പരിശുദ്ധ ദൈവമാതാവിന്റെ തിരുവചന ജപമാല

(ജപമാലയിലെ ഓരോ ദിവ്യരഹസ്യത്തിലും അതിനോടനുബന്ധിച്ചുള്ള 10 ബൈബിൾ വചനങ്ങൾ കൂടി പറഞ്ഞുകൊണ്ട് ചൊല്ലുന്ന ജപമാലയാണ് തിരുവചന ജപമാല അഥവാ തിരുവചനക്കൊന്ത എന്നറിയപ്പെടുന്നത്. വചനം പറഞ്ഞ് ജപമാല ചൊല്ലുമ്പോൾ അതു വലിയ അത്മീയ സന്തോഷത്തിനും ദൈവാനുഗ്രഹത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും പിശാചുക്കൾ ഭയപ്പെടുവാനും കാരണമാകുന്നു.)

കുരിശടയാളം: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമ്മേൻ.

അളവില്ലാത്ത സകല നന്മസ്വരൂപനായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! ബലഹീനരും നന്ദിഹീനരും പാപികളുമായ ഞങ്ങൾ അതിരില്ലാത്ത മഹിമപ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ടു പരിശുദ്ധ ദൈവ മാതാവിൻ്റെ സ്തുതിക്കായി ജപമാലയർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്തു പലവിചാരം കൂടാതെ പൂർത്തിയാക്കുവാൻ കർത്താവേ, ഞങ്ങളെ സഹായിക്കണമേ.

വിശ്വാസപ്രമാണം (ജപമാലയുടെ കുരിശിൽ പിടിച്ചുകൊണ്ട്)

സർവ്വശക്തനായ പിതാവും ആകാശത്തിൻ്റെയും ഭൂമിയുയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു.ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിൻ്റെ കാലത്തു പീഡകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗത്തിലേക്കു എഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരിക്കുന്നു. അവിടെ നിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

വലിയ മണിയിൽ പിടിച്ചുകൊണ്ട്) 1 സ്വർഗസ്ഥനായ….. പിതാവായ ദൈവത്തിൻ്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലവത്തായിത്തീരുന്നതിനു അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കണമേ.

(ചെറിയമണിയിൽ പിടിച്ചുകൊണ്ട്) 1 നന്മനിറഞ്ഞ… പുത്രനായ ദൈവത്തിൻ്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

(ചെറിയമണിയിൽ പിടിച്ചുകൊണ്ട്) 1 നന്മനിറഞ്ഞ… പരിശുദ്ധാത്മാവായ ദൈവത്തിന് എത്രയും പ്രിയമുള്ള പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

(ചെറിയമണിയിൽ പിടിച്ചുകൊണ്ട്) 1 നന്മനിറഞ്ഞ…

(വലിയ മണിയിൽ പിടിച്ചുകൊണ്ട്) 1 ത്രിത്വസ്തുതി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ.

ജപമാലയുടെ ഓരോ ദശകവും കഴിഞ്ഞു ചൊല്ലുന്ന ഫാത്തിമാ സുകൃതജപവും അപേക്ഷയും.

 ഓ, എൻ്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ സഹായം കൂടുതൽ ആവിശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കു ആനയിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ (Joyful Mysteries)

(തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു)

ഒന്നാം ദിവ്യരഹസ്യം (മംഗളവാർത്ത) (The Annunciation)

പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗ്രബിയേൽ മാലാഖ ദൈവകല്പനയാൽ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചു എന്നു നമുക്കു ധ്യാനിക്കാം. (1-ാമത്തെ നിയോഗം സമർപ്പിക്കുക. )

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ..

1 “ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിൻ്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു” (ലൂക്കാ . 1:26-27). നന്മനിറഞ്ഞ …

2 “ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നാടു കൂടെ!” (ലൂക്കാ 1:28). നന്മനിറഞ്ഞ …

“ഈ വചനം കേട്ട് അവൾ വളരെ അസ്വസ്ഥയായി. എന്താണ് ഈ അഭിവാദനത്തിൻ്റെ അർത്ഥം എന്ന് അവൾ ചിന്തിച്ചു” (ലൂ ക്കാ. 1:29). നന്മനിറഞ്ഞ …

4 ദൂതൻ അവളോടു പറഞ്ഞു: മറിയമേ നീ ഭയപ്പെടേണ്ടാ; ദൈവ സന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ, 1:30). നന്മനിറഞ്ഞ …

നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം (ലൂക്കാ. 1:31). നന്മനിറഞ്ഞ …

അവൻ വലിയവനായിരിക്കും; അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടും അവൻ്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം ദൈവമായ കർത്താവ് അവന് കൊടുക്കും. യാക്കോബിൻ്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവൻ്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല” (ലൂക്കാ. 1:32-33). നന്മനിറഞ്ഞ …

7 “മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ” (ലൂക്കാ 1:34). നന്മനിറഞ്ഞ …

8. “ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിൻ്റെ മേൽ വരും; അത്യുന്നതൻ്റെ ശക്തി നിൻ്റെമേൽ ആവസിക്കും” (ലൂക്കാ. 2:35). നന്മനിറഞ്ഞ …

9 “ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവ പുത്രൻ എന്നു വിളിക്കപ്പെടും… ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്കാ . 1:35-37). നന്മനിറഞ്ഞ ….

10. “മറിയം മറുപടി പറഞ്ഞു: ഇതാ, കർത്താവിൻ്റെ ദാസി! നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ!” (ലൂക്കാ. 1:38). നന്മനിറഞ്ഞ …

തിത്വസ്തുതി. ഓ എൻ്റെ ഈശോയെ …

രണ്ടാം ദിവ്യരഹസ്യം (മറിയത്തിന്റെ ഏലീശ്വാസന്ദർശനം)

(The Visitation of Mary to Elizabeth)

പരിശുദ്ധ ദൈവമാതാവ് തൻ്റെ ചാർച്ചക്കാരിയായ ഏലിശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്നുകണ്ടു മൂന്നുമാസം വരെ അവർക്കു ശുശ്രൂഷ ചെയ്തു എന്നു നമുക്ക് ധ്യാനിക്കാം. (2-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1. “ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്‌തു ” (ലൂക്കാ. 1:39-40). നന്മനിറഞ്ഞ …

2 “മറിയത്തിൻ്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിൻ്റെ ഉദരരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി” (ലൂക്കാ. 1:41). നന്മനിറഞ്ഞ …

“അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് നിൻ്റെ ഉദരഫലവും അനുഗ്രഹീതം. എൻ്റെ കർത്താവിൻ്റെ അമ്മ എൻ്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിൻ്റെ അഭിവാദനസ്വരം എൻ്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എൻ്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി” (ലൂക്കാ , 1:42-44). നന്മനിറഞ്ഞ …

4. എലിസബത്ത് പറഞ്ഞു: “കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി” (ലൂക്കാ. 1:45). നന്മനിറഞ്ഞ …

5 “മറിയം പറഞ്ഞു: എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എൻ്റെ ചിത്തം എൻ്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തൻ്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു”(ലൂക്കാ . 1:46-48). നന്മനിറഞ്ഞ …

6 “ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ. 1:48-49). നന്മനിറഞ്ഞ …

7 “അവിടുത്തെ ഭക്തരുടെമേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും” (ലൂക്കാ. 1:50). നന്മനിറഞ്ഞ …

“അവിടുന്ന് തൻ്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയ വിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു” (ലൂക്കാ. 1:51). നന്മനിറഞ്ഞ …

9. “അവിടുന്ന് ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ട വിഭവ ങ്ങൾകൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു” (ലൂക്കാ . 1:52-53). നന്മനിറഞ്ഞ …

10. “മറിയം അവളുടെ കൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി” (ലൂക്കാ . 1:56). നന്മനിറഞ്ഞ …

ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ ..

മൂന്നാം ദിവ്യരഹസ്യം (യേശുവിന്റെ പിറവി)

(The Nativity of Jesus)

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവ കുമാരനെ പ്രസവിക്കാൻ കാലമായപ്പോൾ ബേത്ലഹേം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുത്തിൽ കിടത്തി എന്നു നമുക്കു ധ്യാനിക്കാം. (3-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1 “യേശുക്രിസ്തുവിൻ്റെ ജനനം ഇപ്രകാരമായിരുന്നു: അവൻ്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു” (മത്താ. 1:18). നന്മനിറഞ്ഞ …

“അവളുടെ ഭർത്താവായ ജോസഫ് നിതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു (മത്താ. 1:19). നന്മനിറഞ്ഞ …

3, “അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിൻ്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ് “(മത്താ. 1:20). നന്മനിറഞ്ഞ …

4. “അവൾ ഒരു പുത്രനെ പ്രസവിക്കും, നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാൽ, അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും”(മത്താ. 1:21). നന്മനിറഞ്ഞ …

5. “ജോസഫ് നിദ്രയിൽനിന്ന് ഉണർന്ന്, കർത്താവിന്റെ ദൂതൻ കൽപിച്ചതുപോലെ പ്രവർത്തിച്ചു; അവൻ തൻ്റെ ഭാര്യയെ സ്വീകരിച്ചു. (മത്താ . 1:24). നന്മനിറഞ്ഞ …

“ജോസഫ് ദാവീദിൻ്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽ നിന്നു യൂദയായിൽ ദാവീദിൻ്റെ പട്ടണമായ ബേത്ലെഹേമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി” (ലൂക്കാ. 2:4-5). നന്മനിറഞ്ഞ …

7, “അവിടെയായിരിക്കുമ്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തൻ്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു (ലൂക്കാ. 2:6). നന്മനിറഞ്ഞ …

“അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല (ലൂക്കാ. 2:7). നന്മനിറഞ്ഞ …

9. “ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രിയിൽ കാത്തു കൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിൻ്റെ ദൂതൻ അവരുടെ അടുത്തെത്തി, കർത്താവിൻ്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു” (ലൂക്കാ. 2:8-9). നന്മനിറഞ്ഞ …

10.ദൂതൻ അവരോടു പറഞ്ഞതു: ഭയപ്പെടേണ്ട. ഇതാ, സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്‌തു, ജനിച്ചിരിക്കുന്നു” (ലൂക്കാ . 2:10-11). നന്മനിറഞ്ഞ …

തിത്വസ്തുതി. ഓ എൻ്റെ ഈശോയെ …

നാലാം ദിവ്യരഹസ്യം (യേശുവിനെ ദേവാലയത്തിൽ സമർപ്പിക്കൽ)

(The Presentation of Jesus at the Temple)

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ശുദ്ധീകരണത്തിന്റെ നാൾ വന്നപ്പോൾ നമ്മുടെ കർത്താവായ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്നു ദൈവത്തിനു കാഴ്ചവച്ച് ശിമയോൻ എന്ന മഹാത്മാവിൻ്റെ കരങ്ങളിൽ ഏല്പിച്ചു എന്നു നമുക്കു ധ്യാനിക്കാം. (4-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …

“മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജറുസലേമിലേക്കു കൊണ്ടുപോയി” (ലൂക്കാ. 2:22). നന്മനിറഞ്ഞ ….

2. “ജറുസലേമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. അവൻ നീതിമാനും ദൈവഭക്തനും ഇസായേലിൻ്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവൻ്റെ മേൽ ഉണ്ടായിരുന്നു”(ലൂക്കാ. 2:25). നന്മനിറഞ്ഞ …

3. “കർത്താവിൻ്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു” (ലൂക്കാ .2:26). നന്മനിറഞ്ഞ ….

4, “പരിശുദ്ധാത്മാവിൻ്റെ പ്രേരണയാൽ അവൻ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കായി ശിശുവായ യേശുവിനെ മാതാപിതാക്കൻമാർ ദേവാലയത്തിൽ കൊണ്ടു ചെന്നു. ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കർത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയക്കണമേ!” (ലൂക്കാ . 2:27- 29). നന്മനിറഞ്ഞ ….

5 “ എന്തെന്നാൽ, സകലജനതകൾക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എൻ്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു (ലൂക്കാ.2:30-31). നന്മനിറഞ്ഞ ….

“അത് വിജാതീയർക്കു വെളിപാടിൻ്റെ പ്രകാശവും അവിടത്തെ ജനമായ ഇസായേലിൻ്റെ മഹിമയും ആണ് (ലൂക്കാ.2:32). നന്മനിറഞ്ഞ ….

7, “അവനെക്കുറിച്ച് പറയപ്പെട്ടതെല്ലാം കേട്ട് അവൻ്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു (ലൂക്കാ. 2:33). നന്മനിറഞ്ഞ ….

8. “ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവൻ്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും”(ലൂക്കാ. 2:34). നന്മനിറഞ്ഞ ….

9. “അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിൻ്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും” (ലൂക്കാ . 2:35). നന്മനിറഞ്ഞ …

10, “കർത്താവിൻ്റെ നിയമപ്രകാരം എല്ലാം നിവർത്തിച്ചശേഷം അവർ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിൻ്റെ കൃപ അവൻ്റെമേൽ ഉണ്ടായിരുന്നു” (ലൂക്കാ. 2:39-40). നന്മനിറഞ്ഞ …

തിത്വസ്തുതി. ഓ എൻ്റെ ഈശോയെ ….

അഞ്ചാം ദിവ്യരഹസ്യം (ദേവാലയത്തിൽ യേശുവിനെ കണ്ടെത്തൽ

(Finding of Jesus in the Temple)

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ദിവ്യകുമാരന് പന്ത്രണ്ട് വയസ് പ്രായമായിരുന്നപ്പോൾ മൂന്നു ദിവസം അവിടുത്തെ കാണതെ അന്വേഷിച്ചിട്ടു മൂന്നാംനാൾ ദൈവാലയത്തിൽ വേദശാസ്തകളുമായി തർക്കിച്ചിരിക്കെ അവിടുത്തെ കണ്ടെത്തി എന്നു നമുക്കും ധ്യാനിക്കാം. (5-ാമത്തെ നിയോഗം). സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …

1. “യേശുവിൻ്റെ മാതാപിതാക്കൻമാർ ആണ്ടുതോറും പെസഹാ ത്തിരുന്നാളിനു ജറുസലെമിൽ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോൾ പതിവനുസരിച്ച് അവർ തിരുനാളിനു പോയി” ‘ (ലൂക്കാ . 2:41-42). നന്മനിറഞ്ഞ …

2 “തിരുനാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലെമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല” (ലൂക്കാ , 2:43). നന്മനിറഞ്ഞ ….

3 “അവൻ യാത്രാസംഘത്തിൻ്റെ കൂടെ കാണും എന്നു വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലെമിലേക്കു തിരിച്ചുപോയി” (ലൂക്കാ . 2:44-45). നന്മനിറഞ്ഞ …

4. “മൂന്നു ദിവസങ്ങൾക്കു ശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു” (ലൂക്കാ. 2:46). നന്മനിറഞ്ഞ ..

5. “കേട്ടവരെല്ലാം അവൻ്റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു”(ലൂക്കാ. 2:47). നന്മനിറഞ്ഞ …

6. “അവനെക്കണ്ടപ്പോൾ മാതാപിതാക്കൾ വിസ്മയിച്ചു. അവൻ്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിൻ്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു” (ലൂക്കാ. 2:48). നന്മനി റഞ്ഞ…

7 “അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എൻ്റെ പിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃ തനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?” (ലൂക്കാ. 2:48-49). നന്മനിറഞ്ഞ ….

8 “അവൻ തങ്ങളോടു പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല” (ലൂ ക്കാ. 2:50). നന്മനിറഞ്ഞ ….

9 “പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവൻ്റെ അമ്മ ഇക്കാര്യ ങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു” (ലൂക്കാ. 2:39-40). നന്മനിറഞ്ഞ ….

10, “യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നു” (ലൂക്കാ. 2:52). നന്മ നിറഞ്ഞ …

തിത്വസ്തുതി. ഓ എൻ്റെ ഈശോയെ …

പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ (Luminous Mysteries) (വ്യാഴാഴ്ചകളിൽ ചൊല്ലുന്നു)

(2002 ഒക്ടോബർ 16-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച “പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല (Rosarium Virginis Mariae) എന്ന അപ്പസ്തോലിക ലേഖനത്തില “പ്രകാശത്തിൻ്റെ രഹസ്യങ്ങൾ” കൂട്ടിച്ചേർത്തു.)

ഒന്നാം ദിവ്യരഹസ്യം (യേശുവിന്റെ മാമ്മോദീസ) (The Baptism of Jesus)

നമ്മുടെ കർത്താവീശോമിശിഹാ ജോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്നു മാമ്മോദീസ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിൻ്റെ രൂപത്തിൽ അവിടുത്തെമേൽ ഇറങ്ങിവരുകയും ചെയ്തു എന്നു നമുക്കു ധ്യാനി ക്കാം. (1-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …

1. “അക്കാലത്ത് സ്നാപകയോഹന്നാൻ യൂദയായിലെ മരുഭൂമിയിൽ വന്നു പ്രസംഗിച്ചു: മാനസന്തരപ്പെടുവിൻ; സ്വർഗരാജ്യംസമീപിച്ചിരിക്കുന്നു” (മത്താ. 3:1-2). നന്മനിറഞ്ഞ ….

2, “ജറുസലെമിലും യൂദയാ മുഴുവനിലും ജോർദാൻ്റെ പരിസരപ്രദേ ശങ്ങളിലും നിന്നുള്ള ജനം അവൻ്റെ അടുത്തെത്തി. അവർ പാപങ്ങൾ ഏറ്റുപറഞ്ഞ്, ജോർദാൻ നദിയിൽവച്ച് അവനിൽനിന്നു സ്നാനം സ്വീകരിച്ചു” (മത്താ. 2:5-6). നന്മനിറഞ്ഞ …

3. “മാനസാന്തരത്തിനായി ഞാൻ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എൻ്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ; അവൻ്റെ ചെരുപ്പ് വഹിക്കാൻ പോലും ഞാൻ യോഗ്യനല്ല; അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും “(മത്താ . 3:11). നന്മനിറഞ്ഞ …

4 “യേശു യോഹന്നാനിൽ നിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽ നിന്നു ജോർദാനിൽ അവൻ്റെ അടുത്തേക്കു വന്നു”. (മത്താ 3:13). നന്മനിറഞ്ഞ …

5 “ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ എൻ്റെ അടുത്തേക്കു വരുന്നുവോ എന്നു ചോദിച്ച യോഹന്നാൻ അവനെ തടഞ്ഞു” (മത്താ. 3:14). നന്മനിറഞ്ഞ …

 6 “എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു” (മത്താ . 3:15). നന്മനിറഞ്ഞ ….

7 “സ്‌നാനം കഴിഞ്ഞയുടൻ യേശു വെള്ളത്തിൽ നിന്നു കയറി. അപ്പോൾ സ്വർഗം തുറക്കപ്പെട്ടു” (മത്താ. 3:16). നന്മനിറഞ്ഞ ….

8 ദൈവാത്മാവ് പ്രാവിൻ്റെ രൂപത്തിൽ തൻ്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു” (മത്താ.3:16). നന്മനിറഞ്ഞ ….

9 ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗത്തിൽ നിന്നു കേട്ടു” (മത്താ. 3:17). നന്മനിറഞ്ഞ …

10 സ്‌നാപകയോഹന്നാൻ പറഞ്ഞു: “ഞാൻ അവനെ അറിഞ്ഞിരു ന്നില്ല. എന്നാൽ, ജലംകൊണ്ടു സ്നാനം നൽകാൻ എന്നെ അയച്ചവൻ എന്നോടു പറഞ്ഞിരുന്നു. ആത്മാവ് ഇറങ്ങി വന്ന് ആരുടെമേൽ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്ഥാനം നൽകുന്നവൻ. ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടു ത്തുകയും ചെയ്തിരിക്കുന്നു” (യോഹ. 1:33-34). നന്മനിറഞ്ഞ…

തിത്വസ്തുതി. ഓ എൻ്റെ ഈശോയെ ..

രണ്ടാം ദിവ്യരഹസ്യം (കാനായിലെ കല്യാണവിരുന്ന്)

(The Wedding Feast at Cana)

നമ്മുടെ കർത്താവീശോമിശിഹാ കാനായിലെ കല്യാണവിരുന്നിൽ വച്ചു പരിശുദ്ധ ദൈവമാതാവിൻ്റെ മാദ്ധ്യസ്ഥം വഴി വെള്ളം വീഞ്ഞാക്കി തൻ്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു എന്നു നമുക്കു ധ്യാനിക്കാം. (2-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …

1 ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. യേശുൻ്റെ അമ്മ അവിടെ ഉണ്ടായിരുന്നു” (യോഹ. 2:1). നന്മനിറഞ്ഞ…

2 “യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിൻ്റെ അമ്മ അവനോടു പറഞ്ഞു: അവർക്കു വീഞ്ഞില്ല” (യോഹ. 2:2-3). നന്മനിറഞ്ഞ…

3 “യേശു അവളോടു പറഞ്ഞു: സ്ത്രീയെ, എനിക്കും നിനക്കും എന്ത്? എൻ്റെ സമയം ഇനിയും ആയിട്ടില്ല”(യോഹ. 2:4). നന്മനിറഞ്ഞ ….

4. “അവൻ്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവൻ നിങ്ങളോട പറയുന്നതു ചെയ്യുവിൻ” (യോഹ. 2:5). നന്മനിറഞ്ഞ ….

5 “യഹൂദരുടെ ശുദ്ധീകരണ കർമ്മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കൽഭരണികൾ അവിടെ ഉണ്ടായിരുന്നു ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു”(യോഹ. 2:6). നന്മനിറഞ്ഞ …

6. “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ എന്ന് യേശു അവരോട് കൽപിച്ചു. അവർ അവയെല്ലാം വക്കോളം നിറച്ചു” (യോഹ. 2:7).നന്മനിറഞ്ഞ ..

7. “ഇനി പകർന്നു കലവറക്കാരൻ്റെ അടുത്തുകൊണ്ടു ചെല്ലുവിൻ എന്ന് അവൻ പറഞ്ഞു. അവർ അപ്രകാരം ചെയ്തു” (യോഹ. 2:8-9). നന്മനിറഞ്ഞ ….

8. “കലവറക്കാരൻ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവൻ അറിഞ്ഞില്ല. എന്നാൽ, വെള്ളം കോരിയ പരിചാരകൻ അറിഞ്ഞിരുന്നു” (യോഹ. 2:9). നന്മനിറഞ്ഞ …

9. “അവൻ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികൾക്കു ലഹരിപിടിച്ചു കഴി യുമ്പോൾ താഴ്ന്ന തരവും. എന്നാൽ, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ” (യോഹ. 2:10). നന്മനിറഞ്ഞ …

10. “യേശു തൻ്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായിൽ ചെയ്ത ഈ അത്ഭുതം. അവൻ്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു” (യോഹ. 2:11). നന്മനിറഞ്ഞ ….

ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ ….

മൂന്നാം ദിവ്യരഹസ്യം (ദൈവരാജ്യപ്രഘോഷണം)

(The Proclamation of the kingdom of God)

“ദൈവരാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ’ എന്ന് നമ്മുടെ കർത്താവീശോമിശിഹാ ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്കു ധ്യാനിക്കാം. (3മത്തെ നിയോഗം)

1 “യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ – സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്ക് വന്നു” (മർക്കോ . 1:14). നന്മനിറഞ്ഞ …

2 അവൻ പറഞ്ഞു: സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കു വിൻ” (മർക്കോ . 1:15). നന്മനിറഞ്ഞ …

3 “സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യ ത്തിൽ പ്രവേശിക്കുക സാധ്യമല്ല” (യോഹ. 3:5). നന്മനിറഞ്ഞ…

4 “ആത്മാവിത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്” (മത്താ. 5:3). നന്മനിറഞ്ഞ ….

5 “നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാൻമാർ; — സ്വർഗരാജ്യം അവരുടേതാണ്” (മത്താ. 5:10). നന്മനിറഞ്ഞ ….

6 “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്താ. 5:20). നന്മനിറഞ്ഞ ….

7 “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാ ന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗരാജ്യ ത്തിൽ പ്രവേശിക്കുകയില്ല” (മത്താ. 18:3). നന്മനിറഞ്ഞ ...

8 “ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്” (മർക്കോ. 10:25). നന്മനിറഞ്ഞ ….

9 “കർത്താവേ, കർത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കു ന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേ റ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുക” (മത്താ. 7:21). നന്മനിറഞ്ഞ …

10 “സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവ നാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (മത്താ. 12:50). നന്മനിറഞ്ഞ ….

തിത്വസ്തുതി. ഓ എന്റെ ഈശോയെ ..

നാലാം ദിവ്യരഹസ്യം (യേശുവിന്റെ രൂപാന്തരീകരണം)

(The Transfiguration)

നമ്മുടെ കർത്താവീശോമിശിഹാ താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ രൂപാന്തരപ്പെടുകയും ‘ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്ക് ശ്രദ്ധിക്കുവിൻ’ എന്ന സ്വർഗീയ അരുളപ്പാട് ഉണ്ടായതിനെക്കുറിച്ചും നമുക്കു ധ്യാനിക്കാം, (4-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1 “പതാസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയർന്ന മലയിലേക്കു പോയി” (മത്താ. 17:1). നമ്മനിറഞ്ഞ …

2 “അവൻ അവരുടെ മുമ്പിൽ വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി” (മത്താ. 17:2). നന്മനിറഞ്ഞ…

3 “മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവർ കണ്ടു” (മത്താ. 17:3). നന്മനിറഞ്ഞ…

4 “അവർ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസ ലേമിൽ പൂർത്തിയാകേണ്ട അവന്റെ കുടന്നുപോകലിനെക്കുറി ച്ചാണ് അവർ സംസാരിച്ചത്. നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുള്ളവരും ഉണർന്നിരുന്നു. അവർ അവന്റെ മഹത്വം ദർശിച്ചു; അവനോടുകൂടെ നിന്ന ഇരുവരെയും കണ്ടു” (ലൂക്കാ. 9: 31-32). നമ്മനിറഞ്ഞ ….

5 “പത്രോസ് യേശുവിനോടു പറഞ്ഞു: കർത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്നു ഏലിയായ്ക്ക് ” (മത്താ . 11:41. നമ്മനിറഞ്ഞ ….

6 “അവൻ ഇതു പറയുമ്പോൾ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. അവർ മേഘത്തിനുള്ളിയപ്പോൾ ശിഷ്യന്മാർ ഭയപ്പെട്ടു” (ലൂക്കാ. 9:34), നമ്മനിറഞ്ഞ ….

7. “അപ്പോൾ മേഘത്തിൽനിന്ന് ഒരു സ്വരം കേട്ടും ഇവൻ എന്റെ പുത്രൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ, ഇവന്റെ വാക്ക് ശ്രവിക്കുവിൻ” (ലൂക്കാ 8:35). നമ്മനിറഞ്ഞ ...

8 “ഇതുകേട്ട ക്ഷണത്തിൽ ശിഷ്യന്മാർ കമിഴ്ന്നുവീണു; അവർ ഭാവിഹ്വലരായി (മത്താ . 17:6). നമ്മനിറഞ്ഞ ...

9 “യേശു സമീപിച്ച്‌ അവരെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേൽക്കുവിൻ, ഭയപ്പെടേണ്ട. അവർ കണ്ണുകളുയർത്തി നോക്കി യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല” (മത്താ.17:7-8). നമ്മനിറഞ്ഞ ...

10. “മലയിൽനിന്ന് ഇറങ്ങുമ്പോൾ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെടുന്നതുവരെ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുത്” (മത്താ. 17:9). നമ്മനിറഞ്ഞ ...

തിത്വസ്തുതി. ഓ എന്റെ ഈശോയെ ..

അഞ്ചാം ദിവ്യരഹസ്യം (കുർബാന സ്ഥാപനം)

(The Institution of the Eucharist)

നമ്മുടെ കർത്താവീശോമിശിഹാ, അന്ത്യ അത്താഴവേളയിൽ – നമ്മോടുള്ള സ്നേഹത്തിന്റെ ഉടമ്പടിയായി തന്റെ ശരീരരക്തങ്ങൾ വിഭജിച്ചു തരുന്ന വിശുദ്ധ കുർബാന സ്ഥാപിച്ചു എന്നു നമുക്കു ധ്യാനിക്കാം. (5-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1, “യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങൾ പോയി നമുക്ക് പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങൾ ചെയ്യുവിൻ” (ലൂക്കാ. 22:8). നന്മനിറഞ്ഞ …

2 “സമയമായപ്പോൾ അവൻ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്തോലൻമാരും. അവൻ അവരോടു പറഞ്ഞു: പീഡയനു ഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷി ക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു” (ലൂക്കാ. 22: 14-15). നന്മനിറഞ്ഞ …

3 “പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്തത്, അവർക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്” (ലൂക്കാ. 22:19). നന്മനിറഞ്ഞ …

4. “എന്തെന്നാൽ, ദൈവത്തിന്റെ അപ്പം സ്വർഗത്തിൽ നിന്നിറങ്ങി വന്ന് ലോകത്തിനു ജീവൻ നൽകുന്നതത്രേ ” (യോഹ. 6:33).നന്മനിറഞ്ഞ …

5. “സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്” (യോഹ. 6:51). നന്മനിറഞ്ഞ …

6 “അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽനിന്നു പാനം ചെയ്യുവിൻ. ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്” (മത്താ. 26:27-28) നന്മനിറഞ്ഞ…

7. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയർപ്പിക്കും” (യോഹ. 6:54). നന്മനിറഞ്ഞ…

8. “ എന്തെന്നാൽ, എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയവുമാണ്” (യോഹ. 6:55). നന്മനിറഞ്ഞ…

9. “ എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യു കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹ. 6:56). നന്മനിറഞ്ഞ…

10. “നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറി. 11:26). നന്മനിറഞ്ഞ…

ത്രിത്വസ്തുതി. ഓ എന്റെ ഈശോയെ ….

ദുഖകരമായ ദിവ്യരഹസ്യങ്ങൾ (Sorrowful Mysteries)

(ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു)

ഒന്നാം ദിവ്യരഹസ്യം (ഗദ്സെമൻ തോട്ടത്തിലെ തീവവേദന)

(The Agony of Jesus in the Gethsaman Garden)

നമ്മുടെ കർത്താവീശോമിശിഹാ ഗദ്സെമൻ തോട്ടത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ രക്തം വിയർത്തു എന്നു നമുക്കു ധ്യാനിക്കാം. (1-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …

1 “യേശു ശിഷ്യന്മാരോടൊപ്പം ഗദ്സെമനി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി. അവൻ ശിഷ്യന്മാരോടു പറഞ്ഞു: ഞാൻ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ഇവിടെ ഇരിക്കുവിൻ. അവൻ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെ കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്ഥനനാകാനും തുടങ്ങി” (മർക്കോ . 14:32-33).നന്മനിറഞ്ഞ…

2. “അവൻ അവരോടു പറഞ്ഞു: എന്റെ ആത്മാവ് മരണത്തോളം ദു:ഖിതമായിരിക്കുന്നു. നിങ്ങൾ ഇവിടെ ഉണർന്നിരിക്കുവിൻ (മർക്കോ . 14:34). നന്മനിറഞ്ഞ…

3 “അവൻ അവരിൽ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിൻമേൽ വീണു പ്രാർത്ഥിച്ചു: പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!” (ലൂക്കാ 22:41-42). നന്മനിറഞ്ഞ…

4, “അപ്പോൾ അവനെ ശക്തിപ്പെടുത്താൻ സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു” (ലൂക്കാ. 22:43). നന്മനിറഞ്ഞ…

5. “അവൻ തീവവേദനയിൽ മുഴുകി കൂടുതൽ തീക്ഷണമായി പ്രാർത്ഥിച്ചു. അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തുവീണു” (ലൂക്കാ . 22:44). നന്മനിറഞ്ഞ…

6. “അനന്തരം ശിഷ്യന്മാരുടെ അടുത്തേക്കു വന്നു. അപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. അവൻ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ?” (മത്താ. 26:40). നന്മനിറഞ്ഞ…

7 “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്” (മത്താ. 26:41). നന്മനിറഞ്ഞ…

8 “പിന്നെ അവൻ ശിഷ്യന്മാരുടെ അടുത്തുവന്നു പറഞ്ഞു: നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, സമയം അടുത്തി രിക്കുന്നു. മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏൽപിക്കപ്പെടുന്നു. എഴുന്നേൽക്കുവിൻ നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു” (മത്താ. 26: 45-46).നന്മനിറഞ്ഞ…

9 “യൂദാസ് യേശുവിനെ സമീപിച്ച്, ഗുരോ! എന്നു വിളിച്ചുകൊണ്ട് അവനെ ഗാഡമായി ചുംബിച്ചു. അപ്പോൾ അവർ അവനെ പിടിച്ചു ബന്ധിച്ചു” (മർക്കോ . 14:45-46). നന്മനിറഞ്ഞ…

10. “അപ്പോൾ, ശിഷ്യന്മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി” – (മർക്കോ . 14:50). നന്മനിറഞ്ഞ …

തിത്വസ്തുതി. ഓ എന്റെ ഈശോയെ …

രണ്ടാം ദിവ്യരഹസ്യം (തൂണിൽ കെട്ടി പ്രഹരിക്കൽ)

(The Scourging of Jesus at the pillar)

നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ അര മനയിൽ വച്ചു കൽത്തൂണിൽ കെട്ടി ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്നു നമുക്കു ധ്യാനിക്കാം. (2-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1. “അതിരാവിലെത്തന്നെ, പുരോഹിതർമുഖൻമാർ ജനപ്രമാണി കളോടും നിയമജ്ഞരോടും ന്യായാധിപസംഘം മുഴുവനോടും ചേർന്ന് ആലോചന നടത്തി. അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏൽപിച്ചു” (മർക്കോ.15:1). നന്മനിറഞ്ഞ …

2. “പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാ വാണോ? അവൻ മറുപടി പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ” (ലൂക്കാ . 23:3). നന്മനിറഞ്ഞ …

3. “യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെ ങ്കിൽ ഞാൻ യഹൂദർക്ക് ഏൽപിക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ, എന്റെ രാജ്യം ഐഹി കമല്ല” (യോഹ. 18:36). നന്മനിറഞ്ഞ …

4. “പീലാത്തോസ് ചോദിച്ചു: അപ്പോൾ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാൻ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാൻ ജനിച്ചത്. ഇതിനുവേണ്ടി യാണു ഞാൻ ഈ ലോകത്തേക്കു വന്നതും- സത്യത്തിനു സാക്ഷ്യം നൽകാൻ. സത്യത്തിൽനിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു. പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം ?” (യോഹ. 18:37-38).നന്മനിറഞ്ഞ …

5 “ഇത് ചോദിച്ചിട്ട് അവൻ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല” (യോഹ. 18:39). നന്മനിറഞ്ഞ …

6 “പീലാത്തോസ് ചോദിച്ചു: അവൻ എന്തു തിന്മ പ്രവർത്തിച്ചു? അവർ കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക! അപ്പോൾ പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ തീരുമാനിച്ചുകൊണ്ട്, ബറാബ്ബാസിനെ അവർക്കു വിട്ടു കൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനു ശേഷം ക്രൂശിക്കാൻ ഏൽപിച്ചുകൊടുക്കുകയും ചെയ്തു” (മർക്കോ. 15:14-15). നന്മനിറഞ്ഞ …

7 “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദു:ഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു” (ഏശയ്യാ. 53:3). നന്മനിറഞ്ഞ …

8 “നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവൻ ചുമന്നത്” (ഏശയ്യാ. 53:4). നന്മനിറഞ്ഞ …

9. “നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53:5). നന്മനിറഞ്ഞ …

10. “അവൻ മർദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവൻ ഉരിയാടിയില്ല; കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു” (ഏശയ്യാ. 53:7). നന്മനിറഞ്ഞ …

ത്രിത്വസ്തുതി. ഓ എന്റെ ഈശോയെ ...

മൂന്നാം ദിവ്യരഹസ്യം (മുൾമുടി ധരിപ്പിക്കൽ)

(The Crowning with Thorns)

നമ്മുടെ കർത്താവീശോമിശിഹായെ യൂദന്മാർ മുൾമുടി ധരി പ്പിച്ചു എന്നു നമുക്കു ധ്യാനിക്കാം. (3-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1 “അനന്തരം, ദേശാധിപതിയുടെ പടയാളികൾ യേശുവിനെ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി, സൈന്യവിഭാഗത്തെ മുഴുവൻ അവനെതിരെ അണിനിരത്തി” (മത്താ. 27:27). നന്മനിറഞ്ഞ …

2 “അവർ അവന്റെ വസ്ത്രം ഉരിഞ്ഞു മാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു”(മത്താ. 27:28). നന്മനിറഞ്ഞ ….

3. “ഒരു മുൾക്കിരീടം മെടഞ്ഞ് അവന്റെ ശിരസ്സിൽ വച്ചു. വലത്തു കൈയിൽ ഒരു ഞാങ്ങണയും കൊടുത്തു” (മത്താ. 27:29). നന്മനിറഞ്ഞ ….

4 “അവന്റെ മുമ്പിൽ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ സ്വസ്തി! എന്നു പറഞ്ഞ് അവർ അവനെ പരിഹസിച്ചു” (മത്താ. 27:29). നന്മനിറഞ്ഞ …

5. “അവർ അവന്റെമേൽ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്റെ ശിരസ്സിലടിക്കുകയും ചെയ്തു” (മത്താ.27:30). നന്മനിറഞ്ഞ …

6. “പീലാത്തോസ് വീണ്ടും പുറത്തുവന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാൻ അവനിൽ കാണുന്നില്ല എന്നു നിങ്ങൾ അറിയാൻ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു (യോഹ. 19:4). നന്മനിറഞ്ഞ …

7. “മുൾക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് യേശു പുറത്തേക്കു വന്നു. അപ്പോൾ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യൻ!” (യോഹ. 19:5). നന്മനിറഞ്ഞ ….

8. “അവനെക്കണ്ടപ്പോൾ പുരോഹിതപ്രമുഖന്മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” (യോഹ. 19:6). നന്മനിറഞ്ഞ …

9. “പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്മാർ പറഞ്ഞു: സീസറല്ലാതെ ഞങ്ങൾക്കു വേറെ രാജാവില്ല. അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു” (യോഹ. 19:15-16). നന്മനിറഞ്ഞ…

10. “അവനെ പരിഹസിച്ചതിനു ശേഷം പുറങ്കുപ്പായം അഴിച്ചുമാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച് കുരിശിൽ തറയ്ക്കാൻ കൊണ്ടുപോയി” (മത്താ. 27:31). നന്മനിറഞ്ഞ ….

ത്രിത്വസ്തുതി. ഓ എന്റെ ഈശോയെ ...

നാലാം ദിവ്യരഹസ്യം (കുരിശു ചുമക്കൽ)

(The Carrying of the Cross)

നമ്മുടെ കർത്തീവീശോമിശിഹാ മരണത്തിനു വിധിക്കപ്പെ ട്ടതിനുശേഷം തനിക്കു അധികം അപമാനവും വ്യാകുലവും ഉണ്ടാ കുവാൻ വേണ്ടി അവിടുത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരി ശുമരം ചുമത്തപ്പെട്ടു എന്നു നമുക്കു ധ്യാനിക്കാം. (4-ാമത്തെ നിയോ ഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1 “അവർ യേശുവിനെ ഏറ്റുവാങ്ങി, അവൻ സ്വയം കുരിശും ചുമ ന്നുകൊണ്ട് തലയോടിടം – ഹെബ്രായ ഭാഷയിൽ ഗൊൽഗോഥ – എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി” (യോഹ. 19:17). നന്മനിറഞ്ഞ …

2. “അവർ അവനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻപുറത്തുനിന്ന്ആ വഴി വന്ന ശിമയോൻ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിർത്തി കുരിശ് ചുമലിൽ വച്ച് യേശുവിന്റെ പുറകേ ചുമന്നു കൊണ്ടു വരാൻ നിർബന്ധിച്ചു”(ലൂക്കാ. 23:26). നന്മനിറഞ്ഞ….

3. “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശു മെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂക്കാ. 9:23). നന്മ നിറഞ്ഞ …

4. “ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെപോയിരുന്നു” (ലൂക്കാ. 23:27). നന്മ നിറഞ്ഞ ..

5. “അവരുടെ നേരെ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രി മാരെ, എന്നെപതി നിങ്ങൾ കരയേണ്ടാ. നിങ്ങളേയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിൻ” (ലൂക്കാ. 23:28). നന്മ നിറഞ്ഞ …

6 “പച്ചത്തടിയോട് ഇവർ ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഉണ ങ്ങിയതിന് എന്തു സംഭവിക്കും?” (ലൂക്കാ. 23:31). നന്മനിറഞ്ഞ…

7 “തലയോടിടം എന്നർത്ഥമുള്ള ഗോൽഗോഥായിലെത്തിയപ്പോൾ അവർ അവനു കയ്പുകലർത്തിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു” (മത്താ . 27:33-34). നന്മനിറഞ്ഞ …

8 “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാ വരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി പ്പിക്കാം ” (മത്താ .11:28-29), നന്മനിറഞ്ഞ …

9 “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (മത്താ . 11:29-30). നന്മനിറഞ്ഞ …

10. “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യ രെയും എന്നിലേക്കാകർഷിക്കും” (യോഹ.12:32). നന്മനിറഞ്ഞ …

ത്രിത്വസ്തുതി. ഓ എന്റെ ഈശോയെ ….

അഞ്ചാം ദിവ്യരഹസ്യം (കുരിശിൽ തറയ്ക്കൽ)

(The Crucifixion)

നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താമലയിൽ ചെന്ന പ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ മാതാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട് കുരിശിന്മേൽ തറ യ്ക്കപ്പെട്ടു എന്നു നമുക്കു ധ്യാനിക്കാം. (5-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1. “തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു; ആ കുറ്റവാളികളെയും – ഒരുവനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തു വശത്തും – ക്രൂശിച്ചു” (ലൂക്കാ . 23:33). നന്മനിറഞ്ഞ …

2 “അതിലെ കടന്നുപോയവർ തല കുലുക്കികൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു: ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവ പുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരിക” (മത്താ. 27:39-40). നന്മനിറഞ്ഞ …

3. “യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ. 23:34).നന്മ നിറഞ്ഞ …

4. “യേശുവിന്റെ വലതുവശത്തു ക്രൂശിക്കപ്പെട്ട കള്ളൻ പറഞ്ഞു;യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ! യേശു അവനോട് അരുളിച്ചെയ്തു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും” (ലൂക്കാ. 23:42-43). നന്മനിറഞ്ഞ…

5 “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു”(യോഹ. 19:26-27). നന്മനിറഞ്ഞ…

6. “ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ലമാ സബക്ഥാനി. അതായത് എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?” (മത്താ . 27:46). നന്മനിറഞ്ഞ …

7 “അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരു വെഴുത്തു പൂർത്തിയാകാൻ വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു” (യോഹ. 19:28). നന്മനിറഞ്ഞ …

8 “ഒരു പാത്രം നിറയെ വിനാഗരി അവിടെയുണ്ടായിരുന്നു. അവർ വിനാഗരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഹീസോപ്പുചെടിയുടെ തണ്ടിൽ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർത്തിയായിരിക്കുന്നു” (യോഹ. 19:29-30). നന്മനിറഞ്ഞ …

9 “യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതു പറഞ്ഞ് അവൻ ജീവൻ വെടിഞ്ഞു” (ലൂക്കാ. 23:46). നന്മനിറഞ്ഞ…

10. “എന്നാൽ പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ള – വും പുറപ്പെട്ടു” (യോഹ. 19:34). നന്മനിറഞ്ഞ …

ത്രിത്വസ്തുതി. ഓ എന്റെ ഈശോയെ …

മഹിമയുടെ ദിവ്യരഹസ്യങ്ങൾ (Glorious Mysteries)

(ബുധൻ, ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു)

ഒന്നാം ദിവ്യരഹസ്യം (യേശുവിന്റെ ഉത്ഥാനം) (The Resurrection of Jesus)

നമ്മുടെ കർത്താവീശോമിശിഹാ പീഡകൾ സഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ എന്നേക്കും ജീവിക്കുന്നവനായി ജയസന്തോഷങ്ങളോടെ ഉയിർത്തെഴുന്നേറ്റു എന്നു നമുക്കു ധ്യാനിക്കാം.(1-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …

1 “സാബത്തിത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മാഗ്ദലേന മറിയവും മറ്റേ മറിയവും ശവകുടീരം സന്ദർശിക്കാൻ വന്നു” (മത്താ . 28:1). നന്മനിറഞ്ഞ ….

2 “കല്ലറയിൽ നിന്ന് കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവർ കണ്ടു. അവർ അകത്തുകടന്നു നോക്കിയപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല” (ലൂക്കാ. 24:2-3). നന്മനിറഞ്ഞ…

3. “ഇതിനെക്കുറിച്ച് അമ്പരന്നുനിൽക്കവേ രണ്ടുപേർ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് അവർക്കു പ്രത്യക്ഷപ്പെട്ടു. അവർ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോൾ അവർ അവരോടു പറഞ്ഞു: ജീവിച്ചി രിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കു ന്നത് എന്തിന്? അവൻ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു” (ലൂക്കാ. 24:4-5). നന്മനിറഞ്ഞ …

4. “അവർ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാൻ ഓടി. അപ്പോൾ യേശു എതിരെ വന്ന് അവരെ അഭിവാദനം ചെയ്തു. അവർ അവനെ സമീപിച്ച് പാദങ്ങളിൽ കെട്ടിപ്പിടിച്ച് ആരാധിച്ചു” (മത്താ. 28:8-9). നന്മനിറഞ്ഞ ….

5 “യേശു അവരോടു പറഞ്ഞു: ഭയപ്പെടേണ്ട; നിങ്ങൾ ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക” (മത്താ. 28:10). നന്മനി റഞ്ഞ …

6. “ഇതിനുശേഷം അവരിൽ രണ്ടുപേർ ഗ്രാമത്തിലേക്കു നടന്നു പോകുമ്പോൾ അവൻ വേറൊരു രൂപത്തിൽ അവർക്കു പ്രത്യ ക്ഷപ്പെട്ടു” (മർക്കോ . 16:12). നന്മനിറഞ്ഞ …

7. “അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ, അവൻ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്കു കൊടുത്തു. അപ്പോൾ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു (ലൂക്കാ . 24:30-31). നന്മനിറഞ്ഞ …

8. “എട്ടു ദിവസങ്ങൾക്കുശേഷം വീണ്ടും അവന്റെ ശിഷ്യന്മാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടു കൂടെയുണ്ടാ യിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം (യോഹ. 20:26). നന്മനിറഞ്ഞ …

9. “അവൻ തോമസിനോടു പറഞ്ഞു: നിന്റെ വിരൽ ഇവിട കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈ എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസി” (യോഹ. 20:27). നന്മനിറഞ്ഞ …

10, “തോമസ് പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ!”(യോഹ. 20:28). നന്മനിറഞ്ഞ …

തിത്വസ്തുതി. ഓ എന്റെ ഈശോയെ …

രണ്ടാം ദിവ്യരഹസ്യം (യേശുവിന്റെ സ്വർഗാരോഹണം)

(The Ascension of Jesus)

നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നേറ്റ് നാല്പതാം നാൾ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നിൽക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്നു നമുക്കു ധ്യാനിക്കാം. (2-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

1. “യേശു നിർദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീ ലിയിലെ മലയിലേക്കു പോയി. അവനെക്കണ്ടപ്പോൾ അവർ അവനെ ആരാധിച്ചു” (മത്താ. 28:16-17). നന്മനിറഞ്ഞ …

2. “യേശു അവരെ സമീപിച്ച്, അരുൾച്ചെയ്തു: സ്വർഗത്തിലും ഭൂമി യിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കു ന്നു. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യ പ്പെടുത്തുവിൻ” (മത്താ. 28:18-19). നന്മനിറഞ്ഞ …

3. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങ ളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കു വിൻ. യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടാ യിരിക്കും” (മത്താ. 28:20). നന്മനിറഞ്ഞ …

4 “നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയയ്ക്കും ” (യോഹ. 16:7). നന്മനിറഞ്ഞ …

5. “നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്ക പ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ. 20:22-23). നന്മനിറഞ്ഞ…

6. “ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേൽ ഞാൻ അയയ്ക്കുന്നു. ഉന്നതത്തിൽനിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ” (ലൂക്കാ. 24:49). നന്മനിറഞ്ഞ…

7. “അവൻ അവരെ ബഥാനിയാവരെ കൂട്ടികൊണ്ടുപോയി; കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവൻ അവരിൽനിന്നു മറയുകയും സ്വർഗത്തിലേക്കും സംവഹിക്കപ്പെടുകയും ചെയ്തു” (ലൂക്കാ. 24:50-51). നന്മനിറഞ്ഞ…

8. “അവൻ ആകാശത്തിലേക്കു പോകുന്നത് അവർ നോക്കിനിൽക്ക മ്പോൾ, വെള്ളവസ്ത്രം ധരിച്ച് രണ്ടുപേർ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരെ, നിങ്ങൾ ആകാ ശത്തിലേക്കു നോക്കിനിൽക്കുന്നതെന്ത്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ട യേശു സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ടതുപോലെതന്നെ തിരിച്ചുവരും”(അപ്പ.പ. 1:10-11). നന്മനിറഞ്ഞ …

9. “അവൻ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി” (മർക്കോ . 16:19). നന്മനിറഞ്ഞ …

10. “അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവ രോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു” (മർക്കോ. 16:20). നന്മനിറഞ്ഞ …

തിത്വസ്തുതി. ഓ എന്റെ ഈശോയെ …

മൂന്നാം ദിവ്യരഹസ്യം (പരിശുദ്ധാത്മാവിന്റെ ആഗമനം)

(The Descent of the Holy Spirit)

നമ്മുടെ കർത്താവീശോമിശിഹാ സ്വർഗാരോഹണം ചെയ് തതിന്റെ പത്താം ദിവസം സെഹിയോൻ ഊട്ടുശാലയിൽ ധ്യാനി ച്ചിരുന്ന പരിശുദ്ധ അമ്മയുടെയും ശിഷ്യന്മാരുടെയും മേൽ പരി ശുദ്ധാത്മാവിനെ അയച്ചു എന്നു നമുക്കു ധ്യാനിക്കാം. (3-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1. “പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമ രിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ.പ. 1:8). നന്മനിറഞ്ഞ …

2. “ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർത്ഥ നയിൽ മുഴുകിയിരുന്നു” (അപ്പ.പ്ര. 1:14). നന്മനിറഞ്ഞ ….

3 “പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരു മിച്ചു കൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതു പോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു” (അപ്പ.പ. 2:1-2). നന്മനിറഞ്ഞ ….

4. “അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരു ടെയുംമേൽ വന്നു നിൽക്കുന്നതതായി അവർ കണ്ടു” (അപ്പ.പ്ര. 2:3). നന്മനിറഞ്ഞ …

5. “അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി” (അപ്പ.പ. 2:4). നന്മനിറഞ്ഞ ….

6. “ആകാശത്തിൻ കീഴിലുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദർ ജറുസലെമിൽ ഉണ്ടായിരുന്നു. ആരവം ഉണ്ടാ യപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളിൽ അപ്പസ്തോലൻമാർ സംസാരിക്കുന്നതുകേട്ട് അത്ഭു തപ്പെയുകയും ചെയ്തു” (അപ്പ.പ. 2:5-6). നന്മനിറഞ്ഞ …

7. “പത്രോസ് ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: “ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയർത്തപ്പെടുകയും പിതാവിൽനിന്നു പരി ശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു അവൻ ഈ ആത്മാവിനെ വർഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്” (അപ്പ.പ. 2:33). നന്മ നിറഞ്ഞ …

8 “ഇതുകേട്ടപ്പോൾ അവർ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” (അപ്പ.പ. 2:37).നന്മ നിറഞ്ഞ …

9 “പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്‌നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്കും ലഭിക്കും. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ താ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ്ത തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ് (അപ്പ.പ. 2:38-39). നന്മ നിറഞ്ഞ …

10. “അവന്റെ വചനം ശ്രവിച്ചവർ സ്നാനം സ്വീകരിച്ചു. ആ ദിവസം തന്നെ മൂവായിരത്തോളം ആളുകൾ അവരോടു ചേർന്നു. അവർ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താത്പര്യപൂർവ്വം പങ്കുചേർന്നു (അപ്പ.പ. 2:41-42). നന്മനിറഞ്ഞ …

തിത്വസ്തുതി. ഓ എന്റെ ഈശോയെ …

നാലാം ദിവ്യരഹസ്യം (കന്യകാമറിയത്തിന്റെ സ്വർഗാരോപണം)

(The Assumption of the Virgin Mary)

നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോൾ പരിശുദ്ധ ദൈവമാതാവ് ഈ ലോകത്തിൽ നിന്നും മാലാഖമാരാൽ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു എന്നു നമുക്കു ധ്യാനിക്കാം. (4-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …

1. “അവൾ ദൈവശക്തിയുടെ ശ്വാസവും, സർവ്വശക്തന്റെ മഹത്വത്തിന്റെ ശുദ്ധമായ നിസ്സരണവുമാണ്. മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല. നിത്യതേജസ്സിന്റെ പ്രതിഫലനമാണവൾ, ദൈവത്തിന്റെ പ്രവർത്തനങ്ങളുടെ നിർമ്മലദർപ്പണം, അവി ടുത്തെ നന്മയുടെ പ്രതിരൂപം” (ജ്ഞാനം. 7:25-26).നന്മനിറഞ്ഞ…

2. “അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും” (ലൂക്കാ . 8:21). നന്മനിറഞ്ഞ ...

3. “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടികൊണ്ടുപോകും” (യോഹ. 14:3). നന്മനിറഞ്ഞ ...

4. “സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ ” (വെളി. 12:1). നന്മനിറഞ്ഞ …

5. “അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം” (വെളി. 12:1). നന്മനിറഞ്ഞ…

6. “ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവ ളുടെ മുമ്പിൽ കാത്തുനിന്നു. അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. സകലജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവൻ. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു” (വെളി. 12:4-5). നന്മനിറഞ്ഞ …

7. “മകളേ, ഭൂമിയിലെ സ്ത്രീകളിൽ വച്ച് അത്യുന്നതനായ ദൈവത്താൽ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണു നീ. ആകാശവും ഭൂമിയും സൃഷ്ടിച്ചവനും, ശ്രതുനേതാവിന്റെ തല തകർ ക്കാൻ നിന്നെ നയിച്ചവനുമായ ദൈവമായ കർത്താവ് വാഴത്തപ്പെടട്ടെ!” (യൂദിത്ത്. 13:18). നന്മനിറഞ്ഞ …

8. “അവിടുന്ന് തന്റെ ദാസിയുടെ താഴ്ചയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർ ത്തിക്കും” (ലൂക്കാ. 1:48). നന്മനിറഞ്ഞ …

9. “ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ. 1:49). നന്മനിറഞ്ഞ…

10. “ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവിടുത്തെ – സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ, വിജയം വരിക്കുന്ന വനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ – ഇരുത്തും ” (വെളി. 3:21). നന്മനിറഞ്ഞ …

ത്രിത്വസ്തുതി. ഓ എന്റെ ഈശോയെ …

അഞ്ചാം ദിവ്യരഹസ്യം – (പരിശുദ്ധ കന്യകാമറിയത്തെ കിരീടമണിയിക്കൽ)

(The Coronation of Blessed Virgin Mary)

പരിശുദ്ധ ദൈവമാതാവ് സ്വർഗത്തിൽ എത്തിയ ഉടനെ തന്റെ ദിവ്യകുമാരനാൽ ത്രിലോകരാജ്ഞിയായി (ഭൂമിയിലെയും (സമരസഭ), സ്വർഗത്തിലെയും (വിജയസഭ), ശുദ്ധീകരണസ്ഥലത്തിലെയും (സഹനസഭ) രാജ്ഞിയായി) കിരീടമണിയിക്കപ്പെട്ടു എന്നു നമുക്കു ധ്യാനിക്കാം. (5-ാമത്തെ നിയോഗം)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

1. “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്” (മത്താ. 5:3). നന്മനിറഞ്ഞ ….

2. “വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും” (മത്താ. 5:4). നന്മനിറഞ്ഞ ….

3 “ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും” (മത്താ . 5:5). നന്മനിറഞ്ഞ ….

4. “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും” (മത്താ. 5:6). നന്മനിറഞ്ഞ …

5. “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും” (മത്താ . 5:7). നന്മനിറഞ്ഞ ….

6. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെകാണും” (മത്താ. 5:8). നന്മനിറഞ്ഞ …

7. “സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും” (മത്താ. 5:9). നന്മനിറഞ്ഞ …

8. “നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്” (മത്താ. 5:10). നന്മനിറഞ്ഞ …

9. “പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ; എന്തെ ന്നാൽ, അവൻ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോൾ തന്നെ സ്‌നേഹിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും” (യാക്കോ. 1:12). നന്മനിറഞ്ഞ ….

10. “ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും” (മത്താ . 5:19). നന്മനിറഞ്ഞ ...

തിത്വസ്തുതി. ഓ എന്റെ ഈശോയെ …

ജപമാല സമർപ്പണം

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! മഹാത്മാവായ വിശുദ്ധ യൗസേപ്പേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ വിശുദ്ധ പൗലോസേ! മാർ യോഹന്നാനേ! ഞങ്ങളുടെ പിതാവാ മാർ തോമ്മായേ! ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണിജപത്തെ നിങ്ങള സ്‌തുതികളോടുകൂടെ ഒന്നായിച്ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ചവയ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റെ ലുത്തിനിയ (The Litany of the Blessed Virgin Mary or The Litany of Loreto)

(ഈ ലുത്തിനിയ 1587-ൽ സിക്സ്റ്റസ് അഞ്ചാമൻ മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചതാണ്. ഈ ലുത്തിനിയ ഭക്തിപൂർവം ചൊല്ലുന്ന വിശ്വികൾക്കു സഭ ഭാഗിക ദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ട്.)

കർത്താവേ, കരുണയുണ്ടാകണമേ, കർത്താവേ, കരുണയുണ്ടാകണമേ. മിശിഹായേ, കരുണയുണ്ടാകണമേ, മിശിഹായേ, കരുണയുണ്ടാകണമേ കർത്താവേ, കരുണയുണ്ടാകണമേ, കർത്താവേ, കരുണയുണ്ടാകണമേ. മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ, മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ, മിശിഹായേ, ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. മിശിഹായേ, ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. സ്വർഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ. ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ. പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ. ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

പരിശുദ്ധ മറിയമേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ (മറുപടിയായി ചൊല്ലുക.)

ദൈവത്തിന്റെ പരിശുദ്ധ ജനനീ, കന്യകകൾക്കു മകുടമായ നിർമ്മല കന്യകയേ, മിശിഹായുടെ മാതാവേ, ദൈവവരപ്രസാദത്തിന്റെ മാതാവേ, എത്രയും നിർമ്മലയായ മാതാവേ, അത്യന്തവിരക്തിയുള്ള മാതാവേ, കളങ്കമേൽക്കാത്ത കന്യകയായിരിക്കുന്ന മാതാവേ, കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ, സ്നേഹത്തിനു  ഏറ്റം യോഗ്യയായ മാതാവേ, അത്ഭുതത്തിനു വിഷയമായ മാതാവേ, സദുപദേശത്തിന്റെ മാതാവേ, നമ്മുടെ സഷ്ടാവിന്റെ മാതാവേ, നമ്മുടെ രക്ഷകന്റെ മാതാവേ, ഏറ്റം വിവേകമതിയായ കന്യകേ, വണക്കത്തിനു ഏറ്റം യോഗ്യയായ കന്യകേ, സ്തുതിക്കു യോഗ്യയായ കന്യകേ, മഹാവല്ലഭയായ കന്യകേ, കനിവുള്ള കന്യകേ, ഏറ്റവും വിശ്വസ്തയായ കന്യകേ, നീതിയുടെ ദർപ്പണമേ, ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ, ആത്മജ്ഞാനപൂരിത പാത്രമേ, ബഹുമാനത്തിന്റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ, ദാവീദിന്റെ കോട്ടയേ, നിർമ്മലദന്തംകൊണ്ടുള്ള കോട്ടയേ, സ്വർണ്ണാലയമേ, വാഗ്ദാനത്തിന്റെ പേടകമേ, സ്വർഗത്തിന്റെ വാതിലേ, ഉഷഃകാല നക്ഷത്രമേ, രോഗികളുടെ ആരോഗ്യമേ, പാപികളുടെ സങ്കേതമേ, പീഡിതരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞീ, പൂർവ്വപിതാക്കന്മാരുടെ രാജ്ഞീ, ദീർഘദർശികളുടെ രാജ്ഞീ, ശ്ലീഹന്മാരുടെ രാജ്ഞീ, വേദസാക്ഷികളുടെ രാജ്ഞീ, വന്ദനീയന്മാരുടെ രാജ്ഞീ, കന്യകകളുടെ രാജ്ഞീ, സകലവിശുദ്ധരുടെയും രാജ്ഞീ, അമലോത്ഭവയായ രാജ്ഞീ, സ്വർഗാരോപിതയായ രാജ്ഞീ, ഏറ്റം പരിശുദ്ധ ജപമാലയുടെ രാജ്ഞീ , കർമലസഭയുടെ അലങ്കാരമായ രാജ്ഞീ , സമാധാനത്തിന്റെ രാജ്ഞീ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, കർത്താവേ, ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

സർവ്വേശ്വരന്റെ പുണ്യപൂർണ്ണയായ മാതാവേ! ഇതാ അങ്ങേക്കൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകൾ അങ്ങു ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽനി – ന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ. ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ! – സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷി ക്കണമേ.

പ്രാർത്ഥിക്കാം

കർത്താവേ! പൂർണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമി ക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെ ഉപദ്രവ ങ്ങളിൽനിന്നും എപ്പോഴും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു തന്നരുളണമേ. ആമ്മേൻ.

പരിശുദ്ധ രാജ്ഞീ (Hail Holy Queen or Salve Regina) ഈ പ്രാർത്ഥന വി. ബർണാർഡിന്റേതാണെന്നു കരുതപ്പെടുന്നു. ഇതു ചൊല്ലുന്നവർക്കു ഭാഗിക ദണ്ഡവിമോചനം ലഭിക്കുന്നതാണ്.)

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവു ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വായുടെ പുറം തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽനിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മധ്യസ്ഥേ അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമെ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്കു കാണി ച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യ കാമറിയമേ! ആമ്മേൻ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷി ക്കണമേ.

പ്രാർത്ഥിക്കാം .

സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, ഭാഗ്യവതിയായ പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരി പ്പാൻ ആദിയിൽ അങ്ങു നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേ ക്ഷയാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിൽനിന്നും നിത്യമരണത്തിൽനിന്നും രക്ഷിക്കപ്പെടുവാൻ കൃപ ചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്കു തന്നരുളണമേ. ആമ്മേൻ.

എത്രയും ദയയുള്ള മാതാവേ (The Memorare) (വി. ബർണാർഡിന്റെ പ്രാർത്ഥന. ഇതു ചൊല്ലുന്നവർക്കു ഭാഗികദണ്ഡവിമോചനം ലഭിക്കുന്നതാണ്.)

എത്രയും ദയയുള്ള മാതാവേ, അങ്ങേ സങ്കേതത്തിൽ ഓടിവന്ന്, അങ്ങേ സഹായം തേടി, അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അങ്ങു ഉപേക്ഷിച്ചതായി ലോകത്ത കേൾക്കപ്പെട്ടിട്ടില്ല എന്നു അങ്ങു ഓർക്കണമേ. കന്യകകളു രാജ്ഞിയായ കന്യകയേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ട്, അങ്ങേ തൃപ്പാദത്തിങ്കൽ ഞാനണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി പാപിയായ ഞാൻ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.