എഴുന്നള്ളുന്നൂ, രാജാവെഴുന്നള്ളുന്നൂ ……..

ജോസഫ് സ്‌ട്രിക്‌ലാൻഡ്, കെവിൻ വാൻ, ജസ്റ്റിൻ സിനാൻ്റെ , ജെറാൾഡ് സൂസ, പോൾ ബ്രൂനറ്റ്, മാർക്ക് ഗോറിങ്, ജോൺ പോൾ, സെസറി ചിൽസ്‌വിൻസ്കി ഇതൊന്നും നമുക്ക് പരിചയമുള്ള പേരുകളാവണമെന്നില്ല. ആദ്യത്തെ രണ്ടു പേർ യഥാക്രമം അമേരിക്കയിലെ ടെയിലറിലെയും ഓറഞ്ച് കൗണ്ടിയിലെയും മെത്രാന്മാരാണ്. മറ്റുള്ളവർ അമേരിക്കയിലെയും കാനഡയിലേയും പോളണ്ടിലെയും വൈദികരാണ്. അവരെ പരിചയമില്ലാത്തവരും ജെയിംസ് മഞ്ഞാക്കൽ അച്ചനെയോ തിരുവനന്തപുരത്തെ പൂന്തുറ സെൻറ് തോമസ് ഇടവകയിലെ വികാരിയച്ചനെയോ കുറിച്ചു കേട്ടിട്ടുണ്ടാകും. ഫിലിപ്പൈൻസിലെ ബോറോങ്ങാൻ, പാമ്പൻഗാം ഇടവകകളും, ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോവിലെ സെൻറ് ഫ്രാൻസിസ് ഇടവകയും ന്യൂ ബ്രൈട്ടനിലെ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള ഇടവക ദൈവാലയവും ഈ ഗ്രൂപ്പിലുണ്ട്. ഇറ്റലിയിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും എണ്ണമറ്റ ദൈവാലയങ്ങളും അവരോടൊപ്പമുണ്ട്. തീർന്നില്ല. അവരുടെ കൂടെ ലെബനോനിലെ വ്യോമസേനാംഗങ്ങളും ഉണ്ടെന്നറിയുക.,

എന്താണു വ്യത്യസ്തദേശക്കാരായ ഈ മെത്രാന്മാരെയും വൈദികരെയും പട്ടാളക്കാരെയും കൂട്ടിയിണക്കുന്ന പൊതുഘടകം? കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം നാടിനും ജനങ്ങൾക്കും ദൈവത്തിൻ്റെ സംരക്ഷണം തേടിക്കൊണ്ടു ദിവ്യകാരുണ്യപ്രദക്ഷിണം നടത്തിയവരാണവർ. ക്രിസ്തുവാണു ലോകരക്ഷകൻ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടും ദിവ്യകാരുണ്യത്തിലെ യേശുവിൻ്റെ സജീവസാന്നിധ്യം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ടും അവർ ദിവ്യകാരുണ്യവുമായി നടന്നും വാഹനങ്ങളിലും തങ്ങളുടെ അജഗണങ്ങളുടെ അടുത്തേക്ക് ക്രിസ്തുവിനെ കൊണ്ടുപോയി. ജർമ്മനിയിലെ പൈഡിങ്ങിൽ ജെയിംസ് മഞ്ഞാക്കൽ അച്ചൻ വീൽ ചെയറിലിരുന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നയിച്ചപ്പോൾ, പോളണ്ടിൽ ഒരു വൈദികൻ ഒരു ചെറുവിമാനത്തിൽ രാജ്യത്തിനു മുകളിലൂടെ പറന്ന് ദിവ്യകാരുണ്യനാഥൻ്റെ ആശിർവാദം ജനങ്ങൾക്കു നൽകി. ലെബനോനിലെ വ്യോമസേനാംഗങ്ങൾ വിമാനത്തിൽ ദിവ്യകാരുണ്യവും ഫാത്തിമാമാതാവിൻ്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടു രാജ്യം മുഴുവൻ സഞ്ചരിച്ചു. വെനീസടക്കം ഇറ്റലിയിലെ പല നഗരങ്ങളിലും വിജനമായ തെരുവുകളിലൂടെ ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് വൈദികരുടെ ഒറ്റയാൾപ്പട്ടാളങ്ങൾ കടന്നുചെന്നു.

മഹാമാരിയുടെ കാലത്ത് ആശ്രയം തേടി പരമ്പരാഗതമായിത്തന്നെ ക്രിസ്ത്യാനികൾ ദിവ്യകാരുണ്യത്തിലേക്ക് ഓടിയെത്തിയിരുന്നു. അതേസമയം തന്നെ പരിശുദ്ധകുർബാനയിലെ യേശുവിന്റെ സജീവസാന്നിധ്യം എന്ന നിഷേധിക്കാനാവാത്ത സത്യത്തെ അംഗീകരിക്കാൻ വിമുഖത കാണിച്ചിരുന്നവർ എക്കാലത്തുമുണ്ടായിരുന്നു. ‘എൻ്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു’ എന്നു സാക്ഷാൽ യേശുക്രിസ്തു നേരിട്ടുപറഞ്ഞിട്ടും വിശ്വസിക്കാൻ കഴിയാതെ അവിടുത്തെ വിട്ടുപോയവരെക്കുറിച്ച് യോഹന്നാൻ ശ്ലീഹാ പറയുന്നുണ്ട്; ‘ഇതിനുശേഷം അവൻ്റെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ പിന്നീടൊരിക്കലും അവൻ്റെ കൂടെ നടന്നില്ല’ ( യോഹ. 6:66). പരിശുദ്ധകുർബാനയിലെ യേശുവിൻ്റെ സജീവസാന്നിധ്യത്തെ തള്ളിപ്പറയുന്നവരെ നയിക്കുന്ന ആത്മാവ് എതിർക്രിസ്തുവിൻ്റെതാണ്. എതിർക്രിസ്തുവിൻ്റെ നാമസംഖ്യയായ 666- ഉം ( വെളി 13:18 ) പരിശുദ്ധകുർബാനയെ നിഷേധിക്കുന്നവരെക്കുറിച്ചു പ്രതിപാദിക്കുന്ന വചനത്തിൻ്റെ സംഖ്യയും തമ്മിൽപ്പോലും സാമ്യമുണ്ട് എന്നത് യാദൃച്ഛികമാണോ?

ദൈവാലയങ്ങൾ തുറന്നില്ലെങ്കിലും സാരമില്ല, ഓൺലൈൻ കുർബാന മതിയല്ലോ എന്നും, കുമ്പസാരം ആവശ്യമില്ല, പാപങ്ങൾ നേരിട്ടു ദൈവത്തോടു പറഞ്ഞാൽ മതി എന്നും നാലു മാസം മുൻപു പറഞ്ഞിരുന്നവരിൽ പലരും ഇപ്പോൾ ഓൺലൈൻ കുർബാന പോലും കാണുന്നില്ല. പത്രത്തിലും ടി വി യിലും കണ്ണും നട്ടു കോവിഡിൻ്റെ സ്ഥിതിവിവരക്കണക്കുകൾ ഹൃദിസ്ഥമാക്കുന്നതിനിടയിൽ പാപങ്ങൾ ഓർത്തെടുക്കാൻ തന്നെ സമയം കിട്ടുന്നുമുണ്ടാകില്ല. നാനൂറ് ഇടവകക്കാരുള്ള പള്ളിയിൽ കുർബാന പുനരാരംഭിക്കുന്നതിനെ അനുകൂലിച്ചത് ആറു പേർ മാത്രം. ഇനി സ്‌കൂൾ തുറക്കുമ്പോൾ മാത്രമേ പള്ളിയും തുറക്കുകയുള്ളൂ എന്നു പറഞ്ഞത് ഒരിക്കൽ സഭയുടെ ഭരണനേതൃത്വത്തിലിരുന്ന വ്യക്തിയുടെ മാതൃ ഇടവകയിലെ വികാരിയച്ചനാണ്.

ഇത് ഒരു വശം മാത്രം. മറുവശത്ത് വിശ്വാസമുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും കണ്ണീരോടും വിലാപത്തോടും കൂടെ ദിവ്യകാരുണ്യസന്നിധിയിലിരുന്നു പ്രാർത്ഥിക്കുന്നു. പൂന്തുറയിലെപ്പോലെ തീക്ഷ്ണതയുള്ള വൈദികരും ഇടവകജനവും കോവിഡിന്റെ സമൂഹവ്യാപനം എന്ന ഭയപ്പാടിൻ്റെ മുൻപിലും പ്രത്യാശ കൈവിടാതെ ദിവ്യകാരുണ്യപ്രദക്ഷിണങ്ങൾ നടത്തുന്നു. ഒരിക്കലും പൂന്തുറ ഒറ്റയ്ക്കല്ല. കേരളത്തിലെ അനേകം ഇടവകകളിൽ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത വൈദികരും ഇടവകജനവുമുണ്ട്. ബിഷപ്പ് ജോസഫ് സ്ട്രിക്ക് ലാൻഡിനെയും ബിഷപ്പ് കെവിൻ വാനെയും പോലെ മുന്നിൽനിന്നു നേതൃത്വം നൽകാൻ കഴിവും ആഗ്രഹവുമുള്ള മെത്രാന്മാരുമുണ്ട്.

നമ്മുടെ ദൈവാലങ്ങളിലും ആരാധാനാചാപ്പലുകളിലും കോൺവെന്റുകളിലും സന്യാസാശ്രമങ്ങളിലും
അനുദിനദിവ്യകാരുണ്യആരാധനകൾ വീണ്ടും ആരംഭിക്കട്ടെ. ദിവ്യകാരുണ്യപ്രദക്ഷിണങ്ങൾ നാടെങ്ങും നടക്കട്ടെ. നമ്മുടെ തെരുവീഥികളിൽ നിന്നു ദിവ്യകാരുണ്യനാഥൻ്റെ ആശിർവാദം അനുഗ്രഹമായി ഒഴുകട്ടെ. വസ്ത്രത്തിൻ്റെ വിളുമ്പിൽ തൊട്ടാൽ പോലും സൗഖ്യം തരാൻ കഴിവുള്ളവനെ സക്രാരിയിൽ അടച്ചുപൂട്ടിയിട്ട് ബിൽ ഗേറ്റ്സ് കൊണ്ടുവരുന്ന DNA / RNA വാക്സിൻ കാത്തിരിക്കുന്ന ക്രിസ്ത്യാനീ, എന്തുകൊണ്ടാണ് യേശുവിൻ്റെ മുൻപിൽ പരസ്യമായി കുമ്പിടാൻ നമുക്കു മടി? യേശുക്രിസ്തു സൗഖ്യദായകനാണെന്നു തുറന്നുപറഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയുടെ അത്രപോലും വിശ്വാസം നമുക്കില്ലേ?

സ്വന്തം ഭവനത്തിൽ അതിഥിയായി ചെന്ന യേശുവിനെ വണങ്ങാൻ അഹങ്കാരം കൊണ്ടു സാധിക്കാതെ പോയ ശിമയോനെക്കുറിച്ചു മഹാകവി വള്ളത്തോൾ എഴുതിയ വരികൾ ഓർക്കുന്നതു നല്ലതാണ്.

സർവ്വസമ്പത്തും ജഗത്തിൽ വിതയ്ക്കുന്ന
ദിവ്യമാമക്കരം ചുംബിക്കുവാൻ
ഏഴെട്ടുകാശിൻ്റെ യുൻമാദത്തള്ളലാൽ
പാഴറ്റ നിൻ തല താണില്ലല്ലോ !

നമുക്ക് യേശുവിനെ നമ്മുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കാം. നമ്മുടെ തെരുവീഥികളിൽ യേശുവിൻ്റെ സൗഖ്യദായകമായ ആശിർവാദം കടന്നുവരുമ്പോൾ കോവിഡ് വിട്ടകലും എന്ന വിശ്വാസം ഉള്ളവർക്കായി ഈ പോസ്റ്റ് സമർപ്പിക്കുന്നു. നമ്മുടെ ഇടവകയിലും ഓരോ പ്രദേശത്തും ദിവ്യകാരുണ്യപ്രദക്ഷിണങ്ങൾ
സംഘടിപ്പിക്കാൻ നമ്മുടെ പ്രിയപ്പെട്ട വൈദികരോടും പിതാക്കന്മാരോടും പറയുക. ദിവ്യകാരുണ്യനാഥൻ്റെ മുൻപിലിരുന്നു തങ്ങൾക്കുവേണ്ടിയും നാടിനുവേണ്ടിയും പ്രാർത്ഥിക്കാൻ തയ്യാറുള്ളവർക്കായി ദൈവാലയങ്ങളും ചാപ്പലുകളും തുറന്നിടാൻ അവരോട് അപേക്ഷിക്കുക. അഹങ്കാരം വെടിഞ്ഞു നമുക്കു യേശുവിൻ്റെ മുൻപിൽ മുട്ടുകുത്താം. ശിമയോനു കിട്ടാത്ത അനുഗ്രഹം ശിമയോൻ്റെ ഭവനത്തിൽ കയറിവന്ന പാപിനിയായ സ്ത്രീക്ക് കിട്ടി എന്ന് ഓർക്കുക.

ദിവ്യകാരുണ്യപ്രദക്ഷിണമൊക്കെ പഴഞ്ചൻ ആശയമല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകും. തീർച്ചയായും പഴഞ്ചൻ ആശയമാണത്. യേശുക്രിസ്തു അതിനേക്കാൾ പഴഞ്ചനാണെന്നുകൂടി ഓർക്കുക. യൂറോപ്പിൽ നൂറ്റാണ്ടുകൾക്കു മുൻപു പ്ലേഗു ബാധയിൽ അഞ്ചുകോടി ജനങ്ങൾ മരിച്ചുവീണപ്പോൾ അവിടുത്തെ ക്രൈസ്തവർ ചെയ്തതു ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും നാടെങ്ങും നടത്തുക എന്നതായിരുന്നു എന്നു മറക്കാതിരിക്കാം.

ബിൽ ഗേറ്റ്സ് കൊണ്ടുവരുന്ന വാക്സിൻ, ജീൻ എഡിറ്റിംഗിലൂടെ നമ്മുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്ന ഒന്നാണെന്നും അതിന്റെ വ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല എന്നും കൂടി അറിഞ്ഞിരിക്കുക. ജനസംഖ്യ കുറയ്ക്കുക എന്ന ദുഷ്ടലാക്കോടെ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രോഗാണുക്കൾ വഴി ലോകമെങ്ങും പകർച്ചവ്യാധികൾ പരത്തുമെന്നും അതിനു പ്രതിവിധിയായി അവർ തന്നെ കൊണ്ടുവരുന്ന വാക്‌സിനുകൾ നമുക്ക് ആത്മനാശം വരുത്തുമെന്നതിനാൽ സ്വീകരിക്കരുതെന്നും ഉള്ള സന്ദേശങ്ങൾ ഏതായാലും പഴഞ്ചനല്ല. കഴിഞ്ഞ അൻപതുവർഷക്കാലയളവിനുള്ളിൽ ഈ സന്ദേശം ലോകത്തിൽ നിരവധിപ്പേർക്ക് കിട്ടിക്കഴിഞ്ഞിരുന്നു എന്നും അറിയുന്നത് നല്ലതാണ്.

കോവിഡ് ഒരു തുടക്കം മാത്രം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതിലും ഭീകരമായ കാര്യങ്ങൾ നമുക്കുവേണ്ടി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. മരിച്ചവരെക്കുറിച്ചു ജീവിച്ചിരിക്കുന്നവർ അസൂയപ്പെടുന്ന ഒരു കാലമാണു മുൻപിലുള്ളത്. അപ്പോഴും നമുക്ക് ആശ്രയം ദിവ്യകാരുണ്യം മാത്രം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ.