അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം

എന്റെ യേശുവേ, അങ്ങ് ഇൗ ദിവ്യകൂദാശയിൽ സന്നിഹിതൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെക്കാളും ഞാൻ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിൽ അങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പൊൾ എനിക്ക് സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതൻ ആണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോടു പൂർണമായും ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങയിൽ നിന്നും അകലാൻ എന്നെ അനുവദിക്കുതെ. ആമേൻ 🙏