വിമലഹൃദയ പ്രതിഷ്ഠ – രണ്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ ഏറ്റവും വലിയ സമ്മാനമായ സ്നേഹം നിങ്ങള്‍ക്കു നല്കുവാന്‍ ഇതാ ഞാന്‍ വരുന്നു. വളരെ വിശേഷകരമായ ഒരു കൈമാറ്റവും നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരുക്കുന്നു. നിങ്ങളുടെ ഹൃദയത്തിനു പകരം ഞാന്‍ എൻ്റെ ഹൃദയം തരുന്നു. ഈ സമയത്ത്‌ എൻ്റെ വിമലഹൃദയത്തോടുള്ള സമര്‍പ്പണ്രപ്രക്രിയ നിങ്ങള്‍ നടത്തണം. അപ്പോള്‍ എൻ്റെ മഹാവിജയത്തില്‍ നിങ്ങളും പങ്കാളികളാകും. ഈ സമ്മാനം സ്വമനസാ നിങ്ങള്‍ സ്വീകരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു.

നമ്മുടെ സമര്‍പ്പണത്തിൻ്റെ ലക്ഷ്യമാണ്‌ അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. സമര്‍പ്പണം നടത്തുന്ന ആത്മാവ്‌ അമ്മയുടെ സ്വന്തമാകുന്നു. അമ്മ വഴി ദൈവത്തിൻ്റെ സ്വന്തമാകുന്നു. അവള്‍ പരിശുദ്ധാത്മാവിൻ്റെ മണവാട്ടിയാണല്ലോ. അങ്ങനെ അവള്‍ക്കുള്ളതെല്ലാം ദൈവത്തിനു നല്കപ്പെട്ടു കഴിഞ്ഞു. അമ്മയ്ക്ക്‌ സമര്‍പ്പിക്കപ്പെട്ട നമ്മുടെ ഹൃദയങ്ങള്‍ അമ്മ വഴി ദൈവത്തിനു നല്കപ്പെടുന്നു. നമ്മുടെ അമ്മയുടെ ഏകലക്ഷ്യം എല്ലാ ഹൃദയങ്ങളെയും ദൈവമായ മകനു നല്കുകയാണ്‌. ഫലത്തില്‍, അമ്മ എല്ലാ ആത്മാക്കളേയും മകനുവേണ്ടി സമ്പാദിക്കുന്നു. സമര്‍പ്പണ പ്രക്രിയയില്‍ നമ്മുടെ ഹൃദയങ്ങള്‍ അമ്മയുടെ ഹൃദയവുമായി കൈമറ്റപ്പെട്ടു കഴിഞ്ഞു. ദൈവകൃപയാലാണ്‌ ഇത്‌ സംഭവിച്ചത്‌. ദൈവവുമായി ഐക്യപ്പെടുക വഴി നമ്മുടെ ആത്മാക്കള്‍ നിര്‍മ്മലമാക്കപ്പെടുന്നു. അമ്മയുമായി ഐക്യപ്പെട്ട നമ്മുടെ ആത്മാവിനു ഒരു ലക്ഷ്യമേ സാധ്യമായുള്ളു; അമ്മയെ അനുകരിക്കുകയാണ്‌ അത്‌.

അമ്മയുടെ ഹൃദയത്തിൻ്റെ സ്ഥാനത്ത്‌ നമ്മുടെ ഹൃദയം പ്രതിഷ്ഠിക്കുമ്പോള്‍ അമ്മയുടെ ഹൃദയം പോലെ പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ ഹൃദയവും വിശുദ്ധിയില്‍ ഉയര്‍ത്തപ്പെടുന്നു. അമ്മയെപ്പോലെ പ്രവര്‍ത്തിക്കുവാന്‍ ഉന്നത വിശുദ്ധി ആവശ്യമാണ്‌. അങ്ങനെ ഹൃദയങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യാന്‍ വേണ്ട ആത്മീയസന്തുലനം സംഭവിക്കുന്നു. അപ്രകാരം അമ്മയുടെ ഹൃദയത്തിലൂടെ ഈശോയോട്‌ ആത്മീയമായി നമ്മള്‍ ഐക്യപ്പെടുന്നു.

പ്രവൃത്തിപഥo

മാതാവ്‌ പറയുന്നു: പ്രാര്‍ത്ഥന നമുക്ക്‌ നല്‍കുന്ന ശക്തി നാം മനസ്സലാക്കുന്നതേയില്ല. ലോകസമാധാനം സാധ്യമാക്കുവാനുള്ള ഉപാധി നമ്മുടെ ഹൃദയത്തിലുണ്ട്‌. പ്രാര്‍ത്ഥനവഴി ദൈവവുമായുള്ള ബന്ധം ദൃഡപ്പെടുന്നു. ദൈവഹൃദയവും മനുഷ്യഹൃദയവും ചേര്‍ന്നിരിക്കുന്ന സമയത്ത്‌ നമ്മുടെ എല്ലാ ആവശ്യങ്ങളും സാധിച്ചെടുക്കാം. ഈ ഹൃദയബന്ധം വളര്‍ത്തിയെടുക്കാന്‍ നാം കുറെ സമയം മാറ്റിവയ്ക്കണം. ഉഭയകക്ഷിബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇരുപക്ഷവും ശ്രമിക്കണം. നമുക്കുവേണ്ടിയുള്ള ദൈവികപദ്ധതി നമ്മെ മനസ്സിലാക്കി തരുവാന്‍ വേണ്ട സമയം ഈശോയ്ക്ക്‌ കൊടുക്കണം. പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ സ്വര്‍ഗ്ഗത്തിലെ എല്ലാ രഹസ്യങ്ങളും നമ്മുടെ ആത്മാവിനു ലഭ്യമാക്കപ്പെടും.

പ്രാര്‍ത്ഥന

പരിശുദ്ധ കനൃകാമറിയത്തിൻ്റെ വിമലഹൃദയമേ, എൻ്റെയും അമ്മയുടേയും ഹൃദയങ്ങള്‍ പരസ്പരം മാറ്റുവാന്‍ തക്കവിധം എൻ്റെ ഹൃദയത്തില്‍ വിശുദ്ധിയാകുന്ന അഗ്നി ആളിക്കത്തുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു; എന്നെ സഹായിക്കേണമേ. അമ്മയുടെ ഹൃദയത്തെ അനുകരിക്കുവാന്‍ എൻ്റെ ഹൃദയത്തെ ഒരുക്കണമേ. എൻ്റെ വിശുദ്ധീകരിക്കപ്പെട്ട ഹൃദയത്തിൻ്റെ ഉള്ളില്‍നിന്നും അങ്ങയോടു ആമ്മേന്‍ എന്നു ഞാന്‍ ഉദ്ഘോഷിക്കട്ടെ. പരിശുദ്ധ മറിയമേ, ദൈവത്തെ പൂര്‍ണ ആത്മാവോടെ സ്നേഹിക്കുവാനുള്ള അനുഗ്രഹം എനിക്ക്‌ തരേണമേ. ദൈവത്തെ സന്തോഷിപ്പിക്കുവാന്‍ എൻ്റെ എല്ലാ കഴിവുകളും ഉപയോഗിക്കുവാന്‍ എന്നെ സഹായിക്കേണമേ. ദൈവം എന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ടല്ലോ. നിത്യമായി അമ്മയുമായി ഒന്നായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിശുദ്ധസ്നേഹത്തിൻ്റെ പൂര്‍ണതയില്‍ എന്നെ അമ്മയുടെ പുത്രൻ്റെ സിംഹാസനത്തിനുമുമ്പില്‍ അങ്ങ്‌ സമര്‍പ്പിക്കേണമേ. ഇതാണ്‌ എൻ്റെ പ്രതീക്ഷയും തീവ്രമായ ആഗ്രഹവും.

വചനം

“എൻ്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിതൃജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.” (മത്താ. 19:29)

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരു പിയില്‍ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!