ഈശോയാൽ ഏറ്റവും സ്നേഹിക്കപ്പട്ട വി.ത്രേസ്യാമ്മയുടെ കറയില്ലാത്ത ആത്മാവേ! മാമ്മോദീസായിൽ കൈക്കൊണ്ട ശുദ്ധത ഒരിക്കലും നഷ്ടമാക്കുകയോ അങ്ങേ മധുരമായ ഈശോയെ ഒരിക്കലെങ്കിലും യാതൊരു ഘനമായ പാപത്താൽ ഉപദ്രവിക്കുകയോ ചെയ്യാതെ, പാടുപെടുന്നതിന് സദാ അത്യാശയുള്ളവളായിരിക്കയും ആത്മരക്ഷമേലുള്ള താല്പര്യംകൊണ്ട് അധികമായി എരിയുകയും ചെയ്തിരുന്ന അങ്ങ്, അങ്ങേ ദയയുള്ള കണ്ണുകൾ എൻ്റെമേൽ തിരിക്കണമേ. അങ്ങുന്ന് ഇത്രയധികം സ്നേഹിച്ചു സേവിച്ച ആ ഈശോയെ ഞാൻ ഇത്ര കഠിനമായി ഉപദ്രവിച്ചതിനെപ്പറ്റി ദുഃഖിച്ച് കണ്ണുനീർ ചിന്തി അങ്ങേ തൃപ്പാദത്തിങ്കൽ സാഷ്ടാംഗം വീണ് അപേക്ഷിക്കുന്നതായത്.
മാലാഖമാരെപ്പോലെ ശുദ്ധതയും സ്രാപ്പേന്മാരെപ്പോലെ ദൈവസ്നേഹവുമുള്ള പരിശുദ്ധ കന്യകയേ! അങ്ങുന്ന് എനിക്ക് ഒരമ്മയായിരുന്നു. അങ്ങേ കുറ്റമില്ലായ്കയിൽ അങ്ങേ കണ്ടു പഠിക്കാത്ത ഞാൻ അങ്ങേ മനസ്താപത്തിലെങ്കിലും അങ്ങേ കണ്ടുപഠിപ്പാൻ എന്നെ സഹായിക്കണമേ.
”പടുപെടണം അല്ലെങ്കിൽ മരിക്കണം” എന്നുള്ള അങ്ങേ തിരുവചനങ്ങൾ ദിവസംപ്രതി ചൊല്ലിക്കോണ്ടു ജീവിപ്പാനും ഒരു ദിവസം മോക്ഷത്തിൽ അങ്ങയോടു കൂടെ എൻ്റെ പ്രിയമുള്ള ഈശോയെ ദർശിച്ചുകോണ്ട് സദാ ആനന്ദിപ്പാനും ഇടവരുത്തിയരുളണമേ.
ആമ്മേൻ.