സ്വർഗീയസഹായിളോടുള്ള പൊതുനൊവേന പ്രാർത്ഥന

(വിശുദ്ധ അൽഫോൻസ് ലിഗോരി രചിച്ചത്)

മഹോന്നതരായ സ്വർഗീയ സഹായികളേ, ക്രിസ്തുവിനെപ്രതി സകലസമ്പത്തും നേട്ടങ്ങളും സ്വജീവനെത്തന്നെയും ബലികഴിച്ച നിങ്ങളെ ഞാൻ വണങ്ങുന്നു. നിത്യസൗഭാഗ്യത്തിന്റെയും സ്വർഗീയമഹത്വത്തിന്റെയും മകുടമണിഞ്ഞിരിക്കുന്ന നിങ്ങളുടെ കരുണയുള്ള കണ്ണുകൾ എന്റെ നേരെ തിരിക്കേണമേ. കണ്ണുനീരിന്റെ ഈ താഴ് വരയിലെ ബലഹീനപാപിയായ എനിക്കുവേണ്ടി കർത്താവിന്റെ മുന്നിൽ മാധ്യസ്ഥം വഹിച്ചാലും. ഈ ലോകജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളും ക്ഷമയോടെ സഹിക്കാനും സകലപ്രലോഭനങ്ങളെയും അതിജീവിക്കാനും അവസാനംവരെ ദൈവശുശ്രൂഷയിൽ നിലനിൽക്കാനും ഒടുവിൽ, നിത്യതയുടെ ലോകത്ത് നിങ്ങളോടൊത്ത് കർത്താവിനെ കണ്ടാനന്ദിക്കാനും സ്നേഹിക്കാനും എനിക്കിടയാകട്ടെ, ആമേൻ.