അന്ധകാരശക്തികളിൽ നിന്ന് വിടുതൽ ലഭിക്കുന്നതിനായി പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന

വിശ്വാസപ്രമാണം…

സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പ്രന്തണ്ട് നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം (വെളി.12/1). പരി. അമ്മേ, സ്വർഗ്ഗരാജ്ഞി, പാപികളായ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമെ.

(സ്വർഗ്ഗസ്ഥ….)

നരകസർപ്പത്തിന്റെ തലയെ തകർത്ത പരി. കന്യകാമറിയമെ, ഞങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിലുമുള്ള പൈശാചിക ശക്തിയെ തകർക്കണമെ. (നന്മ…)

നരകസർപ്പത്തിന്റെ… (നന്മ…)…. (12 പ്രാവശ്യം ചൊല്ലുക )

പരി. മറിയമെ, ദയയുള്ള മാതാവെ, പാപികളായ മക്കൾക്കുവേണ്ടി പുത്രന്റെ തിരുമുമ്പിൽ മാദ്ധ്യസ്ഥം നൽകികൊണ്ട് സ്വർഗ്ഗത്തിലും ഭൂമിയിലും വാഴുന്ന അമ്മേ, അവിടത്തെ സന്നിധിയിൽ അഭയം തേടുന്നു. ഞങ്ങളുടെ കുടുംബങ്ങളെ സകല നാരകീയശക്തികളിൽനിന്ന് കാത്തുരക്ഷിക്കണമെ.

ദൈവകല്പനകൾ കാക്കുന്നവരും യേശുവിന് സാക്ഷ്യം വഹിക്കുന്നവരും അവിടത്തെ സന്തതികളുമായ (വെളി.12 / 12) ഞങ്ങളുടെ പക്കലേക്ക് ഇറങ്ങി തിരിച്ചിരിക്കുന്ന സാത്താന്റെ സകല കെണികളിൽനിന്നും തിന്മകളിൽ നിന്നും അനുദിനം കാത്തുകൊള്ളണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

(ത്രിത്വ.)