കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.
[ഇവിടെ ആവശ്യം പറയുക]
ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.
കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന – 2
പരിശുദ്ധ കന്യകാ മറിയമേ, അപേക്ഷിക്കുന്ന കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹമുള്ള അമ്മേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളുള്ള മാതാവേ, എൻറ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണനിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ. ഞാന്‍ എത്ര നിസ്സഹായനാണെന്ന് നീ അറിയുന്നു, എന്റെ വേദന നീ ഗ്രഹിക്കുന്നു ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുളള മാതാവായ മറിയമേ എൻറ്റെ ജീവിതത്തിന്റെ നാട നിന്നെ ഭരമേൽപ്പിക്കുന്നു. നീയാകുന്നു എന്റെ ശരണം. തിന്മപ്പെട്ട ശക്തികൾക്ക് അത് നിന്നിൽനിന്നും തട്ടിയെടുക്കാൻ ആവില്ലെന്ന് ഞാന്‍ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്ക് അഴിക്കാവാത്ത കുരുക്കുകൾ ഇല്ലല്ലോ. കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കല്‍ നിന്നുള്ള മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് നീ കൈകളിലെടുക്കേണമേ. ( നിയോഗം പറയുക ) ദൈവ മഹത്വത്തിനായി ഈ കുരുക്ക് എന്നേക്കുമായി അഴിച്ചു കളയേണമേ. നീയാകുന്നു എന്റെ ശരണം, എനിക്കു തരുന്ന ഏക ആശ്വാസവും എന്റെ ബലഹീനതയുടെ ശാക്തീകരവും എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനത്തിൽ നിന്നുള്ള മോചനവുമായ മാതാവേ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തത്തേണമേ , സംരക്ഷിക്കേണമേ , ആമേൻ