കർത്താവേ അനുഗ്രഹിക്കണമെ, കർത്താവേ അനുഗ്രഹിക്കണമെ.
മിശിഹായേ അനുഗ്രഹിക്കണമെ, മിശിഹായേ അനുഗ്രഹിക്കണമെ.
കർത്താവേ അനുഗ്രഹിക്കണമെ, കർത്താവേ അനുഗ്രഹിക്കണമെ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ,മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമെ, മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമെ
സ്വർഗസ്ഥനായ പിതാവായ ദൈവമെ, ഞങ്ങളെ അനുഗ്രഹിക്കണമെ.
ഭൂലോക രക്ഷകനായ പുത്രനായ ദൈവമെ, ഞങ്ങളെ അനുഗ്രഹിക്കണമെ.
പരിശുദ്ധാത്മാവായ ദൈവമെ, ഞങ്ങളെ അനുഗ്രഹിക്കണമെ.
ഏകദൈവമായ പരിശുദ്ധ ത്രിത്വമെ, ഞങ്ങളെ അനുഗ്രഹിക്കണമെ.
സത്യവിശ്വാസത്തിന്റെ മാത്യകയായ പരിശുദ്ധ മറിയമെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സത്യവിശ്വാസത്തിന്റെ കാവൽക്കാരനായ വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. സ്നാപകയോഹന്നാനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
തലകീഴായി ക്രൂശിക്കപ്പെട്ട വി. പത്രോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. പൗലോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കുരിശുമരണം വരിച്ച വി. അന്ത്രയോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. യാക്കോബേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കുന്തത്താൽ കൊല്ലപ്പെട്ട വി. തോമ്മായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരസ്സിൽ അടിയേറ്റ് കൊല്ലപ്പെട്ട വി. ചെറിയ യാക്കോബേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
തലകീഴായി ക്രൂശിക്കപ്പെട്ട വി. പീലിപ്പോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
അറക്കവാളാൽ കൊല്ലപ്പെട്ട വി. ശിമയോനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
വാളിനാൽ വധിക്കപ്പെട്ട വി. മത്തായിയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കുതിരകളെകെട്ടി ശരീരം വലിച്ചുകീറി കൊല്ലപ്പെട്ട വി. മാർക്കോസ്, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ഒലിവുമരത്തിൽ തൂക്കികൊല്ലപ്പെട്ട വി. ലൂക്കായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
തിളച്ച എണ്ണയിൽ ഇട്ടിട്ടും മരിക്കാത്തതിനാൽ പാമോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട വി. യോഹന്നാനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
തൊലിയുരിഞ്ഞ് ക്രൂശിക്കപ്പെട്ട വി. ബർത്തലോമിയോയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കുരിശിൽ കെട്ടി അമ്പെയ്യപ്പെട്ട വി. യൂദായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ക്രൂശിക്കപ്പെട്ട വി. മത്തിയാസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കല്ലെറിഞ്ഞു കൊല്ലപ്പെട്ട വി. ബർണബായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കല്ലെറിഞ്ഞു കൊല്ലപ്പെട്ട വി. സ്തേഫാനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
അമ്പുകളാലും ഗദയാലും പീഡിപ്പിക്കപ്പെട്ട വി. സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
എരിതീയിൽ എറിയപ്പെട്ടിട്ടും മരിക്കാത്തതിനാൽ ശിരച്ഛേദനം ചെയ്യപ്പെട്ട വി. ആഗ്നസ്, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശരീരം വെട്ടിമുറിച്ച് അഗ്നിയിൽ ദഹിപ്പിക്കപ്പെട്ട വി. പോളികാർപ്പേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ജസ്റ്റിനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. സിപ്രിയാനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ആൽബനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സിംഹങ്ങൾക്ക് ഇരയാക്കപ്പെട്ട അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. വാലന്റെനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ഗീവർഗ്ഗീസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കണ്ണുകൾ ചൂഴ്ന്നെടുത്ത് ശിരച്ഛേദനം ചെയ്യപ്പെട്ട വി. ലൂസിയ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ഇരുമ്പ് അടുപ്പിൽ ദഹിപ്പിക്കപ്പെട്ട വി. ലോറൻസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. സിസിലിയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട അലക്സാൻഡിയായിലെ വി. കാതറിനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. തോമസ് മൂറേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ജോൺ ഡി ബ്രിട്ടോ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ചാരിത്ര്യശുദ്ധിക്കുവേണ്ടി രക്തസാക്ഷിണിയായ വി. മരിയ ഗൊരേത്തിയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
വിഷം കുത്തിവച്ച് കൊല്ലപ്പെട്ട വി. മാക്സ് മില്ല്യൻ കോൾബയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. തോമസ് ബെക്കറ്റേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ഫെലിസിറ്റായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
അഗ്നിയാലും പീഡനയന്ത്രങ്ങളാലും കഠിന പീഡനമേറ്റ് കൊല്ലപ്പെട്ട വി. അഗാത്തയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ഇരുമ്പു ചാട്ടയാൽ അടിക്കപ്പെട്ട് അഗ്നിയിൽ ദഹിപ്പിക്കപ്പെട്ട വി. പ്രിസ്‌കായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ഒട്ടനവധി ശാരീരിക പീഡനങ്ങൾക്കൊടുവിൽ ശിരച്ഛേദനം ചെയ്യപ്പെട്ട വി. ഫിലോമിനായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കപ്പെട്ട വി. തെക്ലയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട് അന്ത്യോക്യായിലെ വി. മാർഗ്രറ്റേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ഐറിനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ഫ്രാൻസിസ് ഫെർഡിനന്റെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ക്രൂശിക്കപ്പെട്ട വി. ഗോൺസാലോ ഗാർഷ്യായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ക്രിസ്റ്റീനായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ബാർബരായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ഇരുമ്പുകൊളുത്തുകളാൽ പീഡിപ്പിക്കപ്പെട്ട് ഇരുമ്പ് അടുപ്പിൽ ദഹിപ്പിക്കപ്പെട്ട സരഗോസയിലെ വി. വിൻസെന്റേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
വിവിധ ക്രൂരപീഡനങ്ങൾക്കൊടുവിൽ ഈയകട്ടകൾ നിറഞ്ഞ ചാട്ടകൊണ്ട് അടിയേറ്റ്
കൊല്ലപ്പെട്ട വി. ബിബിയാനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ശിരച്ഛേദനം ചെയ്യപ്പെട്ട വി. ക്രിസ്റ്റഫറേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
അഗ്നിയിൽ ദഹിപ്പിക്കപ്പെട്ട വി. ചാൾസ് ലവംഗയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കുരിശിൽ തൂക്കി കല്ലെറിഞ്ഞും അമ്പെയ്തും പീഡിപ്പിച്ച ശേഷം ശിരച്ഛേദനം ചെയ്യപ്പെട്ട
വി. കോസ്മോസേ, വി. ഡാമിയനേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
കഠാരകൊണ്ട് കുത്തേറ്റ് മരിച്ച വാഴ്ത്തപ്പെട്ട റാണി മരിയയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ദീർഘനാളുകളിലെ കഠിന പീഡനങ്ങൾക്കുശേഷം – വെടിയേറ്റ് കൊല്ലപ്പെട്ട വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
രക്തസാക്ഷികളായ കുഞ്ഞിപ്പെതങ്ങളേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
അറിയപ്പെടാത്ത രക്തസാക്ഷികളായ സകല പുണ്യാത്മാക്കളേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സ്ത്രീപുരുഷന്മാരായ സകല വിശുദ്ധരേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സകല മാലാഖമാരേ, മുഖ്യദൂതൻമാരേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ഞങ്ങളുടെ കാവൽ മാലാഖമാരേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമെ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, – കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമെ.
നമുക്ക് പ്രാർത്ഥിക്കാം ഗോതമ്പുമണി നിലത്തുവീണഴുകി ധാരാളം ഫലം പുറപ്പെടുവിക്കുന്നതുപോലെ, സ്വന്തം ജീവനെ അങ്ങേയ്ക്കായി നഷ്ടപ്പെടാത്തി നിത്യജീവൻ സ്വന്തമാക്കുവാനും (വി. യോഹ, 12:24,25) വിശ്വാസത്തിന്റെ സദ്ഫലങ്ങൾ തലമുറകളിലേക്ക് കൈമാറുവാനും സ്വജീവൻ തന്നെയാകുന്ന ചുടുനിണത്താൽ സഭയെ വളർത്തുവാനും രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ ക്രൂശിതനായ ഈശോയേ, അങ്ങയുടെ കുരിശിന്റെ വഴിയെ നടന്ന്, അങ്ങേയ്ക്കായി രക്തം ചിന്തി, അചിന്തനീയങ്ങളായ പീഡകളിൽ പോലും അങ്ങയോടും സത്യപ്രബോധനത്തോടും വിശ്വസ് ത ത ഏറ്റു പറഞ്ഞ്, സത്യവിശ്വാസത്തിന്റെ സജീവസാക്ഷികളായി മാറിയ വിശുദ്ധ രക്തസാക്ഷികളുടെ മാധ്യസ്ഥ്യം തേടുന്ന ഞങ്ങളുടെ യാചനകൾ ദയാപൂർവ്വം കേൾക്കണമെ
ദൈവവചനത്തോടും സത്യപ്രബോധനത്തോടും വിശ്വസ്തതയും സത്യവിശ്വാസം ജീവിക്കാനുള്ള തീക്ഷ്ണതയും അങ്ങയോടുള്ള സ്നേഹ തീക്ഷ്ണതയാൽ ജീവൻ ബലികഴിക്കാനുള്ള ആത്മസമർപ്പണവും നൽകി ഞങ്ങളെയും എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കണമെ. അങ്ങയുടെ തിരുരക്തത്തിന്റെയും രക്തസാക്ഷികളുടെ ചുടുനിണത്തിന്റെയും യോഗ്യതകളാൽ, സത്യവിശ്വാസത്തിനും തിരുസഭയ്ക്കും എതിരെ പ്രവർത്തിക്കുന്ന സാത്താന്റെ എല്ലാ കുടില തന്ത്രങ്ങളെയും തകർക്കണമെ, ഭാരതത്തിലും ലോകം മുഴുവനിലും അങ്ങേ അറിയാത്ത സകലരെയും അങ്ങയിലേയ്ക്ക് ആകർഷിച്ച് ചേർത്തു നിർത്തണമെ, സകല രക്തസാക്ഷികളുടെയും മധ്യസ്ഥതയിൽ ഞങ്ങൾ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ടരുളേണമെ. ആമ്മേൻ.
“വിശ്വാസതീക്ഷ്ണതയിൽ വളരുവാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ” എന്നും മറുപടിയായി ചൊല്ലാവുന്നതാണ്.