ദൈവപിതാവിൻറെ ജപമാല

🌿🌹🌿🌹🌿🌹🌿🌹🌿🌹
“ദൈവപിതാവിനോടുള്ള   അബ്ബാ ജപമാല”

“ദൈവപിതാവേ
അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനും  എന്റെ
സർവസ്വവും  അങ്ങേ 
മുമ്പിലണച്ചു  കുമ്പിടുന്നു”

അബ്ബാ പ്രേഷിതത്വ പ്രാർത്ഥന

ദൈവ പിതാവേ, എല്ലാ മനുഷ്യരും  അങ്ങേ  അറിയുകയും സ്നേഹിക്കുകയും  പ്രത്യേകഭക്തിയാൽ ബഹുമാനിക്കുകയും  ചെയ്യുക എന്ന പ്രേഷിതത്വത്തെ ആശീർവദിക്കുകയും സംരക്ഷിക്കുകയും  സഹായിക്കുകയും  ചെയ്യണമേ..

എല്ലാം  ക്രമീകരിക്കുകയും ഹൃദയങ്ങളെ സജ്ജീകരിക്കുകയും വാക്കുകളെ വിശുദ്ധീകരിക്കുകയും പ്രവർത്തനങ്ങളെ  അനുഗ്രഹിക്കുകയും അങ്ങനെ  അങ്ങയുടെ  തിരുഹിതം നിറവേറ്റുവാൻ ഞങ്ങളെ  സഹായിക്കുകയും  ചെയ്യണമേ..

ദൈവപിതാവേ, ഞങ്ങൾ അങ്ങയെ  സവിശേഷമാം  വിധം അനുഭവിച്ചറിയുകയും സ്നേഹിക്കുകയും  ബഹുമാനിക്കുകയും സ്തുതിക്കുകയും  ആരാധിക്കുകയും ചെയ്യുന്നു..

ആമേൻ

(1സ്വർഗ്ഗസ്ഥനായ…
1നന്മ നിറഞ്ഞ…
1ത്രിത്വ സ്തുതി… )

        അബ്ബാ ജപമാല

    ✨️കുരിശടയാളം  ✨️

വിശുദ്ധ  കുരിശിന്റെ +അടയാളത്താലേ +ഞങ്ങളുടെ ശത്രുക്കളിൽ  നിന്നു +ഞങ്ങളെ  രക്ഷിക്കണമേ +പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ  ആമേൻ

🌹🌿🌹🌿🌹🌿🌹🌿🌹🌿

       വിശ്വാസപ്രമാണം

സർവശക്തനായ പിതാവും  ആകാശത്തിന്റെയും  ഭൂമിയുടെയും സൃഷ്ടാവുമായ  ദൈവത്തിൽ  ഞാൻ  വിശ്വസിക്കുന്നു.

അവിടുത്തെ  ഏക പുത്രനും ഞങ്ങളുടെ  കർത്താവുമായ ഈശോമിശിഹായിലും  ഞങ്ങൾ  വിശ്വസിക്കുന്നു.

ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ  ഗർഭസ്ഥനായി  കന്യകാമറിയത്തിൽ  നിന്നും  പിറന്നു, പന്തിയോസ്  പീലാത്തോസിന്റെ  കാലത്തു  പീഡകൾ  സഹിച്ചു , കുരിശിൽ തറക്കപ്പെട്ടു, മരിച്ചു അടക്കപ്പെട്ടു, പാതാളങ്ങളിൽ  ഇറങ്ങി, മരിച്ചവരുടെ  ഇടയിൽ  നിന്നു മൂന്നാം നാൾ  ഉയിർത്തു, സ്വർഗ്ഗത്തിലേയ്ക്കെഴുന്നള്ളി, സർവശക്തിയുള്ള    പിതാവായ  ദൈവത്തിന്റെ  വലതു  ഭാഗത്തു  ഇരിക്കുന്നു.

അവിടുന്ന്  ജീവിക്കുന്നവരെയും  മരിച്ചവരെയും  വിധിക്കുവാൻ  വരുമെന്നും  ഞാൻ  വിശ്വസിക്കുന്നു.

പരിശുദ്ധാത്മാവിലും  ഞാൻ  വിശ്വസിക്കുന്നു.

വിശുദ്ധ  കത്തോലിക്ക  സഭയിലും പുണ്യവാന്മാരുടെ  ഐക്യത്തിലും ശരീരത്തിന്റെ  ഉയിർപ്പിലും നിത്യമായ  ജീവിതത്തിലും ഞാൻ  വിശ്വസിക്കുന്നു ..

ആമേൻ

🌱🌸🌱🌸🌱🌸🌱🌸🌱🌸🌱

ഒന്നാമത്തെ  ദിവ്യ രഹസ്യം :

ഏദൻ തോട്ടത്തിൽ, ആദത്തിന്റെയും ഹവ്വയുടെയും പാപത്തിനു  ശേഷം കർത്താവിന്റെ  ആഗമനം  വാഗ്ദാനം  ചെയ്തപ്പോൾ, ദൈവപിതാവിനുണ്ടായ വിജയാനന്ദത്തെക്കുറിച്ചു  ധ്യാനിക്കുക..

“ദൈവമായ കര്‍ത്താവ്‌ സര്‍പ്പത്തോടു പറഞ്ഞു: ഇതുചെയ്‌തതുകൊണ്ട്‌ നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും .
നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും.
നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.

(ഉല്‍പത്തി 3 : 14-15)

(1നന്മ നിറഞ്ഞ മറിയമേ..
10 സ്വർഗസ്ഥനായ.. . 1ത്രിത്വസ്തുതി )

“എന്റെ  നല്ല പിതാവേ എന്നെ  മുഴുവനായി  അങ്ങേയ്ക്കു  സമർപ്പിക്കുന്നു. എന്റെ  പ്രിയപ്പെട്ട  കാവൽക്കാരാ, ആരെക്കുറിച്ചുള്ള  സ്നേഹമാണോ എന്നെ  ഇവിടെ  എത്തിച്ചിരിക്കുന്നത്, ആ  ദൈവത്തിന്റെ  മാലാഖേ, ഇന്നു  മുതൽ  എന്റെയൊപ്പം  ഉണ്ടാകണമെന്നും എന്നെ  പ്രകാശിപ്പിക്കുകയും  നയിക്കുകയും  ഭരിക്കുകയും സംരക്ഷിക്കുകയും  ചെയ്യണമെന്നും ഞാൻ  അപേക്ഷിക്കുന്നു”

രണ്ടാമത്തെ ദിവ്യരഹസ്യം :

മംഗള വാർത്തയുടെ  സമയത്തു  പരിശുദ്ധ കന്യക മറിയം ദൈവഹിതത്തിനു  സമ്മതമറിയിച്ചപ്പോൾ ദൈവപിതാവിനുണ്ടായ  വിജയാനന്ദത്തെക്കുറിച്ചു  ധ്യാനിക്കുക..

“ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം.
അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.
യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല.”
(ലൂക്കാ 1 : 30-33)

(1നന്മ നിറഞ്ഞ മറിയമേ… 10സ്വർഗസ്ഥനായ… 1ത്രിത്വസ്തുതി… )

“എന്റെ  നല്ല പിതാവേ എന്നെ  മുഴുവനായി  അങ്ങേയ്ക്കു  സമർപ്പിക്കുന്നു. എന്റെ  പ്രിയപ്പെട്ട  കാവൽക്കാരാ, ആരെക്കുറിച്ചുള്ള  സ്നേഹമാണോ എന്നെ  ഇവിടെ  എത്തിച്ചിരിക്കുന്നത്, ആ  ദൈവത്തിന്റെ  മാലാഖേ, ഇന്നു  മുതൽ  എന്റെയൊപ്പം  ഉണ്ടാകണമെന്നും എന്നെ  പ്രകാശിപ്പിക്കുകയും  നയിക്കുകയും  ഭരിക്കുകയും സംരക്ഷിക്കുകയും  ചെയ്യണമെന്നും ഞാൻ  അപേക്ഷിക്കുന്നു.”

മൂന്നാമത്തെ  ദിവ്യ രഹസ്യം :

ഗത്സമേൻ  തോട്ടത്തിൽ  വച്ചു ശക്തി  മുഴുവൻ പുത്രന് കൊടുത്തപ്പോൾ, ദൈവപിതാവിനുണ്ടായ  വിജയാനന്ദത്തിനെക്കുറിച്ചു ധ്യാനിക്കുക

“പിതാവേ, അങ്ങേക്ക്‌ ഇഷ്‌ട മെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന്‌ അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!.
അപ്പോള്‍ അവനെ ശക്‌തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ പ്രത്യക്‌ഷപ്പെട്ടു.
അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്‌ഷ്‌ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്‌തത്തുള്ളികള്‍പോലെ നിലത്തുവീണു.”

(ലൂക്കാ 22/42-44)

(1നന്മ നിറഞ്ഞ മറിയമേ… 10സ്വർഗസ്ഥനായ… 1ത്രിത്വസ്തുതി… )

“എന്റെ  നല്ല പിതാവേ എന്നെ  മുഴുവനായി  അങ്ങേയ്ക്കു  സമർപ്പിക്കുന്നു. എന്റെ  പ്രിയപ്പെട്ട  കാവൽക്കാരാ, ആരെക്കുറിച്ചുള്ള  സ്നേഹമാണോ എന്നെ  ഇവിടെ  എത്തിച്ചിരിക്കുന്നത്, ആ  ദൈവത്തിന്റെ  മാലാഖേ, ഇന്നു  മുതൽ  എന്റെയൊപ്പം  ഉണ്ടാകണമെന്നും എന്നെ  പ്രകാശിപ്പിക്കുകയും  നയിക്കുകയും  ഭരിക്കുകയും സംരക്ഷിക്കുകയും  ചെയ്യണമെന്നും ഞാൻ  അപേക്ഷിക്കുന്നു.”

നാലാമത്തെ  ദിവ്യ രഹസ്യം :

ഓരോ തനതു  വിധിയുടെയും  അവസരത്തിൽ  ദൈവപിതാവിനുണ്ടാകുന്ന വിജയാനന്ദത്തിനെക്കുറിച്ചു  ധ്യാനിക്കുക.

“അവന്‍ എഴുന്നേറ്റ്‌, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ്‌ അവനെ കണ്ടു. അവന്‍ മനസ്സലിഞ്ഞ്‌ ഓടിച്ചെന്ന്‌ അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്‌തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല.
പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്‌ത്രം കൊണ്ടുവന്ന്‌ ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍.
കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്‌ഷിച്ച്‌ ആഹ്ലാദിക്കാം.
എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.”

(ലൂക്കാ 15 : 20-24)

(1നന്മ നിറഞ്ഞ മറിയമേ… 10സ്വർഗസ്ഥനായ… 1ത്രിത്വസ്തുതി… )

“എന്റെ  നല്ല പിതാവേ എന്നെ  മുഴുവനായി  അങ്ങേയ്ക്കു  സമർപ്പിക്കുന്നു. എന്റെ  പ്രിയപ്പെട്ട  കാവൽക്കാരാ, ആരെക്കുറിച്ചുള്ള  സ്നേഹമാണോ എന്നെ  ഇവിടെ  എത്തിച്ചിരിക്കുന്നത്, ആ  ദൈവത്തിന്റെ  മാലാഖേ, ഇന്നു  മുതൽ  എന്റെയൊപ്പം  ഉണ്ടാകണമെന്നും എന്നെ  പ്രകാശിപ്പിക്കുകയും  നയിക്കുകയും  ഭരിക്കുകയും സംരക്ഷിക്കുകയും  ചെയ്യണമെന്നും ഞാൻ  അപേക്ഷിക്കുന്നു.”

അഞ്ചാമത്തെ  ദിവ്യ രഹസ്യം :

പൊതുവിധിയുടെ  വേളയിൽ ദൈവപിതാവിന്റെ വിജയാനന്ദത്തിനെക്കുറിച്ചു  ധ്യാനിക്കുക

“ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി.
വിശുദ്‌ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്‌, ദൈവസന്നിധിയില്‍നിന്ന്‌, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്‌ അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന്‌ അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.
അവിടുന്ന്‌ അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
(വെളിപാട്‌ 21 : 1-4)

(1  നന്മ  നിറഞ്ഞ…
10 സ്വർഗസ്ഥനായ…
1 ത്രിത്വ സ്തുതി…)

“എന്റെ  നല്ല പിതാവേ എന്നെ  മുഴുവനായി  അങ്ങേയ്ക്കു  സമർപ്പിക്കുന്നു. എന്റെ  പ്രിയപ്പെട്ട  കാവൽക്കാരാ, ആരെക്കുറിച്ചുള്ള  സ്നേഹമാണോ എന്നെ  ഇവിടെ  എത്തിച്ചിരിക്കുന്നത്, ആ  ദൈവത്തിന്റെ  മാലാഖേ, ഇന്നു  മുതൽ  എന്റെയൊപ്പം  ഉണ്ടാകണമെന്നും എന്നെ  പ്രകാശിപ്പിക്കുകയും  നയിക്കുകയും  ഭരിക്കുകയും സംരക്ഷിക്കുകയും  ചെയ്യണമെന്നും ഞാൻ  അപേക്ഷിക്കുന്നു.”

പരിശുദ്ധ  രാജ്ഞിയെ  സ്വസ്തി…

⚡️🔥⚡️🔥⚡️🔥⚡️🔥⚡️🔥⚡️

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ   

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പുത്രനും  ലോകരക്ഷകനുമായ  ദൈവമേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പരിശുദ്ധാത്മാവായ ദൈവമേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ലോകസ്രഷ്ടാവായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

സമാധാനസ്ഥാപകനായ ദൈവമേ  

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 അനന്തനന്മയായ പിതാവേ

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഔദാര്യനിധിയായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 എല്ലാറ്റിൻറെയും  ആദികാരണമായ പിതാവേ  

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഏറ്റവും മാധുര്യമുള്ള പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അനന്തകരുണയായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഞങ്ങളുടെ മഹത്വവും സൗഭാഗ്യവുമായ പിതാവേ  

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

സകലരുടെയും സമ്പത്തായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

എല്ലാ രാഷ്ട്രങ്ങളുടെയും വിജയമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

സകല ക്രിസ്ത്യാനികളുടെയും  പ്രതീക്ഷയായ പിതാവേ

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

സഭയുടെ അലങ്കാരമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

രാജാക്കന്മാരുടെ  പ്രതാപമായ  പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

വിഗ്രഹഭഞ്ജകനായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ജനങ്ങളുടെ ആശ്വാസമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പുരോഹിതരുടെ ആനന്ദമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

മനുഷ്യരുടെ  വഴികാട്ടിയായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

കുടുംബജീവിതത്തിൻറെ ദാനമായ  പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ദരിദ്രരുടെ സഹായമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

യുവാക്കളുടെ  വഴികാട്ടിയായ പിതാവേ  

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ശിശുക്കളുടെ കൂട്ടുകാരനായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അടിമകളുടെ മോചനമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അഹങ്കാരികളുടെ വിനാശമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

നീതിമാന്മാരുടെ ജ്ഞാനമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ദുഖിതരുടെ ആശ്വാസമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അനാഥരുടെ പ്രത്യാശയായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ആപത്തുകളിൽ രക്ഷയുടെ  തുറമുഖമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പാവപ്പെട്ടവരുടെ ആശ്വാസമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 പീഡിതരുടെ സമാശ്വാസമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അശരണരുടെ അഭയമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

വൃദ്ധരുടെ ആലംബമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

മരണാസന്നരുടെ  ആശ്രയമായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഞങ്ങളുടെ ദാഹവും ദാരിദ്ര്യവും ശമിപ്പിക്കുന്ന പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 മൃതരുടെ ജീവനായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പുണ്യവാന്മാരുടെ പുകഴ്ചയായ പിതാവേ 

                     ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ലോകത്തിൻറെ  പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടേ 

     കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ 

ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടേ 

     കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 

ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടേ  

     കർത്താവേ, ഞങ്ങളോട് കരുണയായിരിക്കണമേ 

സമർപ്പണ പ്രാർഥന 

——————————-

ദൈവപിതാവേ, എനിക്ക് പരിശുദ്ധാത്മാവിൻറെ പ്രകാശവും കൃപാവരവും ശക്തിയും തന്നാലും! ഞാൻ ഒരിക്കലും ആ ദിവ്യാത്മാവിനെ  കൈവിടാതിരിക്കാനും ദുഖിപ്പിക്കാതിരിക്കാനും എന്നിൽ ബലഹീനനാകാൻ അവിടുത്തെ അനുവദിക്കാതിരിക്കാനും ആ അരൂപിയുടെ ചൈതന്യത്തിൽ എന്നെ ശക്തനാക്കിയാലും.

പിതാവേ, അങ്ങയുടെ പുത്രനായ യേശുവിൻറെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു; യേശുവേ അങ്ങയുടെ  ഹൃദയം തുറന്ന് എൻറെ ഹൃദയത്തിൽ വയ്ക്കുക. പരിശുദ്ധ  കന്യകാമറിയത്തിൻറെ  വിമലഹൃദയത്തോടു ചേർത്ത് ദൈവപിതാവിനു സമർപ്പിക്കുക!  ഇതിനുവേണ്ട കൃപാവരം എനിക്കു  വാങ്ങിത്തരണമേ.

ദിവ്യപിതാവേ, ആത്മാക്കളുടെ മാധുര്യമുള്ള പ്രത്യാശയായ അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ. ദിവ്യപിതാവേ, സർവ ജനപദങ്ങളുടെയും മേൽ വർഷിക്കപ്പെടുന്ന അനന്ത നന്മയേ, അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും  ചെയ്യട്ടെ. ദിവ്യപിതാവേ, മനുഷ്യരാശിയുടെ കരുണാർദ്ര ഹിമബിന്ദുവേ, അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ,ആമേൻ.