ഭ്രൂണഹത്യയിലൂടെ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ മാമ്മോദിസക്കുവേണ്ടിയുള്ള പ്രാർത്ഥന

( ഈ പ്രാർത്ഥന ബർണബാസിന്  ജൂലൈ 29-ന് യേശു പറഞ്ഞു കൊടുത്തതാണ്  “നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ രക്തത്താൽ ഇന്ന് സ്വർഗം നിറഞ്ഞിരിക്കുകയാണ് . അവരുടെ എണ്ണം വളരെ വലുതാണ് . അതുമൂലം നിത്യപിതാവിൻ്റെ കോപം മനുഷ്യവർഗത്തിനുമേൽ പതിക്കാറായിരിക്കുന്നു. നിഷ്‌കളങ്കരായ അവരുടെ രക്തം  എൻ്റെ വേദനിക്കുന്ന ഹൃദയത്തെ കൂടുതൽ വേദനിപ്പിക്കുന്നു. ജനിക്കാൻ സാധിക്കാതെ പോയ അനേകം നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾ  ഈ പ്രാർത്ഥനയിലൂടെ രക്ഷിക്കപ്പെടും. ഈ പ്രാർത്ഥന എല്ലാ ദിവസവും ചൊല്ലുകയും ലോകത്തെ മുഴുവൻ അറിയിക്കുകയും ചെയ്യുക. ഈ പ്രാർത്ഥന പഠിപ്പിക്കുന്ന ആരും നഷ്ട്ടപെട്ടുപോകുകയില്ല. അവർ നഷ്ട്ടപെട്ടു പോകുവാൻ സ്വർഗത്തിലുള്ള നിഷ്‌കളങ്കരായ ആത്മാക്കൾ ഒരിക്കലും അനുവദിക്കുകയില്ല. എൻറെ സ്നേഹവും കരുണയും കൊണ്ട് മാരകപാപത്തിൽ വീഴുന്നതിൽ  നിന്ന് ഞാൻ അവരെ സംരക്ഷിക്കും.”)

സ്വർഗീയ പിതാവേ, അങ്ങയുടെ സ്നേഹം അനന്തമാകുന്നു. അങ്ങയുടെ സ്നേഹസമുദ്രത്തിൽ, അവിടുത്തെ ഏകജാതനായ യേശുക്രിസ്‌തു വഴി അങ്ങ്  ലോകത്തെ രക്ഷിച്ചു. അങ്ങയുടെ ജനത്തോടുള്ള സ്നേഹത്തെ പ്രതി നിരന്തരം കുരിശിൽ രക്തം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അങ്ങേ ഏക പുത്രനെ ഇപ്പോൾ നോക്കുകയും അങ്ങയുടെ ലോകത്തോട് ക്ഷമിക്കുകയും ചെയ്യണമേ. അവരുടെ രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിച്ച ഈശോമിശിഹായുടെ തിരുവിലാവിൽ നിന്നും ഒഴുകുന്ന വിലയേറിയ രക്തത്താലും ജലത്താലും പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഭ്രൂണഹത്യയിലൂടെ മരണമടഞ്ഞ എല്ലാ ശിശുക്കളെയും ശുദ്ധീകരിക്കുകയും മാമ്മോദീസ നൽകുകയും ചെയ്യണമേ. യേശുക്രിസ്‌തുവിൻ്റെ പരിശുദ്ധ മരണം വഴി അവർ നിത്യജീവൻ നേടുകയും അവിടുത്തെ വിലയേറിയ തിരുരക്തത്താൽ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യട്ടെ. അങ്ങനെ സ്വർഗത്തിലെ വിശുദ്ധരോടൊന്നിച്ച് ആനന്ദിക്കാനും ഇടയാകട്ടേ. ആമ്മേൻ