ഥലം മാത്രമാണ്. അതായത് ആകെ ഭൂവിസ്തൃതിയുടെ ഏതാണ്ട് ഇരുപതുശതമാനത്തിനടുത്തു മാത്രം!
4. മൂന്നിലൊന്നു മാത്രം ജനസംഖ്യയുള്ള യഹൂദർക്ക് 56% സ്ഥലം കൊടുത്തത് നീതീകരിക്കാൻ കഴിയുമോ?
ഇതിനുള്ള മറുപടി യഹൂദർക്ക് അനുവദിച്ച സ്ഥലത്തിൽ നല്ലൊരു ഭാഗം കൃഷിയ്‌ക്കോ താമസത്തിനോ ഉപയുക്തമല്ലാത്ത നെഗേവ് മരുഭൂമി ആയിരുന്നു എന്നതാണ്. മാത്രവുമല്ല ഒരു വശത്ത് അറബികളുടെ സംഖ്യ വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നിൽക്കുമ്പോൾ യൂറോപ്പിലെയും റഷ്യയിലെയും ഇസ്ലാമികരാജ്യങ്ങളിലെയും പീഡനങ്ങളിൽ നിന്നു പലായനം ചെയ്യുന്ന യഹൂദർക്കു സ്ഥലം കൊടുക്കുക എന്നത് ആവശ്യവുമായിരുന്നു.
5. ഇപ്പോഴും പലസ്തീനും ഇസ്രയേലും ഗാസയും ആകെയെടുത്താൽ അതിൽ ഫലഭൂയിഷ്ഠമായ സ്ഥലങ്ങൾ എല്ലാം യഹൂദൻറെ കൈയിലാണാല്ലോ. അതു പലസ്തീൻകാരോടുള്ള അനീതി അല്ലേ?
ഫലഭൂയിഷ്ഠമായ സ്ഥലങ്ങൾ എല്ലാം യഹൂദൻറെ കൈയിൽ ആണെന്നതു നൂറു ശതമാനം സത്യമായ കാര്യമാണ്. എന്നാൽ അത് ഫലഭൂയിഷ്ഠമായത് യഹൂദൻറെ കൈവശം വന്നതിനു ശേഷം മാത്രമാണെന്ന കാര്യം അവർ മറക്കുന്നു. ഒരിക്കൽ പാലും തേനും ഒഴുകിയിരുന്ന ഇസ്രായേൽ ദേശം പന്ത്രണ്ടു നൂറ്റാണ്ടുകളിലെ അറബ് /തുർക്കി ആധിപത്യത്തിൻ കീഴിൽ തരിശുഭൂമിയായി മാറിയിരുന്നു. യഹൂദൻ അധ്വാനിച്ചതുപോലെ അധ്വാനിക്കാൻ അറബിയും പലസ്തീനിയും തയാറായിരുന്നുവെങ്കിൽ അവരുടെ നാടും അഭിവൃദ്ധിപ്പെടുമായിരുന്നു.
6. 1948 നു ശേഷം ഇസ്രായേൽ സാമ്പത്തികമായി പുരോഗമിക്കുന്നു. എന്നാൽ പലസ്തീനും അവരെ പിൻതുണയ്ക്കുന്ന രാജ്യങ്ങളും സാമ്പത്തികമായി പിന്നോട്ടു പോകുന്നു. എന്താണു കാരണം?
കാരണം ലളിതം. ഇസ്രായേൽ തങ്ങളുടെ പണവും കഴിവും പ്രകൃതിസമ്പത്തും എല്ലാം രാജ്യപുരോഗതിയ്ക്കായും മനുഷ്യകുലത്തിനു മുഴുവൻ പ്രയോജനപ്പെടുന്ന കണ്ടുപിടിത്തങ്ങൾക്കായും ചെലവഴിച്ചു. അറബികളാകട്ടെ തങ്ങളുടെ പണവും അധ്വാനവും എല്ലാം ഇസ്രയേലിനെ നശിപ്പിക്കാനുള്ള ആയുധങ്ങൾ ഉണ്ടാക്കാനും തീവ്രവാദികളെ സഹായിക്കാനുമാണ് ഉപയോഗിച്ചത്.
7. ഇസ്രായേൽ കൈവരിച്ച പുരോഗതിയിൽ ഒരു പങ്ക് അറബികൾക്കും കൊടുക്കേണ്ടതല്ലേ?
തീർച്ചയായും അതേ. അവർ അതു കൊടുക്കുന്നുമുണ്ട്. ഇസ്രായേലിലെ ജനങ്ങളിൽ 21 % അറബികളാണെന്നു നിങ്ങളിൽ എത്ര പേർക്കറിയാം? അവർ ഇസ്രായേലിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഒന്നാം കിട പൗരന്മാരായി അഭിമാനപൂർവം ജീവിക്കുന്നു.
8. അപ്പോൾ ഇസ്രായേൽ ഒരു യഹൂദ രാഷ്ട്രമല്ലേ?
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെങ്കിൽ ഇസ്രായേൽ ഒരു യഹൂദ രാഷ്ട്രമാണെന്നു പറയാം. ഇസ്രായേൽ പരിപൂർണ്ണ ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യമാണ്. അവിടെ എല്ലാ പൗരന്മാർക്കും അവകാശങ്ങൾ തുല്യമാണ്. ഇസ്രായേൽ യഹൂദന്മാരുടെ രാജ്യമാണെന്നുള്ള കള്ളം പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം ന്യൂനപക്ഷങ്ങളോടു വിവേചനം കാണിക്കുന്ന മുസ്ലിം രാജ്യങ്ങളെപ്പോലെയുള്ള ഒരു രാഷ്ട്രമാണ് ഇസ്രയേലും എന്ന തെറ്റിദ്ധാരണ പരത്തുകയാണ്.
10 . ഇപ്പോൾ ഇസ്രായേൽ എന്നും പലസ്തീൻ എന്നും വിളിക്കുന്ന പ്രദേശങ്ങളിലെ കാലാകാലങ്ങളിലെ ജനസംഖ്യയെക്കുറിച്ചുള്ള കണക്കുകൾ പലസ്തീനികൾക്ക് അനുകൂലമല്ലേ?
ഒരിക്കലുമല്ല. ക്രിസ്തുവിൻറെ കാലത്ത് ആകെ ജനസംഖ്യ പന്ത്രണ്ടു ലക്ഷത്തിനടുത്തായിരുന്നു. അതിൽ ഭൂരിപക്ഷവും യഹൂദരായിരുന്നു. റോമൻ അധിനിവേശത്തിൽ യഹൂദർ പുറത്താക്കപ്പെടുകയും റോമൻ സാമ്രാജ്യം ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് AD അഞ്ചാം നൂറ്റാണ്ടോടെ ക്രിസ്ത്യാനികൾ ഭൂരിപക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടോടെ മുസ്ലിങ്ങൾ ഭൂരിപക്ഷമായി. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഏഴാം നൂറ്റാണ്ടും മുതലുള്ള മുസ്ലിം അധിനിവേശകാലത്ത് പലസ്തീനിലെ ജനസംഖ്യ കുറയുകയായിരുന്നു. പതിനാലാം നൂറ്റാണ്ടിലും അതു കഷ്ടിച്ചു മൂന്നു ലക്ഷത്തിനടുത്തായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനമാകുമ്പോഴും ആകെ ജനസംഖ്യ അഞ്ചുലക്ഷത്തിനടുത്തായിരുന്നു എന്നോർക്കണം. ഈ കാലങ്ങളിലെല്ലാം അവിടം ഭരിച്ചിരുന്നതു തുർക്കികളായിരുന്നു. റോമൻ ഭരണകാലത്തും ഇസ്ലാമികഭരണകാലത്തും നാടുവിട്ടുപോകേണ്ടിവന്ന യഹൂദർ തിരിച്ചെത്തി തുടങ്ങിയതോടെ ജനസംഖ്യ വർധിച്ചു. പത്തൊൻപതു നൂറ്റാണ്ടുകൾക്കു ശേഷം 1930 കളിലാണ് ജനസംഖ്യ ആദ്യമായി പത്തുലക്ഷം കവിഞ്ഞത്. അപ്പോഴും ഇസ്രായേലിലെ ജനസംഖ്യ ക്രിസ്തുവിൻറെ കാലത്തെ നിലയിൽ എത്തിയിരുന്നില്ല എന്നോർക്കണം.
എന്തുകൊണ്ടാണ് ഇസ്ലാമികഭരണത്തിൽ ഇരുന്ന കാലത്തും പലസ്തീനിലെ ജനസംഖ്യ വർധിക്കാതിരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. അറബികൾക്കും പലസ്തീനികൾക്കും [ഒരു ചുരുങ്ങിയ ശതമാനമൊഴിച്ചാൽ] മണ്ണിൽ അധ്വാനിക്കുന്ന ശീലം ഇല്ലായിരുന്നു എന്നതാണു കാര്യം. ഓട്ടോമൻ തുർക്കികളുടെ ഭരണകാലത്തു ഭൂമിയുടെ നല്ലൊരു ഭാഗം തുർക്കികളുടെയോ, പലസ്തീനുമായി ഒരു ബന്ധവുമില്ലാത്ത അറബികളുടെയോ കൈയിലായിരുന്നു. അവർ ആ ഭൂമിയിൽ കൃഷി ചെയ്യാനോ മറ്റെന്തെങ്കിലും വികസനം കൊണ്ടുവരാനോ ശ്രമിച്ചില്ല. മാത്രവുമല്ല, യഹൂദൻ പണം കൊടുത്തു സ്ഥലം വാങ്ങാൻ തയ്യാറായപ്പോൾ വളരെ സന്തോഷത്തോടെ അവർ സ്ഥലം വിൽക്കുകയും ചെയ്തു. ഇസ്രായേലിലെ 6-7% സ്ഥലം ഇങ്ങനെ യഹൂദൻ സ്വന്തം പണം കൊടുത്തു വാങ്ങിയതാണ്. വികസനവും സാമ്പത്തികപുരോഗതിയും കൊണ്ടുവന്നതു വൻതോതിലുള്ള യഹൂദ കുടിയേറ്റമാണ്.
11. ഇസ്ലാമിക ഭരണത്തിൻ കീഴിൽ യഹൂദരും ക്രിസ്ത്യാനികളും സുരക്ഷിതരായിരുന്നില്ലേ?
ജസിയ അഥവാ മുസ്ലിം രാഷ്ട്രത്തിൽ അമുസ്ലിങ്ങൾ കൊടുക്കേണ്ട നികുതി കൊടുത്താൽ അവർക്കു സംരക്ഷണം കൊടുക്കും എന്നതായിരുന്നു പൊതുനയം. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ അവർ രണ്ടാം കിട പൗരന്മാരായിരുന്നു. ആ വിവേചനം കൊണ്ടുകൂടിയാണ് യഹൂദർ നാടുവിട്ടുപോകേണ്ടിവന്നത്.
12.UN നിർദേശിച്ചതിലും കൂടുതൽ ഭൂമി ഇസ്രായേലിൻറെ കൈയിൽ വന്നത് എങ്ങനെയാണ്?
ഐക്യരാഷ്ട്രസഭ വിഭജനം അംഗീകരിച്ചത് 1947 നവംബർ 29 നാണ്. ഡിസംബർ ഒന്നിന് തന്നെ യഹൂദർക്കെതിരെ വൻതോതിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇസ്രായേൽ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ എട്ട് അറബ് രാജ്യങ്ങൾ ചേർന്ന് ഇസ്രയേലിനെതിരെ യുദ്ധം ആരംഭിച്ചെങ്കിലും ആ യുദ്ധത്തിൽ അറബികൾ ദയനീയമായി പരാജയപ്പെട്ടു. വീണ്ടും 1967 ൽ അറബികൾ ഇസ്രയേലിനെതിരെ യുദ്ധം ചെയ്‌തു പരാജയപ്പെട്ടു. 1973 ലും ഇതുതന്നെ സംഭവിച്ചു. ആ യുദ്ധങ്ങളിൽ ഇസ്രായേൽ പല പ്രദേശങ്ങഉം പിടിച്ചെടുക്കുകയും പിന്നെ സമാധാന കരാറിൻറെ ഭാഗമായി ചില പ്രദേശങ്ങൾ വിട്ടുകൊടുക്കുകയും ചെയ്‌തു.
ഇസ്രായേൽ പലസ്തീൻ- ഹെസ്‌ബൊള്ള- ഇറാൻ സംഘർഷം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നതു ബൈബിളിലെ ചരിത്ര വിവരണങ്ങളിൽ നിന്നും പ്രവചനങ്ങളിൽ നിന്നും വ്യക്തമായി മനസിലാക്കാം. വർത്തമാനകാലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെയും ബൈബിളിൽ പ്രവചിച്ചിട്ടുള്ളതുപോലെ തന്നെയാണ് എന്നു പറയുമ്പോൾ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.
ഇനി നമുക്ക് അറിയാനുള്ളത് ഈ സംഭവങ്ങളുടെയൊക്കെ അവസാനം എന്തായിരിക്കും എന്നാണ്. ഇസ്രായേൽ ഇറാനെ ബോംബിട്ടു തകർക്കും, അല്ലെങ്കിൽ ഇറാൻ ഇസ്രയേലിനെ തകർക്കും, അതുമല്ലെങ്കിൽ മറ്റു രാജ്യങ്ങൾ യുദ്ധത്തിൽ ഇടപെടുകയും ഈ സംഘർഷം ഒരു ലോകമഹായുദ്ധം ആയി മാറുകയും ചെയ്യും എന്നൊക്കെ പറയുന്നവരുണ്ട്.
എന്നാൽ ബൈബിൾ പറയുന്ന ഒരു കാര്യമുണ്ട്. ഇസ്രയേലിനെതിരെ ലോകത്തിലെ സകല രാജ്യങ്ങളും ഒന്നിക്കും എന്നതാണ് ആ പ്രവചനം. അതിലേക്കു വരുന്നതിനു മുൻപായി ഇസ്രായേലിൻറെ കാര്യത്തിൽ നിറവേറിയതോ നിറവേറിക്കൊണ്ടിരിക്കുന്നതോ നിറവേറാനിരിക്കുന്നതോ ആയ ചില പ്രവചനങ്ങൾ കൂടി പരിശോധിക്കാം.
ചിതറിക്കപ്പെട്ട രാജ്യങ്ങളിൽ നിന്ന് യഹൂദർ വീണ്ടും ഒരുമിച്ചുകൂട്ടപ്പെടും [നിയമാ. 30:3. ജെറ 30:10, ഏശയ്യാ 43:6, എസക്കി 34:11-13, 36:24,37:1-14]. ബാബിലോണിയൻ അടിമത്തത്തിൽ ചിതറിക്കപ്പെട്ട ഇസ്രായേൽക്കാരെ വീണ്ടും ഒരുമിച്ചുകൂട്ടാൻ ദൈവം ഉപകരണമാക്കിയത് പേർഷ്യയിലെ [ഇപ്പോഴത്തെ ഇറാൻ തന്നെ!] ചക്രവർത്തിയായിരുന്ന സൈറസിനെ ആയിരുന്നു. ഇസ്രായേൽ ജനത്തിനെ വീണ്ടും അന്യജനങ്ങളുടെയിടയിൽ ചിതറിക്കും എന്നു പ്രവചിച്ചത് കർത്താവായ ഈശോമിശിഹാ തന്നെയാണ്. അത് റോമൻ ഭരണത്തിൻകീഴിൽ അതേപടി സംഭവിച്ചു. പിന്നീടുള്ള 19 നൂറ്റാണ്ടുകൾ ഇസ്രായേൽക്കാർ പ്രവാസത്തിലായിരുന്നു. അവർ വീണ്ടും ഒരുമിച്ചുകൂട്ടപ്പെട്ടത് 1948 ൽ ഇസ്രായേൽ രാജ്യം സ്ഥാപിക്കപ്പെട്ടപ്പോഴാണ്.
ജറുസലേമിലെ ദൈവാലയം കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും എന്നു പ്രവചിച്ചത് യേശുക്രിസ്തുവാണ്. അത് അതേപടി സംഭവിച്ചു. എന്നാൽ ആ ദൈവാലയം അവസാന നാളുകളിൽ പുനർനിർമ്മിക്കപ്പെടും എന്നു ക്രിസ്തുവിനും നൂറ്റാണ്ടുകൾക്കു മുൻപ് ദാനിയേൽ [ ദാനി 9:27] പ്രവാചകനും സൂചിപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മത്തായിയും [മത്തായി 24:15, പൗലോസും [ 2 തെസ 2:3-4 ] യോഹന്നാനും [ വെളി 11:1] ദൈവാലയത്തിൽ സംഭവിക്കാനിരിക്കുന്ന സ്തോഭജനകമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ജെറുസലെമിൽ സോളമൻ നിർമിച്ച ദൈവാലയവും പുനർനിർമിച്ച ദൈവാലയവും നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ മൂന്നാമതും ദൈവാലയം പണിയാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നതാണു സത്യം.
യുദ്ധം മൂർച്ഛിക്കുമ്പോൾ എതിർക്രിസ്തു [Antichrst] ഏഴുവർഷം നീണ്ടുനിൽക്കുന്ന സമാധാന ഉടമ്പടി ഉണ്ടാക്കും [ദാനി 9:27]. എന്നാൽ മൂന്നരവർഷം കഴിയുമ്പോൾ അവൻ ആ ഉടമ്പടി ലംഘിക്കുകയും തുടർന്ന് യഹൂദർക്കെതിരെ ഭീകരമായ പീഡനം അഴിച്ചുവിടുകയും ചെയ്യും [ദാനി 12:1,
ജെറുസലേമിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ചുചേരുമെന്നതും അപ്പോൾ ആർക്കും പൊക്കാൻ കഴിയാത്ത ഭാരമേറിയ കല്ലാക്കി ജെറുസലേമിനെ കർത്താവ് മാറ്റും എന്നതും സഖറിയ പ്രവച്ചിട്ടുണ്ട് ‘ ‘ജറുസലെമിനെയും യൂദയായെയും ആക്രമിക്കാൻ വരുന്ന ചുറ്റുമുള്ള ജനതകൾക്കു ജറുസലെമിനെ ഞാൻ ഒരു പാനപാത്രമാക്കാൻ പോകുന്നു. അവർ അതിൽ നിന്നു കുടിച്ചു വേച്ചുവീഴും. അന്നു ഞാൻ ജെറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവർക്കു കഠിനമായ മുറിവേൽക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും’ [സഖ. 12:3]. ഇസ്രായേലിൻറെ ശത്രുപക്ഷത്തുള്ള രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരുന്നതു കാണുക. 1948 മുതൽ അറബ് രാജ്യങ്ങൾ സർവശക്തിയോടും കൂടെ പ്രയത്നിച്ചിട്ടും ജെറുസലേം അവർക്കു പൊക്കാൻ വയ്യാത്തത്ര ഭാരമേറിയ കല്ലായി ഇന്നും തുടരുന്നു.
എന്നാൽ ഇസ്രായേൽ കീഴടക്കപ്പെടുന്ന ഒരു ദിവസം വരുന്നുണ്ട് എന്നും വിശുദ്ധഗഗ്രന്ഥം പ്രവചിക്കുന്നു. എസക്കിയേൽ പ്രവചനത്തിൻറെ മുപ്പത്തിയെട്ടും മുപ്പത്തിയൊൻപതും അധ്യായങ്ങൾ ഈ യുദ്ധത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. വടക്കേ അറ്റത്തുനിന്നുള്ള ഒരു രാജ്യം [റഷ്യ?] ഇസ്രയേലിനെതിരെ വരുമെന്നും അവരോടൊപ്പം പേർഷ്യ [ഇറാൻ] അടക്കമുള്ള മറ്റു രാജ്യങ്ങളും ഉണ്ടാവുമെന്നും സംശയലേശമെന്യേ ബൈബിളിൽ പ്രവചിക്കപ്പെട്ടിട്ടുണ്ട് [എസക്കി 38:5 , 38:15]. ഇസ്രായേൽ സുരക്ഷിതമായി വസിക്കുന്ന നാളുകളിൽ തന്നെയായിരിക്കും ആ ആക്രമണം എന്നും [എസക്കി 38:14] എഴുതപ്പെട്ടിരിക്കുന്നു.
ആ നാളുകളിലെ ഇസ്രയേലിനെക്കുറിച്ചുള്ള കൃത്യമായ വിവരണം 2600 വർഷം മുൻപേ എഴുതിവച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ‘വാളിൽ നിന്ന് വീണ്ടെടുക്കപ്പെട്ട വിവിധ ജനതകളിൽ നിന്നു കൂട്ടിച്ചേർത്ത വളരെപ്പേരുള്ള ദേശത്തേക്ക്, വളരെക്കാലം ശൂന്യമായിക്കിടന്ന ഇസ്രായേൽ മലകളിലേക്ക് …….. വിവിധ ജനതകളിൽ നിന്നു സമാഹരിക്കപ്പെട്ടവരാണ് അവിടുത്തെ ജനം….. അവർ ഇന്നു സുരക്ഷിതരായി കഴിയുന്നു’ [എസക്കി 38:8]. ഇതിനേക്കാൾ കൃത്യമായ ഒരു വിവരണം ഇന്നത്തെ ഇസ്രയേലിനെക്കുറിച്ചു നൽകാൻ കഴിയുമോ? ഇസ്രായേലിനെ ആക്രമിക്കാൻ വരുന്നവർ നശിപ്പിക്കപ്പെടും എന്നും ബൈബിൾ പ്രവചിക്കുന്നു [ എസക്കി. 39:1-20]. തങ്ങൾ ഒരിക്കൽ തള്ളിക്കളഞ്ഞ യേശുക്രിസ്തുവിനെ യഹൂദർ രക്ഷകനായി സ്വീകരിക്കും [എസക്കി 39:22, സഖ 12:10, റോമാ 11:26] എന്നും ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.
ഇസ്രായേലിനെ കഷ്ടതകളിലും ദുരിതങ്ങളിലും പ്രവാസത്തിലും ശത്രുക്കളുടെ ആക്രമണത്തിലും കൂടി കൊണ്ടുപോവുക എന്നതു ദൈവത്തിൻറെ നിശ്ചയമാണ്. എന്നാൽ ഒരിക്കലും അവിടുന്ന് ഇസ്രയേലിനെ പൂർണമായി കൈവിടില്ല എന്നു മാത്രമല്ല, ഇസ്രയേലിനെ അക്രമിക്കുന്നവർ തങ്ങളുടെ അതിക്രമങ്ങൾക്കുള്ള ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നും വിശുദ്ധഗ്രന്ഥം പറയുന്നു. അതു തികച്ചും നീതിയുക്തമായ കാര്യമാണ്. കാരണം ഇസ്രായേൽ അനുഭവിച്ചതും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ കഷ്ടതകൾ അവരുടെ മുൻകാല പ്രവൃത്തികളുടെ പരിണതഫലം ആണല്ലോ. ഇസ്രായേലിനു ബാധകമായ നിയമം അവരുടെ ശത്രുക്കൾക്കും ബാധകമാവുന്നു എന്നു മാത്രം.
ഇസ്രായേലിൻറെ ശത്രുക്കളെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ ഇങ്ങനെയൊക്കെയാണ്.
ഗാസ: ഫിലിസ്ത്യരെ ഉന്മൂലനം ചെയ്യുകയും ടയിറിലേയും സീദോനിലെയും [ഇന്നത്തെ ലെബനോൻ] അവരുടെ കൂട്ടാളികളെ വിച്ഛേദിക്കുകയും ചെയ്യുന്ന ദിനം വരുന്നു. കഫ് തോർ തീരത്ത് അവശേഷിച്ച ഫിലിസ്ത്യരെ കർത്താവ് നശിപ്പിക്കും. ഗാസ ശൂന്യമായി; അഷ്‌കലോൻ നശിച്ചിരിക്കുന്നു [ജെറ. 47:4-5].
കർത്താവ് അരുളിച്ചെയ്യുന്നു; ഗാസാ ആവർത്തിച്ചുചെയ്ത അതിക്രമങ്ങൾക്കുള്ള ശിക്ഷ ഞാൻ പിൻവലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാൻ വേണ്ടി ഒരു ജനത്തെ മുഴുവൻ അവർ തടവുകാരായി കൊണ്ടുപോയി [ആമോസ് 1:6]. ഇസ്രായേൽക്കാരെ ബന്ദികളാക്കി കൊണ്ടുപോയത് എങ്ങോട്ടേയ്ക്കാണെന്ന് അറിയാമല്ലോ.
ഗാസയുടെ മതിലിന്മേൽ ഞാൻ അഗ്നി അയയ്ക്കും. അവയുടെ ശക്തിദുർഗങ്ങളെ അതു വിഴുങ്ങിക്കളയും [ആമോസ് 1:7]. ബോംബും മിസൈലും വർഷിക്കുന്നത് അഗ്നി തന്നെയാണല്ലോ. അതു വരുന്നത് ഇസ്രായേൽ- ഗാസാ അതിർത്തിയിൽ നിർമിച്ചിട്ടുള്ള മതിലിനും അപ്പുറത്തുനിന്നാണ്. സാഹോദര്യത്തിൻറെ ഉടമ്പടി വിസ്മരിച്ചതിനാൽ ടയിറിൻറെ മതിലിന്മേൽ അഗ്നി അയയ്ക്കപ്പെടും എന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു [ആമോസ് 1:10].
ഗാസാ നിർജനമാകും [ സെഫാനിയ 2:4]. ഗാസയുടെ ഇന്നത്തെ അവസ്ഥ എന്താണ്?
ഗാസാ കഠിനവേദനയാൽ പുളയും….. ഗാസയിൽ രാജാവില്ലാതാകും [സഖ.9;5]. ഗാസയിൽ ഇപ്പോൾ ഒരു ഭരണകൂടം ഉണ്ടോ?
ഡമാസ്‌ക്‌സ് :
ഡമാസ്കസ് ഒരു നഗരമല്ലതാകും. അതു നാശക്കൂമ്പാരമാകും [ഏശയ്യാ 17:1 ]
ആഹ്ളാദത്തിൻറെ നഗരം, പ്രശസ്തിയുടെ നഗരം ഇതാ ഉപേക്ഷിക്കപ്പെടുന്നു….. അന്ന് അവളുടെ യുവാക്കൾ പൊതുസ്ഥലങ്ങളിൽ വീഴും. അവളുടെ യോദ്ധാക്കൾ നശിപ്പിക്കപ്പെടും. ഡമാസ്കസിൻറെ കോട്ടകൾക്കു ഞാൻ തീ കൊളുത്തും. അതു ബെൻഹദാദിൻറെ [ അന്നത്തെ സിറിയാ രാജാവ്] ദുർഗങ്ങളെ വിഴുങ്ങും [ജെറ 49:25-27].
ഡമാസ്കസ് ആവർത്തിച്ചുചെയ്ത അതിക്രമങ്ങൾക്കുള്ള ശിക്ഷ ഞാൻ പിൻവലിയ്ക്കുകയില്ല. കാരണം അവർ ഇരുമ്പുമെതിവണ്ടി കൊണ്ട് ഗിലെയാദിനെ മെതിച്ചു [ആമോസ് 1:3]. ഡമാസ്കസിനു തെക്ക്, ജോർദാൻ നദിയുടെ കിഴക്കുള്ള ഒരു യഹൂദ പട്ടണമാണ് ഗിലെയാദ്.
ഇസ്രായേലിൻറെ അതിർത്തി ഡമാസ്കസിനും അപ്പുറത്തേക്കു വ്യാപിക്കും എന്നും ബൈബിൾ പ്രവചിക്കുന്നു.[എസക്കി 47:17 ]. അതായത് ഡമാസ്കസും ഇസ്രായേലിൻറെ അധീനതയിലാവുന്ന ഒരു കാലം വരുന്നുണ്ട്.
ജെറുസലേമിനോട് യുദ്ധം ചെയ്യുന്നവരുടെ ഗതി എന്തായിരിക്കും? വിശുദ്ധഗ്രന്ഥം പറയുന്നു. ജെറുസലേമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെ മേൽ കർത്താവ് അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോൾ തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കൺതടത്തിലും നാവ് വായിലും അഴുകും [സഖ 14:12]. ഒരു ആണവായുധത്തിൻറെയോ, രാസായുധത്തിൻറെയോ പ്രയോഗമാണോ വരാനിരിക്കുന്നത്?
ഇനി എന്തുകൊണ്ടാണ് ചുറ്റുമുള്ള ജനതകൾ എല്ലാം ഇസ്രയേലിനെതിരെ വരുന്നത്? വിശുദ്ധഗ്രന്ഥത്തിലെ പ്രവചനങ്ങൾ നിവർത്തിയാകാൻ വേണ്ടിത്തന്നെ! അവരുടെ ഉദ്ദേശം ഇസ്രായേൽ എന്ന രാജ്യം ഇല്ലാതാകണം എന്നാണ്. ഇസ്രായേൽ എന്ന പേരു ഭൂമിയിൽ നിന്നു തുടച്ചുമാറ്റിയാലേ അവർക്കു തൃപ്തിയാകൂ. അതുകൊണ്ടാണ് അനുരഞ്ജനത്തിനും ഒത്തുതീർപ്പിനുമുള്ള അനേകം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവർ യുദ്ധം തുടരുന്നത്. ഇപ്പോഴത്തെ സംഘർഷത്തിലും ബന്ദികളെ വിട്ടുകൊടുത്താൽ ആ നിമിഷം ഇസ്രായേൽ ആക്രമണം നിർത്തും. എന്നാൽ അവർ അതിനു തയാറല്ല.
ക്രിസ്തുവിനും ആയിരം വർഷം മുൻപു സങ്കീർത്തകൻ ഇങ്ങനെ എഴുതി. ‘അവർ അങ്ങയുടെ ജനത്തിനെതിരെ കെണിയൊരുക്കുന്നു. അങ്ങു പരിപാലിക്കുന്നവർക്കെതിരെ ഗൂഢാലോചന നടത്തുന്നു. വരുവിൻ, ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം; ഇസ്രായേൽ എന്ന നാമം മേലിൽ ആരും ഓർമിക്കാതിരിക്കട്ടെ എന്ന അവർ പറയുന്നു. അതെ, അവർ ഏകമനസോടെ ദുരാലോചന നടത്തുന്നു. അങ്ങേക്കെതിരെ അവർ സഖ്യമുണ്ടാക്കുന്നു. ഏദോം, ഇസ്മായേല്യർ, മോവാബ്, ഹഗ്രിയർ, ഗേബൽ, അമ്മോൻ, അമലേക്, ടയിർ നിവാസികളടക്കം ഫിലിസ്ത്യർ എന്നിവർ ഒത്തുചേർന്നു. ലോത്തിൻറെ മക്കളുടെ സുശക്തകരമായ അസ്സീറിയായും അവരോടു ചേർന്നു [സങ്കീ 83:3-8].
വായിക്കുക; ആരൊക്കെയാണ് ഇസ്രയേലിനെതിരെ വരുന്നതെന്ന്! ഏദോം [ ജോർദാൻറെ ഭാഗം], ഇസ്മായേല്യർ [ അറബികൾ തങ്ങളുടെ പൂർവപിതാവായി കരുതുന്ന ഇസ്മായേലിൻറെ വംശം], മോവാബ് [ തെക്കൻ ജോർദാൻ], ഹഗ്രിയർ [ ജോർദാൻ, ഇറാക്ക്] ഗേബൽ [ചാവുകടലിനു തെക്കുള്ള ഒരു പ്രവിശ്യ], അമ്മോൻ [ജോർദാൻ],അമലേക് [നെഗേവ് മരുഭൂമി, ഈജിപ്തിൻറെ കീഴിലുള്ള സീനായ് മരുഭൂമി], ടായിർ [ ലെബനോൻ], അസ്സീറിയാ [ ഇറാക്ക്, തുർക്കി]. പേർഷ്യ [ഇറാൻ] യുടെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ [എസക്കി 38:5].
കുഷ്യർ [സുഡാൻ], പുത്യർ [ലിബിയ], ഗോമേർ [തുർക്കി], ബേത് തോഗർമാ [ തുർക്കി] മെഷേക്ക് [ തുർക്കി] , തൂബാൽ [ തുർക്കി] എന്നിവരും മാഗോഗും [മധ്യേഷ്യൻ രാജ്യങ്ങൾ] വടക്കേ അറ്റത്തുള്ള ദേശവും [റഷ്യ] ചേർന്ന സഖ്യമായിരിക്കും ഇസ്രായേലിനു നേരെ യുദ്ധത്തിനു വരുന്നത് എന്നു ക്രിസ്തുവിനും അറുനൂറു വർഷങ്ങൾക്കു മുൻപേ പ്രവചിക്കപ്പെട്ടിരിക്കുന്നു. അത് അക്ഷരാർത്ഥത്തിൽ ഇന്നു നിറവേറിക്കൊണ്ടിരിക്കുന്നു. തുർക്കി ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്നു, ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്നു, റഷ്യ ഇറാനെ പിന്തുണയ്ക്കുന്നു! ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കാലമെത്ര കഴിഞ്ഞാലും നിറവേറാതെ പോവുകയില്ല എന്ന സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല.
ഇതുവരെ എഴുതിയതൊന്നും ഇസ്രായേലും ശത്രുരാജ്യങ്ങളും തമ്മിൽ നടത്തുന്ന യുദ്ധത്തിൻറെ ന്യായാന്യായങ്ങളെക്കുറിച്ചല്ല, മറിച്ച് നിക്ഷിപ്‌ത താല്പര്യങ്ങളോടെ ചിലർ ചരിത്രത്തെ വളച്ചൊടിക്കുമ്പോൾ അതു തിരുത്തേണ്ടത് ആവശ്യമായി വരുന്നതുകൊണ്ടാണ്. ഗാസയിലെ ജനങ്ങളുടെ ദുരിതം നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറത്താണ്. ലെബനോനും അതിവേഗം ആ അവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. അതിനു കാരണമായതു ഗാസയിൽ നിന്നുണ്ടായ മനുഷ്യത്വരഹിതവും അതിക്രൂരവുമായ പൈശാചിക ആക്രമണം ആയിരുന്നു. അതിൻറെ ഇരകളായവരും സമാനമായ ദുരിതങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഗാസയിലെയും ലെബനോനിലെയും ഇറാനിലെയും സാധാരണ ജനങ്ങൾ നമ്മെപ്പോലെ തന്നെയുള്ള മനുഷ്യരാണ്. തീർച്ചയായും അവർ നമ്മുടെ സഹാനുഭൂതി അർഹിക്കുന്നുണ്ട്. നാം ഇസ്രയേലിനെ പിൻതുണച്ചാലും അതല്ല ഹമാസിനെയും ഹെസ്‌ബൊള്ളയെയും പിന്തുണച്ചാലും അതിനിടയിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾ ഉണ്ട് എന്ന കാര്യം മറക്കാതിരിക്കാം. സത്യത്തിൽ ഈ യുദ്ധത്തിൽ നമുക്കാരെയും പിന്തുണയ്ക്കാനില്ല.
ഇസ്രായേലിലെ ഭൂമി ചരിത്രത്തിൽ കുറച്ചു കാലം അറബികളുടെ അധീനതയിൽ ആയിരുന്നു എന്നതുകൊണ്ട് അതിന്മേൽ അറബികൾ മുനമ്പം സ്റ്റൈലിൽ അവകാശവാദം ഉന്നയിച്ചാൽ അത് അനുവദിക്കാൻ ഇസ്രായേൽ കേരളം പോലൊരു നാടല്ല. ഇസ്രായേലിലെ നേതാക്കന്മാർ കേരളത്തിലെ ഇടതുവലതു രാഷ്ട്രീയക്കാരെപ്പോലെ പൊളിറ്റിക്കൽ ഇസ്ലാമിനെ സുഖിപ്പിച്ചു കൂടെനിർത്താൻ തയ്യാറുമല്ല. ആ സത്യം മനസിലായപ്പോഴാണ് യാസർ അറഫാത്തും PLOയും അനുരഞ്ജനത്തിൻറെ പാത സ്വീകരിച്ചത്. ഹമാസും ഹെസ്ബൊള്ളയും അവരെ താങ്ങിനിർത്തുന്ന ഇറാനും അതു മറന്നുപോയി എന്നതാണ് അവരുടെയും ലോകത്തിൻറെയും ദുരന്തം. മുനമ്പത്തെ പാവങ്ങളുടെ ഭൂമി തങ്ങളുടേതാണെന്നു വഖഫ് ബോർഡ് പറയുന്നതുപോലെ ഇസ്രായേലിലെ ഭൂമി തങ്ങളുടേതാണെന്നു വ്യാജപ്രചരണം നടത്തി അതു കൈവശപ്പെടുത്താം എന്നു തെറ്റിദ്ധരിച്ചുപോയ ഹമാസിനും ഹെസ് ബൊള്ളയ്ക്കും ഇറാനും സുബോധം ഉണ്ടാകാൻ വേണ്ടി നമുക്കു പ്രാർഥിക്കാം.
ഇസ്രയേലും ശത്രുരാജ്യങ്ങളുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിയുമായി വരുന്ന ഒരു വ്യക്തിയെക്കുറിച്ചും ബൈബിൾ പ്രവചിക്കുന്നുണ്ട് [ ദാനി 9:27]. അത് എതിർക്രിസ്തു (Antichrist) ആയിരിക്കും. എതിർക്രിസ്തുവിൻറെ വെളിപ്പെടൽ യേശുക്രിസ്തുവിൻറെ രണ്ടാം വരവിൻറെ തൊട്ടടുത്ത സുനിശ്ചിതമായ അടയാളമാണ് എന്നു നമുക്കറിയാം.
കാലം അതിൻറെ അന്ത്യത്തിലേക്കു ശീഘ്രപ്രയാണം ചെയ്യുമ്പോൾ കാലത്തിൻറെ അടയാളമായി ദൈവം ഇസ്രയേലിനെ സ്ഥാപിച്ചിരിക്കുന്നു എന്നതാണു ചരിത്രത്തിൽ ഇസ്രായേലിൻറെ പ്രസക്തി എന്ന് ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.
അടിക്കുറിപ്പ്: ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്കുക എന്നതാണു തങ്ങളുടെ ലക്ഷ്യം എന്ന് ഇസ്രായേൽ സൂചിപ്പിച്ചിട്ടുണ്ട്. ലോകമെങ്ങും ഇസ്ലാമിക തീവ്രവാദത്തെ പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മതഭരണകൂടം തകരുകയും അതിൻറെ സ്ഥാനത്ത് ഇറാനിലെ ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം വരികയും ചെയ്‌താൽ അതിനെ ഇറാനിലെ ജനത ആഹ്‌ളാദത്തോടെ സ്വീകരിക്കും എന്നതിൽ സംശയമില്ല. ഒരുപക്ഷേ ചരിത്രത്തിൽ ബെഞ്ചമിൻ നെതന്യാഹുവിൻറെ നിയോഗവും അതായിരിക്കാം. ഇസ്രായേലിന് ഇറാനോടു വലിയൊരു കടം വീട്ടാനുണ്ട്. ‘നിയമലംഘകരായ ശത്രുക്കളുടെയും ഏറ്റവും നിന്ദ്യരായ ധിക്കാരികളുടെയും ലോകത്തിലെ ഏറ്റവും ദുഷ്ടനായ , അനീതി പ്രവർത്തിക്കുന്ന, ഒരു രാജാവിൻറെയും – നെബുക്കദ് നേസർ – കരങ്ങളിൽ (ദാനി 3:9) അടിമകളായി ഏല്പിച്ചുകൊടുക്കപ്പെട്ട ഇസ്രായേൽക്കാർക്കു സ്വാതന്ത്ര്യം നൽകിയ സൈറസ് ചക്രവർത്തിയുടെ പിൻതലമുറക്കാർക്ക്, നബുക്കദ്നേസറിനേക്കാൾ ക്രൂരരായ തങ്ങളുടെ ഭരണാധികാരികളിൽ നിന്നു മോചനം നൽകിക്കൊണ്ടായിരിക്കാം ഒരുപക്ഷേ ഇസ്രായേൽ ഇറാനോടുള്ള കടം വീട്ടുന്നത്.