മാലാഖമാരുടെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമെ… (ശേഷം)

മാലാഖമാരുടെ രാജസ്ത്രീയായ പരി.മറിയമേ,

വിശുദ്ധ മിഖായേലേ, (ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ …)

വിശുദ്ധ ഗ്രബ്രിയേലേ,

വിശുദ്ധ റപ്പായേലേ,

ഞങ്ങളെ കാക്കുന്ന ശുദ്ധ മാലാഖമാരേ,

ഞങ്ങളെ കാക്കുന്നതിൽ താല്പര്യമുളള മാലാഖമാരേ,

ഞങ്ങളെ സഹായിപ്പാൻ എന്നേരവും മഹാസൂക്ഷമുളള ശുദ്ധ മാലാഖമാരേ,

വല്ലഭ മഹിമ പ്രതാപമുള്ള ശുദ്ധ മാലാഖമാരേ

ഭേദമില്ലാത്ത സത്യസാക്ഷിക്കാരായ മാലാഖമാരേ

ഞങ്ങൾക്ക് പിരിയാത്ത കൂട്ടുകാരായ ശുദ്ധ മാലാഖമാരേ

ഈ പരദേശത്തിൽ ആത്മാവിന് തണുപ്പായിരിക്കുന്ന ശുദ്ധ മാലാഖമാരേ

മഹാജ്ഞാന വിവേകത്തോടെ ഞങ്ങളെ നടത്തുന്ന ശുദ്ധ മാലാഖമാരേ

പരിശുദ്ധ വിരക്തിയുടെ സ്നേഹിതരായ ശുദ്ധ മാലാഖമാരേ ദയനിറഞ്ഞ ഇടയരായ ശുദ്ധ മാലാഖമാരേ

പരിശുദ്ധതയെ കാത്ത് രക്ഷിക്കുന്ന ശുദ്ധ മാലാഖമാരേ

ഉത്തമ വിചാരങ്ങളെ ഞങ്ങൾക്ക് തോന്നിക്കുന്ന ശുദ്ധ മാലാഖമാരേ

സമാധാനത്തോടുകൂടി ഞങ്ങൾക്ക് ബുദ്ധി ചൊല്ലിത്തരുന്ന ശുദ്ധ മാലാഖമാരേ

ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന ശുദ്ധ മാലാഖമാരേ കാണപ്പെടാത്തവരായിരുന്നാലും ഞങ്ങൾക്ക് വഴി കാട്ടുന്നവരായ ശുദ്ധ മാലാഖമാരേ

എല്ലാ കാര്യങ്ങളെയും നല്ല ക്രമത്തോടുകൂടെ നടത്തുന്ന ശുദ്ധ മാലാഖമാരേ

ബലഹീനതയിൽ ഞങ്ങൾക്ക് ആശ്രയമായിരിക്കുന്ന ശുദ്ധ മാലാഖമാരേ

ഞങ്ങളെപ്രതി ദൈവസന്നിധിയിൽ മുട്ടിച്ചപേക്ഷിക്കുന്ന ശുദ്ധ മാലാഖമാരേ

ദൈവകൃപയുടെ സിംഹാസനത്തിങ്കൽ ഞങ്ങളുടെ ജപങ്ങളെ അണയ്ക്കുന്ന ശുദ്ധ മാലാഖമാരേ

ഞങ്ങൾക്ക് ശക്തിയുളള സഹായമായ ശുദ്ധ മാലാഖമാരേ

ഞങ്ങളുടെ ശത്രുക്കളോടുള്ള യുദ്ധത്തിൽ ഒരുനാളും തോൽക്കാത്ത ശുദ്ധ മാലാഖമാരേ

പിശാചുകൾക്ക് ഭയങ്കരമുളള ആയുധമായ ശുദ്ധ മാലാഖമാരേ

ഇളകപ്പെടുന്ന സമയത്തിൽ സ്ഥിരപ്പെടുത്തുന്ന ശുദ്ധ മാലാഖമാരേ

വ്യാധിയിൽ സഹായിക്കുന്ന ശുദ്ധ മാലാഖമാരേ

ദു:ഖത്തിൽ തണുപ്പിക്കുന്ന ശുദ്ധ മാലാഖമാരേ

ജ്ഞാനയുദ്ധത്തിൽ ധൈര്യം കൊടുക്കുന്ന ശുദ്ധ മാലാഖമാരേ

ജയിക്കുന്നവർക്ക് മുടിചൂടിക്കുന്ന ശുദ്ധ മാലാഖമാരേ

പരിശുദ്ധ ആത്മാവുകളെ കൈക്കൊള്ളുന്ന ശുദ്ധ മാലാഖമാരേ

യുദ്ധസഭയുടെ വൈരത്തൂണുകളായ കാക്കുന്ന മാലാഖമാരേ,

ഒൻപത് വൃന്ദമായ സകല ശുദ്ധ മാലാഖമാരേ

ഭൂലോക ദോഷങ്ങൾ നീക്കുന്ന മിശിഹായെ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.

ഭൂലോക ദോഷങ്ങൾ നീക്കുന്ന മിശിഹായെ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.

ഞടുക്കത്തിന്നടുത്ത വിധിയുടെ ദിവസത്തിൽ ഞങ്ങൾ

നിത്യനാശത്തിൽ പെടാതിരിപ്പാൻഞങ്ങളെ കാക്കുന്ന ശുദ്ധ മാലാഖമാരേ ജ്ഞാനയുദ്ധത്തിൽ ഞങ്ങളെ കാത്തുകൊളളണമെ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, കർത്താവേ, മനോവാക്കിലടങ്ങാത്ത അങ്ങ് പരിപാലനയാൽ ഞങ്ങളെ കാത്തുകൊള്ളുവാനായി അങ്ങേ പരിശുദ്ധ മാലാഖമാരെ നിശ്ചയിച്ച് യാത്രയാക്കുവാൻ തിരുമനസ്സായല്ലൊ. അങ്ങയെ പ്രാർത്ഥിക്കുന്ന ഞങ്ങൾ എപ്പോഴും അവരുടെ ആശ്രയത്തിൽ കാക്കപ്പെടുവാനും നിത്യമായി അവരുടെ പെരുമ്പമോക്ഷത്തിൽ അവരോടുകൂടെ ജീവിച്ച് വാഴുവാനും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് അനുഗ്രഹം ചെയ്യണമെ ആമ്മേൻ.