ദിവ്യബലിയിലെ അനുഗ്രഹങ്ങൾ

• പാപബോധവും പശ്ചാത്താപവും പാപമോചനവും ലഭിക്കുന്നു.

• പാപംമൂലമുള്ള താൽക്കാലിക ശിക്ഷ ഇല്ലാതാകുന്നു.

• സാത്താന്‍റെ സ്വാധീനത്തെ തകർക്കുന്നു. പ്രലോഭനങ്ങളെ അതിജീവിയ്ക്കാൻ ശക്തി തരുന്നു.

• ആപത്തിൽനിന്നും അത്യാഹിതത്തിൽനിന്നും സംരക്ഷിക്കുന്നു.

• നിത്യജീവനും സ്വർഗ്ഗപ്രവേശനവും ലഭിക്കുന്നു

• ശുദ്ധീകരണസ്ഥലത്തിലെ കാലം ചുരുങ്ങുന്നു.

• സ്വർഗ്ഗത്തിൽ നമുക്ക് കിട്ടുന്ന മഹത്വത്തിന്‍റെ മാറ്റ് വർദ്ധിക്കുന്നു.

• മനസിന് ശാന്തിയും സമാധാനവും ലഭിക്കുന്നു.

• ശരീരത്തിന് ആരോഗ്യവും സൗഖ്യവും ലഭിക്കുന്നു.

• പരിശുദ്ധാത്മാവിന്‍റെ ഫലദാനവരങ്ങളിൽ വളരുന്നു.

• നാം പങ്കെടുക്കുന്ന വിശുദ്ധ ബലികൾ നമ്മുടെ മരണസമയത്ത് ആശ്വാസകാരണമായിരിക്കും.

• ഓരോ ദിവ്യബലിയും വിധിയുടെ സമയം കരുണയുടെ സ്രോതസായിരിക്കും.

• ഭക്തിയോടെ പങ്കെടുത്താൽ നമ്മുടെ കാലത്തിനടുത്ത ശിക്ഷ കുറയ്ക്കും .

• നമ്മുടെ വീഴ്ചകൾക്കും കുറവുകൾക്കും അനാദരവുകൾക്കും കർത്താവുതന്നെ നമുക്കുവേണ്ടി പാപപരിഹാരം ചെയ്യും.

• നാം ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്തിട്ടുള്ള സകല പാപങ്ങളും കർത്താവ് നമ്മോട് പൊറുക്കും .

. നമ്മുടെമേൽ പിശാചിനുള്ള ശക്തിയെ ദുർബലമാക്കും.

• നമുക്ക് സംഭവിക്കാനിരിക്കുന്ന ആപത്തനർത്ഥങ്ങളിൽനിന്ന് സംരക്ഷിക്കുകയും ശുദ്ധീകരണസ്ഥലത്തിലെ പീഡകളുടെ ദൈർഘ്യം കുറയ്ക്കുകയും ചെയ്യുന്നു.

• ശുദ്ധീകരണാത്മാക്കൾക്ക് ആശ്വാസം ലഭിക്കുന്നു.

• ഭയഭക്തിയോടെ ആരാധിച്ചുകൊണ്ടു നിൽക്കുന്ന അനേകായിരം മാലാഖമാരുടെ സാന്നിധ്യം നമുക്ക് ലഭിക്കും.

• ഭൗതിക മേഖലയിലും നാം അനുഗ്രഹിക്കപ്പെടും.

• ഏതെങ്കിലും വിശുദ്ധന്‍റെ, മാലാഖയുടെ സ്‌തുതിക്കായി, നന്ദിയായി ബലി അർപ്പിക്കുമ്പോൾ അവരുടെ പ്രത്യേക സഹായവും സ്നേഹവും നമുക്ക് ലഭിക്കുന്നു.

. മറ്റു നിയോഗങ്ങൾക്കു പുറമേ ആ ദിവസത്തെ വിശുദ്ധന്‍റെ ഓർമ്മയ്ക്കായി എന്ന നിയോഗമുണ്ടായാൽ കൂടുതൽ ഫലമുണ്ടാകും.

• രോഗങ്ങൾ അത്ഭുതകരമായി സുഖമാകും. നല്ല നല്ല പ്രചോദനങ്ങളും പ്രത്യേക കാര്യങ്ങൾക്കുവേണ്ട വെളിപ്പെടുത്തലുകളും ഒപ്പം മാനസാന്തരങ്ങളും ആത്മീയ അനുഗ്രഹ ങ്ങളും ലഭിക്കുന്നു.

• എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെ പ്പോലെ വിശുദ്ധ കുർബാനയിൽ നമ്മുടെ ഹൃദയം ജ്വലിക്കും. കണ്ണുകൾ തുറക്കപ്പെടും.ധൈര്യം ലഭിക്കും. പരിശുദ്ധാത്മാവുകൊണ്ട് – നിറയുകയും ചെയ്യും.

അൾത്താരയിലെ ദിവ്യബലിയാണ് മറ്റുള്ളവർക്കുവേണ്ടി അർപ്പിക്കാവുന്ന ഏറ്റവും ശക്തമായ പ്രാർത്ഥന.