തിരുഹൃദയ ജപമാല

മിശിഹായുടെ ദിവ്യാത്മാവേ – എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ തിരുശരീരമേ – എന്നെ രക്ഷിക്കണമേ.

മിശിഹായുടെ തിരുരക്തമേ – എന്നെ ലഹരി പിടിപ്പിക്കണമേ.

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ – എന്നെ കഴുകണമേ.

മിശിഹായുടെ കഷ്ടാനുഭവമേ – എന്നെ ധൈര്യപ്പെടുത്തണമേ.

നല്ല ഈശോ – എന്റെ അപേക്ഷ കേള്‍ക്കണമേ.

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ – എന്നെ മറച്ചുകൊള്ളണമേ.

അങ്ങയില്‍നിന്ന് പിരിഞ്ഞുപോകുവാന്‍ – എന്നെ അനുവദിക്കരുതേ.

ദുഷ്ടശത്രുവില്‍നിന്ന് – എന്നെ കാത്തുകൊള്ളണമേ.

എന്റെ മരണനേരത്ത് – എന്നെ അങ്ങേ പക്കലേയ്ക്ക് വിളിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ,എന്‍റെ ഹൃദയം അങ്ങേ ഹൃദയത്തിന് ഒത്തതാക്കിയരുളണമേ.(ഓരോ ചെറിയ മണിക്ക്)

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ,അങ്ങ് എന്‍റെ സ്നേഹമായിരിക്കണമേ.(10 പ്രാവശ്യം)

(ഓരോ ദശകത്തിന്‍റെയും അവസാനം) മറിയത്തിന്‍റെ മാധുര്യമുള്ള ദിവ്യഹൃദയമേ – എന്‍റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ !ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.

അമലോത്ഭവമറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ !ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്റെ നാഥേ !ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം !എല്ലായിടത്തും സ്നേഹിക്കപ്പെടട്ടെ.

മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ !മരിക്കുന്നവരുടെമേല്‍ കൃപയായിരിക്കേണമേ.