1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ വിമലഹൃദയം നല്കുന്ന വാഗ്ദാനങ്ങൾ നിങ്ങൾ വഴി പൂർത്തിയാക്കാൻ എന്നെ സഹായിക്കുക. പിതാവായ ദൈവം ലോകത്തിനു നല്കുന്ന സമാധാനം, എൻ്റെ മഹാവിജയത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി ഞാൻ നിങ്ങൾക്ക് ആന്തരിക സമാധാനം നല്കട്ടെ ! ബാഹ്യമായി സമാധാനം പ്രതിഫലിപ്പിക്കുവാൻ സമാധാനം ആത്മാവിൽ ഉണ്ടായിരിക്കണം. സമാധാനത്തിനുവേണ്ടിയുള്ള പ്രയത്നത്തിൽ വിജയിക്കാൻ നിങ്ങൾ ജപമാല കയ്യിലെടുക്കുവിൻ. ഒന്നായുള്ള ജപമാല പ്രാർത്ഥനയിൽ ദൈവപിതാവിൻ്റെ ഹൃദയം അലിയും. കാരണം ജപമാല നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എടുത്തു കാണിക്കുന്നു.
ഇന്നത്തെ യുവജനങ്ങളെ സമർപ്പിക്കുവിൻ. എൻ്റെ വിജയത്തിൻ്റെ ഭാവി അവരിലാണ്. ഭാവിതലമുറകൾക്കായി, സഭയ്ക്ക് പുതുജീവൻ നല്കി സഭയെ ഉദ്ധരിക്കുന്നത് അവരാണ്. എൻ്റെ കുഞ്ഞുങ്ങളേ, ഞാൻ മുന്നറിയിപ്പുതരട്ടെ ; മനുഷ്യകുലത്തിൻ്റെ തിന്മകൾക്കു പരിഹാരം ചെയ്യാതിരുന്നാൽ നിങ്ങൾ നാശത്തിൽ വീഴും. പരിശുദ്ധാത്മാവ് നല്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച്, ആത്മാവിനാൽ നിങ്ങൾ വീണ്ടും നയിക്കപ്പെടട്ടെ ! എൻ്റെ വിമലഹൃദയത്തിനു നിങ്ങളെ പ്രതിഷ്ഠിക്കുമ്പോൾ, പരിശുദ്ധാത്മാവ് നിങ്ങളുടെ ആത്മാവിൽ വാസമുറപ്പിക്കും.
നിങ്ങൾക്കു ഞാൻ ഉറപ്പുതരുന്നു. നാശത്തിൻ്റെ ആരംഭം കുറിക്കാനല്ല ഞാൻ വരുന്നത്. നിങ്ങൾക്കു ഉറപ്പു തരാനാണ് ഞാൻ വരുന്നത്. ഈ ഉറപ്പ് എൻ്റെ വാഗ്ദാനങ്ങൾ പൂർത്തിയാകുമെന്നും ദൈവകൃപ നിങ്ങളിൽ വർഷിക്കപ്പെടുമെന്നുമാണ്. ഇവയ്ക്കായി നമ്മുടെ ഹൃദയങ്ങളെ ഒന്നുചേർക്കാം. ദൈവപിതാവിനെ അനുസരിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിൽ നിറയും, ആവസിക്കും.
വഴികാട്ടി
യേശു ലോകത്തിലേക്ക് വന്നത് ആത്മാക്കളുടെ രക്ഷക്കായിതന്നെ. മകൻ്റെ ദൗത്യത്തിൽ അമ്മ എപ്പോഴും ഭാഗഭാക്കായിരുന്നു. മാതാവിൻ്റെ പങ്ക് ഈശോയുടെ പ്രവൃത്തികളിൽ നിന്നും മാറ്റിവയ്ക്കാൻ സാധ്യമല്ല. മാനവരക്ഷയ്ക്കുവേണ്ടിയുള്ള പിതാവിൻ്റെ പദ്ധതിയുടെ ഭാഗമായാണ് ഈ അഭേദ്യമായ ബന്ധം സൃഷ്ടിക്കപ്പെട്ടത്. മാതാവിൻ്റെ ഓരോ പ്രവൃത്തിയും ഈ ലക്ഷ്യത്തിനുവേണ്ടി ആയിരുന്നു. ഈരക്ഷാകര പദ്ധതിയുടെ ഭാഗമായിത്തന്നെയാണ് അമ്മ ഇപ്പോൾ ഈ സമർപ്പണം ആവശ്യപ്പെടുന്നതും.
പ്രവൃത്തിപഥം
നമ്മുടെ എല്ലാ പ്രവർത്തനങ്ങളും ദൈവപ്രീതിക്കായി നാം ചെയ്യുമ്പോൾ, നമുക്ക് ഉദ്ദേശശുദ്ധി ഉണ്ടാകുന്നു. ദൈവതിരുമുമ്പിൽ ഒരു പ്രവർത്തി നല്ലതും ചീത്തയും ആകുന്നത് ഉദ്ദേശശുദ്ധി വച്ചുതന്നെ. ശരീരത്തിൻ്റെ ഉദ്ദേശത്തെ ആത്മാവിൻ്റെ നേത്രങ്ങൾകൊണ്ട് വിവേചിച്ചുകൊണ്ട് നമ്മുടെ പ്രവർത്തികൾ നല്ലതെന്നോ ചീത്ത എന്നോ കണ്ടുപിടിക്കാം. നമ്മുടെ ഉദ്ദേശങ്ങൾ ലളിതമാക്കാൻ അമ്മ ആവശ്യപ്പെടുന്നു. ദൈവപ്രീതി അല്ലാതെ മറ്റ് ഉദ്ദേശങ്ങളില്ല എങ്കിൽ, നമ്മുടെ പ്രവർത്തികൾ നല്ലതാണ്. വിശുദ്ധിയിൽ അതു പ്രകാശിക്കും. ഇതരലക്ഷ്യങ്ങളോടെ പ്രവർത്തിച്ചാൽ വിശുദ്ധി കുറയും. ലാളിത്യം നഷ്ടമാകും. ഈ സമർപ്പണത്തിലും നമുക്ക് ദൈവപ്രീതി ഒന്നുമാത്രം ലക്ഷ്യം വയ്ക്കാം. അങ്ങനെ പുണ്യപ്രഭയിൽ നമ്മുടെ ആത്മാവിനെ അമ്മ ദൈവത്തിനു സമർപ്പിക്കും.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ , ഈ സമർപ്പണംവഴി ദൈവസ്നേഹം എന്നിൽ ശക്തമാകാൻ പ്രാർത്ഥിക്കേണമേ. സ്നേഹം ശക്തമായാൽ അതു എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിക്കും. ഒരിക്കലും വിഭജിക്കപ്പെടാത്ത സ്നേഹമായിരിക്കട്ടെ അത്. അമ്മയോടുള്ള എൻ്റെ ഭക്തി, എൻ്റെ തുറന്ന ഹൃദയത്തിൽ കാണപ്പെടട്ടെ ! പ്രിയപ്പെട്ട അമ്മേ, എൻ്റെ എല്ലാ പ്രവർത്തികളും ദൈവത്തെ പ്രീതിപ്പെടുത്തുന്നതും ദൈവത്തിനുവേണ്ടി മാത്രം ചെയ്യപ്പെടുന്നതുമാകാൻ എന്നെ സഹായിക്കണമേ.
വചനം
“ ഞാൻ എൻ്റെ ഇഷ്ടമല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമാണ് അന്വേഷിക്കുന്നത് ” ( യോഹന്നാൻ 5:30 )
2, വിശ്വാസ പ്രമാണം
സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന് പിറന്നു, പന്തിയോസ് പിലാത്തോസിൻ്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.
3. പ്രതിഷ്ഠാ ജപം
എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കര്‍ത്താവിൻ്റെ മാലാഖ
കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.
ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന)
I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!
II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…
III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ് എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
6. മാതാവിനോടുള്ള ജപം
പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!
7, പന്തക്കുസ്ത പ്രാര്‍ത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.
അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എൻ്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!