“ഏറ്റവും കാരുണ്യവാനായ ഈശോയെ! കരുണയാണ് അങ്ങു ആഗ്രഹിക്കുന്നതെന്ന് അങ്ങുതന്നെ അരുളിചച്ചെ യ്തിട്ടുണ്ടല്ലോ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അവിടത്തെ അത്രയും ആർദ്രതയുള്ള തിരുഹ്രദയത്തിലേക്കു ഞാൻ സമർപ്പിക്കുന്നു. അവർ അങ്ങയുടെ എത്രയും പ്രിയപ്പെട്ട ആത്മാക്കളാണെങ്കിലും, അങ്ങയുടെ നീതിക്കനുസൃതമായി പരിഹാരമനുഷ്ഠിക്കേണ്ടവരാണവർ. അങ്ങയുടെ ഹൃദയത്തിൽനിന്നു പുറപ്പെട്ട തിരുരക്തത്തിൻ്റെയും തിരുജലത്തിൻ്റെയും പ്രവാഹം അവരെ ശുദ്ധീകരിക്കുന്ന അഗ്നിജ്വാലകളെ അണയ്ക്കട്ടെ . അങ്ങനെ അങ്ങയുടെ കാരുണ്യത്തിൻ്റെ ശക്തി അവിടെയും പ്രകീർത്തിക്കപ്പെടട്ടെ.
നിത്യപിതാവേ! ഈശോയുടെ ഏറ്റവും കരുണാർദ്രമായ ഹൃദയത്തിൽ സ്ഥാനമുള്ള ശുദ്ധീകരണസ്ഥലത്തിലെ അആത്മാക്കളുടെ മേൽ അങ്ങയുടെ കരുണ വാർഷിക്കണമേ. അങ്ങേ പുത്രനായ ഈശോ സഹിച്ച അതിദാരുണമായ പീഡാസഹനങ്ങളെ പ്രതിയും, അവിടുത്തെ ആത്മാവിൽ കയ്പുനിറഞ്ഞ എല്ലാ വേദനകളെ പ്രതിയും, ഞാൻ അങ്ങയോടു യാചിക്കുന്നു. നീതിവിധിക്കു വിധേയരായിരിക്കുന്ന ആത്മാക്കളുടെമേൽ അങ്ങയുടെ കാരുണ്യം വാർഷിക്കണമേ. അങ്ങയുടെ വത്സലപുത്രനായ ഈശോയുടെ തിമുറിവുകളിലൂടെ മാത്രം അങ്ങു അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആമ്മേൻ.”